Image

തിരുവല്ലയില്‍ കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ മരിച്ചു: മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍

Published on 26 July, 2024
തിരുവല്ലയില്‍ കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ മരിച്ചു: മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍

പത്തനംതിട്ട : തിരുവല്ലയില്‍ കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി.

വേങ്ങലില്‍ പാടത്തോട് ചേര്‍ന്ന റോഡില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണര്‍ കാറാണ് കത്തി നശിച്ചത്.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ഒരു പുരുഷേെന്റയും സ്ത്രീയുടെയും ആണെന്ന നിഗമനത്തിലാണ് പൊലീസ്.

അപകടമരണമാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കാറിന് തീപിടിച്ച വിവരമറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്‌ക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക