Image

സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ ഭാരവാഹികള്‍

സോണി കണ്ണോത്തുതറ Published on 26 July, 2024
സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് നോര്‍ത്ത് അമേരിക്കയ്ക്ക് പുതിയ ഭാരവാഹികള്‍

മിസ്സിസ്സാഗ രൂപതാ മെത്രാന്‍ മാര്‍ ജോസ് കല്ലുവേലില്‍, ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവരുടെ രക്ഷാധികാരിത്വത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന, സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈത്തില്‍ അംഗങ്ങളായിരുന്ന, അമേരിക്കയിലും കാനഡയിലും താമസിക്കുന്നവരുടെ കൂട്ടായ്മ എസ്.എം.സി.എ. കുവൈത്ത് നോര്‍ത്ത് അമേരിക്കയുടെ പൊതുയോഗം ജൂണ്‍ 30-ാം തീയതി ഞായറാഴ്ച വൈകീട്ട് സൂം മീറ്റിലൂടെ ചേരുകയുണ്ടായി.

ഷാജി പണിക്കശ്ശേരി ആലപിച്ച ഭക്തിഗാനത്തോടെ ആരംഭിച്ച പൊതുയോഗം ഈയിടെ മണ്‍മറഞ്ഞ, സംഘടനാംഗങ്ങളുടെ, ബന്ധുക്കളുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് ശ്രീ.തോമസ് വിതയത്തിന്റെ സ്വാഗത പ്രസംഗത്തിനുശേഷം പ്രസിഡന്റ് ശ്രീ.ചെറിയാന്‍ മാത്യു അംഗങ്ങളെ അഭിസംബോധന ചെയ്തു. ജനറല്‍ സെക്രട്ടറി ജോമോന്‍ വര്‍ക്കി അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ.ജോസ് തോമസ് അവതരിപ്പിച്ച കണക്കുകളും പൊതുയോഗം അംഗീകരിച്ചു.

തുടര്‍ന്നു മാനേജിംഗ് കമ്മിറ്റിയില്‍ വനിതാ, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരെക്കൂടി ഉള്‍പ്പെടുത്തുവാനുള്ള ഭരണഘടനാ ഭേദഗതി യോഗം പാസാക്കി. പൊതുയോഗത്തില്‍നിന്നും നിയോഗിച്ച  ഇലക്ഷന്‍ കമ്മീഷ്‌നര്‍ ശ്രീ.ജോഷി സ്‌കറിയയുടെ നേതൃത്വത്തില്‍ 2024-26 കാലത്തേയ്ക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്- ജോസ് തോമസ് പുത്തന്‍പുരക്കല്‍
വൈസ് പ്രസിഡന്റ്: രാജേഷ് വര്‍ഗീസ് നെടിയകാലായില്‍
ജനറല്‍ സെക്രട്ടറി: റ്റിറ്റി ചെറിയാന്‍ കടംതോട്ട് 
ജോയിന്റ് സെക്രട്ടറി: അനീഷ് തോമസ് തെങ്ങുംപള്ളി
ട്രഷറര്‍: തോമസ് വിതയത്തില്‍
ജോയിന്റ് ട്രഷറര്‍: സജീവ് കുന്നേല്‍ ജോസഫ് 
ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍:  ഷാജി പണിക്കശ്ശേരി
വനിതാ കോ-ഓര്‍ഡിനേറ്റര്‍:  ആന്‍സി സിറിയക്
യൂത്ത് കോ-ഓര്‍ഡിനേറ്റര്‍: എഞ്ചലാ രാജേഷ്
പ്രൊവിന്‍ഷ്യല്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍
ടെക്‌സാസ്: ജോമോന്‍ വര്‍ക്കി ഇടയാടി
ഫ്‌ളോറിഡ: സോണി തോമസ് കണ്ണോട്ടുകര
ഒണ്‍ട്ടാരിയോ: ബിജോയി വര്‍ഗീസ് കേളംപറമ്പില്‍
ആല്‍ബര്‍ട്ടാ: ജോഷി സ്‌കറിയാ
ന്യൂയോര്‍ക്ക് : ജോഗിഷ് ജോണി
തുടര്‍ന്നു തെരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. പുതിയ ജനറല്‍ സെക്രട്ടറി ശ്രീ.റ്റിറ്റി ചെറിയാന്റെ നന്ദിപ്രകാശനത്തോടെ പൊതുയോഗം സമംഗളം പര്യവസാനിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക