Image

പ്രവാസിയും പ്രവാസി സംഘടനാ ഇലക്ഷനും

Published on 27 July, 2024
പ്രവാസിയും പ്രവാസി  സംഘടനാ ഇലക്ഷനും

ഫൊക്കാന-ഫോമാ ഇലക്ഷനോട് അനുബന്ധിച്ച് ഉയരുന്ന ഒരു  ചോദ്യമാണ് ആരാണ് പ്രവാസി എന്നത്? രണ്ടു സംഘടനകളും  പ്രവാസിക്ക് വേണ്ടിയുള്ളതായതിനാൽ ഈ ചോദ്യത്തിന് പ്രസക്തി  ഉണ്ട്.

പ്രവാസി എന്ന് പൊതുവെ ഉദ്ദേശിക്കുന്നത് അമേരിക്കയിൽ സ്ഥിരമായി താമസിക്കുന്നവർ എന്ന അർത്ഥത്തിലാണ്. അതായത് അമേരിക്കൻ പൗരത്വമോ ഗ്രീൻ കാർഡോ ഉള്ളവർ. ഗ്രീൻ കാർഡ് ഉള്ളവർ ഇന്ത്യൻ പൗരന്മാരാണ്. പക്ഷെ ഈ രണ്ടു വിഭാഗങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന വസ്തുത നാം മറക്കാറുണ്ട്. പ്രധാന കാരണം ഗ്രീൻ കാർഡുള്ളവർ  എപ്പോൾ വേണമെങ്കിലും  അമേരിക്കൻ പൗരന്മാർ ആകുമെന്നതാണ്.

ചില കാര്യങ്ങളിലെങ്കിലും ഈ വ്യത്യാസം പ്രകടമാണ്. ഉദാഹരണത്തിന് ഇരട്ട പൗരത്വം വേണമെന്ന് അമേരിക്കയിൽ പൗരത്വമുള്ളവർ ആവശ്യപ്പെടുന്നു. ഗ്രീൻ കാർഡ്  മാത്രമുളളവർ അതിനോട് താല്പര്യം കാട്ടില്ല. കാരണം അവർ ഇന്ത്യൻ   പൗരന്മാരാണ്. അവർക്ക് ഇരട്ട പൗരത്വം ഒരു പ്രശ്നമേയല്ല.

ഒരേ വിഭാഗത്തിൽപെട്ടവരാണെങ്കിലും എത്ര വ്യത്യസ്തമാണ് രണ്ടു കൂട്ടരുടെയും നിലപാടുകൾ. ഫൊക്കാന ഫോമാ പോലുള്ള സംഘടനകളിൽ ഇത് എങ്ങനെ ബാധകമാകും എന്നത് ചിന്തിക്കേണ്ടതാണ്.  ഭാരവാഹികളാകുന്നവർ  ഗ്രീൻ കാർഡ് മാത്രം ഉള്ളവരാണെങ്കിൽ അവർ ഇരട്ട പൗരത്വത്തെപ്പറ്റിയോ ഓ.സി.ഐ കാർഡിനെപ്പറ്റിയോ അതയൊന്നും വേവലാതിപ്പെടില്ല. കാരണം അവർക്ക്  പ്രശ്നങ്ങളൊന്നുമില്ല.

സംഘടനയിൽ ഭാരവാഹിത്വത്തിനു വരുന്നവർ തങ്ങൾ ഇന്ത്യൻ പൗരനാണോ  അമേരിക്കൻ പൗരനാണോ എന്ന് കൂടി വെളിപ്പെടുതുന്നത് നന്നായിരിക്കും. അവരുടെ നിലപാടുകൾ മനസിലാക്കാൻ അതുപകരിക്കും. നോമിനേഷൻ പേപ്പറിലെ ഒരു ചോദ്യം അത് സംബന്ധിച്ചാവണം.

ഗ്രീൻ കാർഡ് മാത്രമുള്ളതിലോ  ഇന്ത്യൻ  പൗരത്വം തുടരുന്നതിലോ  പ്രശ്നമൊന്നുമില്ല. പക്ഷെ അത് അറിഞ്ഞാൽ അവരുടെ നിലപാടുകൾ മനസിലാക്കാൻ ഉപകരിക്കും. പ്രത്യേകിച്ച് ഇരട്ട പൗരത്വം പോലുള്ള  വിഷയങ്ങളിൽ.
 

Join WhatsApp News
Anil Augustine 2024-07-27 07:01:20
The ask for Dual Citizenship is an absolute impractical one; as long as Burmese/Myanmar/Rohyngian, Bangladeshi and Pakistani neighborhoods of our Motherland is a reality. I'm a US Citizen and to me the impact of GC v/s US Citizenship status is almost the same - IRRELEVANT. As a matter of fact, we the diaspora are abused, misused either way the sooner our passport color AND/or visa stamp is disclosed to the Indian counterpart officials. We the diaspora are charged almost triple fees to visit any Indian monuments & attractions, not allowed to VOTE... can't even obtain the most basic ADHAR CARD on to the stipulated 3 months mandatory stay requirement... Numerous are the discrimination/abuse/MISS-USE of our expat passport status; despite of our precious ForEX & Foreign Currency remittances favoring our Motherland. Hopefully, FOKANA & FOMAA wise up & rise up representing our diaspora responsibly before the Indian Govt., rather than wasting time for the illogical ask of Dual/Duel🫤Citizenship futilely, foolishly.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക