Image

ഈ നിമിഷം-അതിനേ നിലനിൽപ്പുള്ളൂ, അവിടെയാണ് സന്തോഷം: മാതാ അമൃതാനന്ദമയി (ഇൻറ്റർവ്യൂ)

Published on 26 July, 2024
ഈ നിമിഷം-അതിനേ നിലനിൽപ്പുള്ളൂ, അവിടെയാണ് സന്തോഷം: മാതാ അമൃതാനന്ദമയി (ഇൻറ്റർവ്യൂ)

കോവിഡിനെത്തുടർന്ന്  മുടങ്ങിയ  സന്ദർശനം പുനരാരംഭിച്ച് മാതാ അമൃതാനന്ദമയി ദേവി അമേരിക്കയിലെ വിവിധ നഗരങ്ങളിൽ  ഭക്തർക്ക് ദർശനം  നൽകുന്നു. അമ്മയുടെ ഉപദേശങ്ങളിൽ മനസും ആശ്ലേഷത്തിൽ ഹൃദയവും നിറഞ്ഞ് ബാല്യത്തിന്റെ നിഷ്കളങ്കതയിലേക്കും  നന്മയിലേക്കും  മടങ്ങാൻ ഇന്ത്യാക്കാരും അമേരിക്കക്കാരും എല്ലായിടത്തും തടിച്ചു കൂടുന്നു.

പടിഞ്ഞാറൻ നഗരങ്ങളിൽ ആരംഭിച്ച പര്യടനം ഇപ്പോൾ വാഷിംഗ്ടൺ ഡിസിയിൽ എത്തി നിൽക്കുന്നു  ജൂലൈ 25 -29;  തുടര്ന്ന് ബോസ്റ്റൺ ജൂലൈ 31 - ഓഗസ്റ് 2; ന്യു യോർക്ക് ഓഗസ്റ് 5 -7; ചിക്കാഗോ ഓഗസ്റ് 9 -11

സന്ദർശനത്തിനിടയിൽ  ഇ-മലയാളിക്കും ഇൻഡ്യലൈഫിനും ഇ-മെയിൽ വഴി നൽകിയ ഇന്റർവ്യൂവിന്റെ പ്രസക്തഭാഗങ്ങൾ: 

അമേരിക്കയുടെ മണ്ണിലേക്ക് വീണ്ടും സ്വാഗതം.  കോവിഡിന് ശേഷം ഇത് ആദ്യമായല്ലേ  അമ്മ  അമേരിക്ക സന്ദർശിക്കുന്നത്?

അമ്മ: അതെ, മഹാമാരി മൂലം വിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര  ദുഷ്കരമായിരുന്നല്ലോ. ഈ വർഷമാണ് കുറച്ചു മാറ്റം വന്നത്. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷവും ഇന്ത്യയിലെ ആശ്രമത്തിൽ പതിവ് ചര്യകൾ  നിലനിർത്താൻ കഴിഞ്ഞിരുന്നു. ദൈനംദിന പരിപാടികളായ സത്സംഗം, ഭജൻ, ധ്യാനം എന്നിവ ഇൻ്റർനെറ്റ് വഴി ലോകമെമ്പാടുമുള്ള ഭക്തരുമായി പങ്കിടാനും സാധിച്ചു.

കോവിഡ് മഹാമാരിക്ക്  പുറമേ ഉക്രെയ്ൻ, ഗാസ തുടങ്ങിയ സ്ഥലങ്ങളിലെ യുദ്ധങ്ങളിലൂടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകം വളരെയധികം മാറിയിട്ടുണ്ട്. ഈ വെല്ലുവിളികളെ നേരിടാൻ അമ്മ നൽകുന്ന  ഉപദേശം എന്താണ്?

അമ്മ: പുതുതായി ഒന്നും പറയാനില്ല. വ്യത്യാസങ്ങൾ പരസ്‌പരം അംഗീകരിക്കുകയും ആദരവോടെയും അനുകമ്പയോടെയും  പെരുമാറാനും  തമ്മിൽ ഐക്യത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണാനും മനുഷ്യരാശി പഠിക്കേണ്ടതുണ്ട്. നാം ഇത് ചെയ്യുന്നതുവരെയും-നമ്മുടെ ഹൃദയത്തിൽ മറ്റുള്ളവർക്ക് ഇടം നൽകുന്നതുവരെയും -ലോകം ദുരിതം അനുഭവിച്ചുകൊണ്ടേയിരിക്കും. മഹാമാരി പോലും, പല തരത്തിൽ പ്രകൃതി മാതാവിൽ നിന്ന് നമ്മൾ സ്വയം അകന്നതിനും  അവളുടെ വിഭവങ്ങൾ അതിരുകടന്ന് ചൂഷണം ചെയ്തതിനും നൽകിയ മുന്നറിയിപ്പായിരുന്നു.

ഇനി നമുക്ക് നമ്മളെ ഒറ്റപ്പെട്ട ദ്വീപുകളായി കാണാൻ  കഴിയില്ല, നാമെല്ലാവരും പരസ്പരം ഒരു ചങ്ങലയുടെ കണ്ണികൾ പോലെ ബന്ധപ്പെട്ടിരിക്കുന്നു.  നാലുപേർ ഒരു വലയുടെ അറ്റത്ത് പിടിക്കുമ്പോൾ അവരിൽ ഒരാൾ താൻ പിടിച്ചിരിക്കുന്ന അറ്റം കുലുക്കിയാൽ,അതിന്റെ പ്രകമ്പനം എല്ലാവർക്കും അനുഭവപ്പെടും. നമ്മുടെ എല്ലാ പ്രവർത്തനങ്ങളും, വ്യക്തിഗതമായി ചെയ്താലും കൂട്ടമായി ചെയ്താലും, ലോകമെമ്പാടും അതിന്റെ സ്വാധീനം ഉണ്ടാകുമെന്നാണ് ഇത് കാണിക്കുന്നത്. ലോകത്തെ  മികച്ച ഒരിടമായി പരിവർത്തനം ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റുള്ളവർ മാറുന്നതിനായി കാത്തിരിക്കുന്നത് അവസാനിപ്പിച്ച്, ആദ്യം സ്വയം മാറാൻ ഒരുങ്ങണം. അങ്ങനെ ചെയ്താൽ നമുക്ക് ചുറ്റും പരിവർത്തനം സംഭവിക്കുന്നത് കാണാം. നാം അതിന് മടിക്കുന്ന പക്ഷം, കൂടുതൽ സംഘർഷങ്ങളും ദുരന്തങ്ങളും കാണുന്നത് തുടരുകയേ ഉള്ളൂ. ചുരുക്കിപ്പറഞ്ഞാൽ, നമ്മെയും ലോകത്തെയും മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് നമ്മൾ വെറുതെ സംസാരിച്ചിട്ട് കാര്യമില്ല. അത്തരം ചർച്ചകൾ എല്ലാം അടിയന്തിരമായി  പ്രാവർത്തികമാകണം. ഇതാണ് പ്രാഥമികമായി നൽകാനുള്ള സന്ദേശം.

അമ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കോവിഡ് എപ്രകാരമാണ് ബാധിച്ചത്?

അമ്മ: കഴിഞ്ഞ അഞ്ച് വർഷമായി അധികം യാത്ര ചെയ്തിട്ടില്ലെങ്കിലും, ആശ്രമത്തിൻ്റെ ജീവകാരുണ്യ മാനുഷിക പരിപാടികൾക്ക്  ഒരിക്കലും കുറവ്  വന്നിട്ടില്ല. അത് വർദ്ധിച്ചിട്ടേയുള്ളു. മഹാമാരിയുടെ പ്രഭവസമയത്ത്, ആശ്രമത്തിലൂടെ 250,000-ലധികം 'പാൻഡെമിക് കിറ്റുകൾ' ആവശ്യക്കാർക്ക് വിതരണം ചെയ്തു. പഴയ സാരികൾ തുന്നിക്കെട്ടി നിർമ്മിച്ച ചാക്കുകളിൽ  നിറയെ ധാന്യങ്ങളും മറ്റ് ആവശ്യവസ്തുക്കളും ഉൾപ്പെടുത്തിയാണ് കിറ്റ് തയ്യാറാക്കിയത്.

ലോക്ക്ഡൗണുകൾ മൂലമുണ്ടായതും വഷളായതുമായ  മാനസിക-ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ആളുകൾക്കായി ആശ്രമം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കോൾ സെൻ്ററും ആരംഭിച്ചിരുന്നു, ആളുകളെ പ്രൊഫഷണൽ കൗൺസലർമാരുമായി ബന്ധിപ്പിക്കുന്ന തരത്തിലാണത് നടത്തിയത്. പാൻഡെമിക് ബാധിച്ചവർക്ക് ഞങ്ങൾ ആകെ  85 കോടി രൂപ (10 മില്യൺ ഡോളറിലധികം) സാമ്പത്തിക സഹായമായും നൽകി. ആശ്രമം 2022 ഓഗസ്റ്റിൽ ഫരീദാബാദിൽ 2,600 കിടക്കകളുള്ള പുതിയ അമൃത ആശുപത്രിയും തുറന്നു, അത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യ നേതൃത്വം നൽകുന്ന ജി 20 യുടെ കീഴിലുള്ള സിവിൽ-20 സമിതിയുടെ അധ്യക്ഷയായി അമ്മ പ്രവർത്തിക്കണമെന്ന്  പ്രധാനമന്ത്രി 2023-ൽ  ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രിക്ക് സാധ്യമായ ഏറ്റവും മികച്ച നയശുപാർശകൾ നടത്തുന്നതിനായി  ലോകമെമ്പാടുമുള്ള ഭക്തർ സർവേകൾ നടത്തുകയും എൻജിഒകളുടെയും സിവിൽ സൊസൈറ്റികളുടെയും തലവൻമാരുമായി കൂടിക്കാഴ്ചകൾ  സംഘടിപ്പിച്ചിരുന്നു.

നമ്മുടെ ആത്മീയവും പരമ്പരാഗതവുമായ മൂല്യങ്ങൾ എങ്ങനെ നിലനിർത്താനും പ്രാവർത്തികമാക്കാനും കഴിയും?

അമ്മ: നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പുള്ള വഴിയിലേക്ക് ലോകം തിരിച്ചുവരുമെന്ന് നാം പ്രതീക്ഷിക്കുകയാണെങ്കിൽ, നമ്മൾ നമ്മെത്തന്നെ കളിയാക്കുന്നതിന് തുല്യമായിരിക്കുമത്.  ഇപ്പോഴും നിലനിൽക്കുന്ന നമ്മുടെ പാരമ്പര്യങ്ങളും മൂല്യങ്ങളും വിട്ടുകൊടുക്കരുത്. ക്ഷമ, വിനയം, സഹാനുഭൂതി, നിസ്വാർത്ഥ സേവനത്തിൻ്റെ മൂല്യം, ദയ, ദൈവവിശ്വാസം തുടങ്ങിയ സാർവത്രിക മൂല്യങ്ങൾ പഠിപ്പിച്ചുകൊണ്ട് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കണം. എന്നാൽ, നമ്മുടെ കുട്ടികളെ അത്തരം കാര്യങ്ങൾ പഠിപ്പിക്കുന്നതിലും ഉപരിയായി  ജീവിതരീതിയിൽ ആ മൂല്യങ്ങൾ പ്രകടിപ്പിച്ചുകാണിക്കുകയാണ് വേണ്ടത്. നമ്മൾ ആരായാലും എവിടെയോ ഒരാൾ നമ്മളെ റോൾ മോഡലായി കാണുന്നുണ്ട്. അടിസ്ഥാനപരമായി, മാനവിതയിലൂടെ കുറഞ്ഞ ഒരു പരിധി വരെയെങ്കിലും ആത്മീയവും ഭൗതികവുമായ അസ്തിത്വം തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താൻ  ശ്രമിക്കണം.

അമ്മയ്ക്ക് 70 വയസ്സായി എന്നത് വിശ്വസിക്കാനാവുന്നില്ല! എന്തൊക്കെയാണ് അമ്മയുടെ ഭാവി ദർശനങ്ങൾ ?

അമ്മ: പദ്ധതികൾ ആസൂത്രണം ചെയ്യുന്നു എന്നല്ലാതെ ഭാവിയിൽ ഊന്നിക്കൊണ്ടല്ല ജീവിക്കുന്നത്. ഒരു വിളി വരുമ്പോൾ സാഹചര്യത്തിന് അനുസൃതമായി പ്രതികരിക്കുക എന്നതാണ് ശൈലി. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു നീർകുമിളയാണ് ജീവിതം. ഈ നിമിഷം മാത്രമാണ് നിലനിൽക്കുന്നത്. അതിനാൽ, ഈ നിമിഷവുമായി നമുക്ക് സൗഹൃദം സ്ഥാപിക്കാം. അങ്ങനെ ചെയ്യുമ്പോൾ, ഭാവിയെ നാം യാന്ത്രികമായി നമ്മുടെ സുഹൃത്താക്കുന്നു. നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷം-അതിനേ നിലനിൽപ്പുള്ളൂ, അവിടെയാണ് സന്തോഷം കുടികൊള്ളുന്നത്, അവിടെയാണ് ചൈതന്യം   നിലനിൽക്കുന്നത്.

|| om amritesvaryai namah ||

ANSWERS FOR GEORGE JOSEPH

India Life” & eMalayalee

Welcome back.  I think Amma is visiting the US for the first time after Covid? Is it correct?

Amma: Yes, until this year it was difficult to go to the foreign countries because of the pandemic. But during the past five years, the Ashram in India has maintained its regular schedule and Amma’s daily programs of satsang, bhajan and meditation were shared with devotees all over the world through the Internet.

The world has changed much in the last few years with wars in Ukraine, Gaza etc, in addition to Covid Pandemic. What is the message of Amma to face these challenges?

Amma: There is no new message. Humankind needs to learn to view each other through the lens of oneness, accepting each other’s differences and treating one another with respect and compassion. Until we do this—until we make space for others in our heart—the world will continue to suffer. Even the pandemic was, in many ways, a warning from Mother Nature that we have alienated ourselves from her and have been overstepping in our exploitation of her resources.

We can no longer afford to view ourselves as isolated islands, we are all connected like the links of a chain. If four people hold the corners of a net and one of them shakes his corner, the vibration will be felt throughout. This shows us that all of our actions, whether done individually or as a group, have an impact that is felt throughout the world. If we want the world to become a better place, then we have to stop waiting for others to change, and be the first to change. If we do that, we will see transformation beginning to happen around us. If we refuse to, we will only continue to see more conflict and disasters.

In essence, we can no longer merely talk about improving ourselves and the world. It’s urgent that all such talk is translated into action. This is the primary message.

How did Covid affect the charity work of Amma?

Amma: Even though Amma didn’t travel much over the past five years, the Ashram’s charitable humanitarian programs have never waned. They have only grown. During the pandemic, the Ashram made more than 250,000 “Pandemic Kits” full of grains and other dry goods, which we stitched up in sacks made from old saris, etc, and distributed to those in need. The Ashram also set up a 24-hour call-center for people suffering from mental-health issues generated or worsened by the lockdowns, connecting people with professional counselors. In total, we provided ₹85 crore (more than $10 million US) in financial aid for people affected by the pandemic.

The Ashram also opened a new 2,600-bed AmritaHospital in Faridabad in August of 2022, which was inaugurated by Prime Minister Shree Narenda Modi. The Prime Minister also asked Amma to serve as the chair for the Civil20, a committee under the G20, which was led by India in 2023. Devotees around the world conducted surveys and organized meetings with heads of NGOs and civil society’s in order to present the best possible policy recommendations to the Prime Minister at the G20 Summit last September. 

It seems the society worldwide is moving away from spirituality for a materialistic ideology. How can we keep and practice our spiritual and traditional values?

Amma: If we think the world is going to return to the way it was hundreds of years before, we are kidding ourselves. But let us at least not let go of the traditions and values we still have. Parents have to spend time with their children, teaching them universal values such as patience, humility, compassion, the value of selfless service, kindheartedness, faith in God. But more than teaching our children such things, we have to demonstrate those values in the way we live our lives. We all have to strive to become role-models because whoever we are someone, somewhere is looking up to us as a role-model. Basically, humanity should strive to find a balance between their spiritual and material existence, at least to some extent.

It is unbelievable that Amma is 70! What are the visions of Amma for the future?

Amma: Amma plans but doesn’t live in the future. Amma’s way is to respond to situations when there is a call. Life is a bubble that can burst any moment. This moment alone exists. So, let us befriend this moment. When we do that, we automatically make the future our friend as well. This present moment—that is where action exists, that is where happiness exists, that is where grace exists.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക