Image

മത്തായി പി. തോമസ് (രാജു - 69) ഫിലഡൽഫിയയിൽ അന്തരിച്ചു

ലിബിൻ പുന്നശ്ശേരിൽ. Published on 26 July, 2024
മത്തായി പി. തോമസ് (രാജു - 69) ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലഡൽഫിയ: കോട്ടയം - വാകത്താനം മംഗലപ്പള്ളിയിലായ പുന്നശ്ശേരിൽ പരേതരായ തൊമ്മൻ തോമസിന്റെയും, ശോശാമ്മ തോമസിന്റെയും മകൻ മത്തായി പി തോമസ് (രാജു - 69) ഫിലഡൽഫിയയിൽ അന്തരിച്ചു . പരേതൻ, ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ഇടവകാംഗമാണ്.

ഭാര്യ: പുന്നവേലിൽ പുതുക്കല്ലേൽ സൂസൻ തോമസ്. 
മക്കൾ: ഷോൺ, ഷാന, ഷെൽസി.

പൊതുദർശനം: ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6:00 മണി മുതൽ 8:00 മണി വരെയും, സംസ്ക്കാര ശുശ്രൂഷകൾ: ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9:00 മണി മുതൽ 10:00 മണി വരെയും  ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തോഡോക്സ് ചർച്ചിൽ  നടത്തപ്പെടും. (St. Gregorios Malankara Orthodox Church, 4136 Hulmeville Road, Bensalem, PA 19020). ഇടവക വികാരി റവ. ഫാ. ഷിബു വേണാട് മത്തായിയുടെ നേതൃത്വത്തിലും, സമീപ ഇടവകകളിലെ വൈദീകരുടെ സഹകരണത്തിലും പള്ളിയിൽ വച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം, 11:30 ന് ഇടവക സെമിത്തേരിയായ SGMOC - റോസ്ഡെയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്ക്കാരവും നടക്കും. (3850 Richlieu Road, Bensalem, PA 19020).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക