Image

ഹൈക്കു അമേച്വർ ലിറ്റിൽ ഫിലിം ഫെസ്റ്റിവലിലേക്കുള്ള എൻട്രികൾ ജൂലൈ 31നകം സമർപ്പിക്കണം (പിപിഎം)

Published on 26 July, 2024
ഹൈക്കു അമേച്വർ ലിറ്റിൽ ഫിലിം ഫെസ്റ്റിവലിലേക്കുള്ള എൻട്രികൾ ജൂലൈ 31നകം സമർപ്പിക്കണം (പിപിഎം)

പതിനാലാം അന്താരാഷ്ട്ര ഹൈക്കു അമേച്വർ ലിറ്റിൽ ഫിലിം (HALF) ഫെസ്റ്റിവലിലേക്കുള്ള എൻട്രികൾ ജൂലൈ 31നകം സമർപ്പിക്കണമെന്നു സംഘാടകർ അറിയിച്ചു. സെപ്റ്റംബർ 21, 22 തീയതികളിലാണ് ഈ ഹൃസ്വ ചിത്രോത്സവം ഓൺലൈനിൽ നടത്തുക.

സെക്കൻഡ് സാറ്റർഡേയും തുടർന്നുള്ള ഞായറാഴ്ചയും നടത്തി വന്ന ഫെസ്റ്റിവൽ ഇക്കുറി ഓണം പ്രമാണിച്ചാണ് മറ്റു രണ്ടു ദിവസങ്ങളിലേക്കു മാറ്റിയത്.

രാജ്യാന്തര ചലച്ചിത്രകാരന്മാരുടെ അഭ്യർഥന മാനിച്ചാണ് ഉത്സവം ഓൺലൈൻ ആക്കിയതെന്നു ഫെസ്റ്റിവൽ ഡയറക്‌ടർ കെവി വിൻസെന്റ് പറയുന്നു. മത്സരത്തിൽ പങ്കെടുക്കാത്ത ചിത്രങ്ങൾക്കു പ്രവേശനം സൗജന്യമാണ്.

ഒന്നാം സമ്മാനം 50,000 രൂപയാണ്. ഗോൾഡൻ സ്ക്രീൻ അവാർഡും. 5,000 രൂപ വീതമുള്ള അഞ്ചു റണ്ണർ അപ്പ് സമ്മാനങ്ങൾ ഉണ്ടാവും. ഓഗസ്റ്റ് 10നാണു ഫലപ്രഖ്യാപനം.  

കൂടുതൽ വിവരങ്ങൾക്ക്  www.insightthecreativegroup.com

ഫോൺ 0091-9446000373/ 9496094153

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക