Image

മനസ്സിനു കീഴടക്കാനാവാത്ത ഒരു മലയുമില്ല : ലാലു കോനാടിൽ

Published on 26 July, 2024
മനസ്സിനു കീഴടക്കാനാവാത്ത ഒരു മലയുമില്ല : ലാലു കോനാടിൽ

ബിഹാറിൽ ഗേലൂറിലെ സാധാരണക്കാരനായിരുന്നു ദശരഥ് മാഞ്ചി…ജോലിസ്ഥലത്തേക്കു ഭക്ഷണവുമായി

വന്ന ഭാര്യ കാലുതെറ്റി വീണു ഗുരുതരമായി പരുക്കേറ്റു. ഭാര്യയെയും ചുമന്ന് ഏറ്റവും അടുത്ത ആശുപത്രിയിലേക്കു മാഞ്ചി യാത്ര ആരംഭിച്ചു.. ഗേലൂർ മല കടന്ന്എഴുപതു കിലോമീറ്റർ സഞ്ചരിക്കണം.

മല മാറി കൊടുക്കില്ലല്ലോ...

സമയത്തിനു ചികിൽസ കിട്ടാതെ ഭാര്യ ഫൽഗുനിദേവി വിടവാങ്ങി....

നിസ്സഹായനായ മനുഷ്യൻ ശിഷ്‌ടകാലം എരിഞ്ഞുതീരാനല്ല തീരുമാനിച്ചത്...

ഉളിയും ചുറ്റികയും കൊണ്ടു തുരങ്കം സൃഷ്‌ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു...

മല മാറിക്കൊടുത്തു.. ദശരഥ് മാഞ്ചിക്ക്മു

മ്പിൽ.. നീണ്ട ഇരുപത്തിരണ്ടു വർഷത്തിനുശേഷം....

താജ്‌മഹൽ പണിയിക്കാൻ ഷാജഹാൻ എടുത്തതിനെക്കാൾ രണ്ടു വർഷം

കൂടുതൽ സമയം…പോരാടണം, നിരന്തരം..മനസ്സിനു കീഴടക്കാനാവാത്ത ഒരു മലയുമില്ല.. അനുഭവങ്ങൾ

വൈകാരികതയിൽ അവസാനിക്കരുത്...

വിചിന്തനത്തിലേക്കു നയിക്കണം.…വികാരത്തെ കീഴടക്കാനുള്ള വിചിന്തനം വിജയത്തിലേക്കുള്ള വഴി തെളിക്കും..

ഒരാളുടെ ജീവൻ പടിയിറങ്ങുമ്പോൾ അവസാനിക്കേണ്ടതല്ല അയാളോടുള്ള സ്‌നേഹം.. എല്ലാ സ്‌നേഹ ചിന്തകളും

വ്യക്ത്യധിഷ്‌ഠിതമാകരുത്..

അവയിൽ മനുഷ്യസ്‌നേഹത്തിന്റെ അടിയൊഴുക്കുകളും ഉണ്ടാകണം...

ദുരന്തങ്ങൾ രൂപപ്പെടുത്തുന്നതു രണ്ടുതരം മനസ്സാണ്.. ഒന്നുകിൽ കീഴടങ്ങലിന്റെ...

അല്ലെങ്കിൽ കീഴടക്കലിന്റെ.. കീഴടങ്ങുന്നവൻ മറ്റൊരു ദുരന്തമായി മാറും, ചുറ്റുമുള്ളവരെ നിരാശപ്പെടുത്തിക്കൊണ്ട്.. 

കീഴടക്കുന്നവൻ വഴിവിളക്കാകും.. പ്രത്യാശയുടെ കിരണങ്ങൾ ചൊരിഞ്ഞുകൊണ്ട്....

മനസ്സിനു കീഴടക്കാനാവാത്ത ഒരു മലയുമില്ല : ലാലു കോനാടിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക