Image

ഏബ്രഹാം ജേക്കബിന്റെ(73) പൊതുദര്‍ശനവും സംസ്‌ക്കാരവും വെള്ളി, ശനി ദിവസങ്ങളില്‍

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് Published on 26 July, 2024
ഏബ്രഹാം ജേക്കബിന്റെ(73) പൊതുദര്‍ശനവും സംസ്‌ക്കാരവും വെള്ളി, ശനി ദിവസങ്ങളില്‍

ഫിലഡല്‍ഫിയ: ഇക്കഴിഞ്ഞ ദിവസം അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ അന്തരിച്ച കോട്ടയം വെള്ളൂര്‍ വെള്ളക്കോട്ടായ സ്രാകത്ത് കുടുബാംഗം ഏബ്രഹാം ജേക്കബിന്റെ(ഫിലഡല്‍ഫിയ തമ്പി- 73) പൊതുദര്‍ശനവും സംസ്‌ക്കാരവും വെള്ളി(ജൂലായ് 26) ശനി(ജൂലൈ 27) ദിവസങ്ങളിലായി ഫിലഡല്‍ഫിയായില്‍ നടക്കും. സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ചാണ് പൊതുദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും നടക്കുന്നത്.
 

വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 8.30 വരെ പൊതുദര്‍ശനം, സംസ്‌ക്കാര ശുശ്രൂഷക്രമങ്ങള്‍, സന്ധ്യാപ്രാര്‍ത്ഥന, അനുശോചനം എന്നിവ നടക്കും. ഇടവക വികാരി റവ.ഫാ.എല്‍ദോസ്.കെ.പി, റവ.ഫാ.ജോസ് ദാനിയേല്‍, സഭയിലെ കോറപ്പിസ്‌ക്കോപ്പന്‍മാര്‍ വൈദിക ശ്രേഷ്ഠര്‍ എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും. ചൊവ്വാഴ്ച(23ന്) ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ട പ്രത്യേക അനുസ്മരണ ശുശ്രൂഷകള്‍ക്ക് അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉത്തമ ക്രൈസ്തവ ജീവിതം നയിച്ച് പരിശുദ്ധ സഭയുടെയും സമൂഹത്തിന്റെയും ഉന്നതിക്കായി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു ശ്രീ. ഏബ്രഹാം ജേക്കബ് എന്ന് അദ്ദേഹം അനുസ്മരിച്ചു.

ശനിയാഴ്ച(27th) രാവിലെ 8 മണി മുതല്‍ 9 വരെ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ച് പൊതുദര്‍ശനവും തുടര്‍ന്ന് സംസ്‌ക്കാര ശുശ്രൂഷകലുടെ പൂര്‍ത്തീകരണവും നടക്കും. 11 മണിക്ക് പൈന്‍ഗ്രോവ് സെമിത്തേരിയില്‍ സംസ്‌ക്കാരം.

കോട്ടയം വാകത്താനം പള്ളിക്കപ്പറമ്പില്‍ കുടുംബാംഗം ശ്രീമതി മറിയക്കുട്ടി ഏബ്രഹാം(കുഞ്ഞൂഞ്ഞമ്മ) ആണ് പരേതന്റെ സഹധര്‍മ്മിണി. പ്രഭ തോമസ്, ഡോ.പ്രിയ മാത്യു എ്ന്നിവര്‍ മകളാണ്. മധുമാത്യു, രെജു തോമസ് എന്നിവര്‍ ജാമാതാക്കളും മായ മാത്യു, ജേക്കബ് മാത്യു, ജയ തോമസ് എന്നിവര്‍ കൊച്ചുമക്കളുമാണ്.

ശാന്തമ്മ കോര, പരേതരായ ജോര്‍ജുകുട്ടി, സൂസമ്മ എന്നിവര്‍ സഹോദരങ്ങളാണ്.

അഡ്രസ്സ്
1.St. Peters Syriac orthodox Cathedral
9946, Haldeman Ave,
Philadelphia.
PA-19115
2.Pine Grove Cemetery,
1475 W.County Line Road,
Warminster,
PA-18974.
 

Join WhatsApp News
Manu T Thomas 2024-07-26 12:42:21
ആദരാഞ്ജലികളും പ്രാർത്ഥനകളും സമർപ്പിക്കുന്നു 🌹🙏🏻 -മണലിൽ കുടുംബാംഗങ്ങള്‍, ചെങ്ങന്നൂർ.
Rajesh Cherian 2024-07-26 16:40:07
Condolence and may he rest in peace. Rajesh , Manalil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക