Image

മറിമായം താരങ്ങളുടെ ചിത്രം 'പഞ്ചായത്ത് ജെട്ടി ' പ്രദർശനത്തിന്

Published on 26 July, 2024
മറിമായം താരങ്ങളുടെ ചിത്രം 'പഞ്ചായത്ത് ജെട്ടി ' പ്രദർശനത്തിന്

സപ്തതരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ അസോസിയേഷന്‍ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറില്‍ മറിമായം താരങ്ങളായ മണികണ്ഠന്‍ പട്ടാമ്ബി,സലിം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പഞ്ചായത്ത് ജെട്ടി ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.

 

മണികണ്ഠന്‍ പട്ടാമ്ബി,സലിം ഹസ്സന്‍,നിയാസ് ബക്കര്‍,വിനോദ് കോവൂര്‍,ഉണ്ണിരാജ്, മണി ഷൊര്‍ണൂര്‍, റിയാസ്,രാഘവന്‍, സജിന്‍,സെന്തില്‍, അരുണ്‍ പുനലൂര്‍, ആദിനാട് ശശി,ഉണ്ണി നായര്‍,രചന നാരായണന്‍കുട്ടി, സ്‌നേഹശ്രീകുമാര്‍, വീണാ നായര്‍,രശ്മി അനില്‍,കുളപ്പുള്ളി ലീല,സേതുലക്ഷ്മിയമ്മ,ഷൈനി സാറ,പൗളി വിത്സന്‍ കൂടാതെ അമ്ബതിലധികം നടീനടന്മാരും 'പഞ്ചായത്ത് ജെട്ടി ' യില്‍ അഭിനയിക്കുന്നു.
ക്രിഷ് കൈമള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.
എഡിറ്റിംഗ് -ശ്യാം ശശീധരന്‍,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രേം പെപ്‌കോ,ബാലന്‍ കെ മങ്ങാട്ട്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാബുരാജ് മനിശ്ശേരി,ആര്‍ട്ട്-സാബുമോഹന്‍,മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍,കോസ്റ്റ്യൂം ഡിസൈനര്‍-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-സലീഷ് പെരിങ്ങോട്ടുകര, പരസ്യക്കല-യെല്ലോ ടൂത്ത്‌സ്,സൗണ്ട് ഡിസൈന്‍-അരുണ്‍ വര്‍മ്മ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-
പ്രഭാകരന്‍ കാസര്‍ക്കോട്, പ്രൊഡക്ഷന്‍ മാനേജര്‍- അതുല്‍.
സമകാലിക സംഭവങ്ങളെ വിശകലനം ചെയ്ത് തനതായ ശൈലിയില്‍ നര്‍മ്മത്തോടെ വിലയിരുത്തി അവതരിപ്പിച്ച്‌ കൊണ്ട് വര്‍ഷങ്ങളായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ' മറിമായം ' പരമ്ബരയിലെ എല്ലാ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണ് 'പഞ്ചായത്ത് ജെട്ടി'.പിആര്‍ ഒ-എ എസ് ദിനേശ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക