Image

കൈകോർത്ത് കാനഡയിലെ മലയാളിസംഘടനകൾ; എന്‍.എ.എഫ്.എം.എ കാനഡക്കു ശക്തരായ നേതാക്കൾ

ജോൺ കെ നൈനാൻ Published on 27 July, 2024
കൈകോർത്ത് കാനഡയിലെ മലയാളിസംഘടനകൾ; എന്‍.എ.എഫ്.എം.എ കാനഡക്കു ശക്തരായ നേതാക്കൾ

കാനഡയിലെ ചെറുതും വലുതുമായ മലയാളി സംഘടനകളുടെ ദേശീയ ഐക്യവേദിയായ നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസ്സിയേഷൻസ് ഇൻ കാനഡയുടെ (NFMAC) യുടെ എക്സികൂട്ടിവ് വൈസ്പ്രസിഡണ്ട് ആയി കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ മിസ്സിസാഗ മലയാളി അസ്സോസിയേഷൻ  പ്രസിഡണ്ട് പ്രസാദ് നായരും ജെനറൽ സെക്രട്ടറിആയി വാൻകൂവരിലെ പ്രമുഖ മലയാളി സംഘടനയായ കെ സി ബി സി  യുടെ പ്രസിഡണ്ട് ലിറ്റി ജോർജ്ഉം തിരഞ്ഞെടുക്കപ്പെട്ടതായി  NFMA Canadaയുടെ   നാഷണൽ പ്രസിഡണ്ട്  ശ്രീ കുര്യൻ പ്രക്കാനം അറിയിച്ചു  



കനേഡിയൻ മലയാളി സംഘടനകളുടെ  സംഘടനയായ  ഈ സംഘടന 2021 ൽ   പദ്മശ്രീ ഡോ എം എ  യൂസഫലി ആണ് ഉത്ഘാടനം നിർവഹിച്ചുതു . ജാതിമത രാഷ്ട്രീയ ചിന്തകള്ക്ക് അതീതമായി മലയാളി സമൂഹത്തെ ഒന്നായി കാണുന്ന എല്ലാ പ്രസ്ഥാനങ്ങളെയും ഈ സംഘടനയുടെ ഭാഗമാകാൻ  ക്ഷണിക്കുന്നതായി കുര്യൻ പ്രക്കാനം അറിയിച്ചു ,കൂടുതൽ വിവരങ്ങള്ക്ക് 647 917 5464  എന്ന നമ്പരൽ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാം    

ന്യൂസ് - ജോൺ കെ നൈനാൻ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക