Image

സായി പല്ലവി പ്രണയത്തിൽ? അപവാദപ്രചരണമെന്ന് സുഹൃത്തുക്കൾ

Published on 26 July, 2024
സായി പല്ലവി പ്രണയത്തിൽ? അപവാദപ്രചരണമെന്ന്  സുഹൃത്തുക്കൾ

തെന്നിന്ത്യൻ നടി സായി പല്ലവിക്ക് ഒരു നടനുമായി അവിഹിതബന്ധമുണ്ടെന്ന് വാർത്ത കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ബോളിവുഡ് വാർത്തകള്‍ നല്‍കുന്ന ന്യൂസ് പോർട്ടലുകളിലാണ് ഈ വാർത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടു കുട്ടികളുടെ പിതാവായ നടനുമായി
സായി പല്ലവിക്ക് ബന്ധമുണ്ടെന്നായിരുന്നു വാർത്ത. രാജ്യത്തെ ഒരു പ്രമുഖ മാധ്യമത്തിലും ഈ വാർത്ത വന്നിരുന്നു. എന്നാല്‍ സായി പല്ലവിക്കെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് നടിയുമായി അടുപ്പമുള്ളവർ പറയുന്നു.

നിതേഷ് തിവാരി ഒരുക്കുന്ന രാമായണം സിനിമയില്‍ രണ്‍വിർ കപൂറിനൊപ്പം സീതയായി വേഷമിടുന്നത് സായി പല്ലവിയാണ്. ഇതില്‍ അസൂയയുള്ള ബോളിവുഡ് നടിമാരുടെ പി.ആർ ഏജൻസികളാണ് സായി പല്ലവിയെ ലക്ഷ്യമിട്ട് വാർത്തകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് വിവരം. സായി പല്ലവിയെക്കുറിച്ച്‌ നേരത്തെയും അപവാദ പ്രചരണങ്ങളുണ്ടായിട്ടുണ്ട്.

അതിനിടെ സായി പല്ലവിക്ക് പൂർണ പിന്തുണയുമായി അവരുടെ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകർ സായി പല്ലവിക്ക് പിന്തുണ നല്‍കുന്നത്. ഗോസിപ്പുകളെ അവഗണിച്ച്‌ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആരാധകർ ആവശ്യപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക