Image

പാടുന്നു പാഴ്മുളം തണ്ട് പോലെ 99 (ജയൻ വർഗീസ്.)

Published on 27 July, 2024
പാടുന്നു പാഴ്മുളം തണ്ട് പോലെ 99 (ജയൻ വർഗീസ്.)

( CUNY / സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആർട്സ് ഗാലറി പ്രസിദ്ധീകരിച്ച ‘ Towards The Light ‘ ലേക്കുള്ള യാത്ര. 7 )    

മാസങ്ങൾ കടന്നു പോവുകയാണ്. ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ കോവിഡ് പടർന്നു പിടിക്കുകയാണ്. സമ്പൂർണ്ണ അടച്ചുപൂട്ടൽ കൊണ്ടേ രോഗ വ്യാപനം കുറച്ചെങ്കിലുംതടയാൻ സാധിക്കൂ എന്ന ധാരണയോടെ ലോകംശ്വാസമടക്കി നിന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതോടെ കുട്ടികൾ വീടുകളിൽ ഇരുന്ന് പഠിച്ചുതുടങ്ങി. ഐ. ടി. മേഖലയിൽ ഉൾപ്പടെ വീട്ടിലിരുന്നു ചെയ്യാവുന്ന എല്ലാ ജോലികളും ആളുകൾ വീടുകളിലിരുന്ന്ചെയ്തു തുടങ്ങി. വീടുകളിലിരുന്നു ചെയ്യാൻ കഴിയാത്ത മേഖലകളിൽ ജോലി ചെയ്തിരുന്ന പലർക്കും തങ്ങളുടെജോലികൾ നഷ്ടപ്പെട്ടു. ചരിത്രത്തിൽ ആദ്യമായി തങ്ങളുടെ അടിപൊളിയൻ  അർമ്മാദിക്കലുകൾഅവസാനിപ്പിച്ച് ഉൾഭയത്തോടെ മനുഷ്യൻ വീടുകളുടെ ഭിത്തികൾക്കുള്ളിൽ ഒതുങ്ങി. 

എല്ലാ പ്രതിരോധങ്ങളെയും തകർത്തെറിഞ്ഞു കൊണ്ട് കോവിഡ് അതിന്റെ താണ്ഡവം തുടർന്ന് കൊണ്ടേയിരുന്നു. പല പരിചയക്കാരും, സുഹൃത്തുക്കളും  ആശുപത്രി വെന്റിലേറ്ററുകളിൽ  അകാലത്തിൽ മരണത്തിന് കീഴടങ്ങി.. പലരുടെയും  ശവ സംസ്‌കാരങ്ങൾ വളരെ വേണ്ടപ്പെട്ടവരുടെ മാത്രം സാന്നിദ്ധ്യത്തിൽ ഒതുക്കത്തോടെ നടത്തേണ്ടിവന്നു. തീവ്ര ബാധിത പ്രദേശങ്ങളിൽ സംരക്ഷണ കവചങ്ങൾക്കുള്ളിൽ സ്വയമൊളിച്ച സാമൂഹിക വാളന്റിയർമാർതന്നെ സർവ മതക്കാരുടെയും സംസ്കാര കർമ്മങ്ങൾ ഏറ്റെടുത്ത്‌  നടത്തുകയായിരുന്നു. കൊറോണപ്പേടിയിൽമത പുരോഹിതന്മാർ ശവക്കോട്ടകളിൽ എത്താൻ മടി കാണിച്ചതായിരുന്നു അതിനു കാരണം. ചില സ്ഥലങ്ങളിൽഇതിനൊന്നും സാധിക്കാതെ ആശുപത്രികളിൽ നിന്ന് ട്രക്കുകളിൽ ലോഡ് ചെയ്തു കൊണ്ട് പോകുന്ന ശവങ്ങൾആളൊഴിഞ്ഞ പ്രദേശങ്ങളിൽ യന്ത്ര സഹായത്തോടെ വലിയ കുഴികൾ കുത്തി അതിൽ ഒരുമിച്ചിട്ടു മൂടിയതായുംപറയപ്പെടുന്നുണ്ട്. 

മതപരമായ ആചാരങ്ങൾ എന്ന നിലയിൽ നിലവിലിരുന്ന പല സമ്പ്രദായങ്ങളും പുരോഹിതന്മാർ തന്നെമുൻകൈയെടുത്ത് അവസാനിപ്പിച്ചു. ഞായറഴ്ചക്കുർബാനകൾ മുടക്കരുത് എന്ന് കർശനമായി കല്പിച്ചിരുന്നകത്തനാരന്മാർ തന്നെ പള്ളിയിലേക്ക് വരല്ലേ എന്ന് ഭക്ത ജനങ്ങളെ വിലക്കി. കുമ്പസാരം, കുർബാനയപ്പവിതരണം മുതലായി പരസ്പരം അടുത്തു നിന്ന് ചെയ്യണ്ട ചടങ്ങുകൾ പൂർണ്ണമായും നിർത്തലാക്കി. 

പുസ്തക പ്രസിദ്ധീകരണത്തിന്റെ അവസാന നിമിഷങ്ങളിൽ അത് മുടങ്ങിപ്പോയത് വ്യക്തി പരമായി കൊറോണാഎനിക്ക് സമ്മാനിച്ച വലിയ നഷ്ടമായിരുന്നു. എങ്കിലും ഞാൻ ദുഃഖിച്ചില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. എനിക്ക് അവകാശപ്പെട്ടതാണെങ്കിൽ അത് എന്നിലേക്ക്‌ തന്നെ വരും എന്ന് ഞാൻ വിശ്വസിച്ചു. ഇപ്പോൾസമയമായിട്ടില്ലാ എന്നതാവും കാരണം. 

വീണ്ടും ഒരു വർഷം കൂടി കഴിഞ്ഞിരിക്കുന്നു. ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയുടെ ഭാഗമായിട്ടുള്ള മിക്കവാറുംസ്ഥാപനങ്ങൾ അടച്ചു പൂട്ടപ്പെടുകയും, അത്യാവശ്യം വേണ്ട കാര്യങ്ങൾ മാത്രം ഓൺലൈനായിനിറവേറ്റപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യം സംജാതമായതോടെ എന്റെ അഭിലാഷങ്ങൾക്ക് വലിയ നിറവുകൾസമ്മാനിച്ച “ റ്റുവാർഡ്‌സ് ദി ലൈറ്റ് ” പ്രസാധകന്റെ കമ്പ്യൂട്ടറിൽ നിശബ്ദമായ ഉറക്കത്തിലേക്ക് വഴുതി വീണു. എന്റെ ജീവിതത്തിലെ എല്ലാ സംഭവ പരമ്പരകളിലും അനിവാര്യമായി വന്നു ചേരാറുള്ള ആദ്യ തടസ്സം എന്നനിലയിൽ ഇവിടെയും അത് തന്നെയാവും സംഭവിച്ചിരിക്കുക എന്ന ആശ്വാസത്തോടെ ഞാനും ഉറങ്ങാൻശ്രമിക്കുന്നു. 

എങ്കിലും എന്റെ രാത്രികളുടെ ഏകാന്ത യാമങ്ങളിൽ എന്നൊക്കെയോ എന്റെ ആത്മാവിന്റെ തേങ്ങലുകൾ കേട്ട്കൊണ്ട് ഞാൻ ഞെട്ടി ഉണരാറുണ്ട് എന്ന സത്യം കൂടി ഇവിടെ ഏറ്റു പറഞ്ഞു കൊള്ളട്ടെ. എല്ലാ തടസങ്ങളുംഎടുത്തു മാറ്റി എന്നെ വഴി നടത്തിയിട്ടുള്ള ആ  രാജശില്പി ഇനിയും എനിക്ക് വേണ്ടി പ്രത്യക്ഷപ്പെടും എന്നവിശ്വാസത്തോടെ എന്റേതായ ചെറിയ ജീവിത വ്യാപാരങ്ങളിൽ മുഴുകി ഞാൻ ജീവിച്ചു കൊണ്ടേയിരിക്കുന്നു ! 

ഇതിനിടയിൽ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ അംഗങ്ങൾക്കും കോവിഡ് പിടി പെടുകയും, ഒരു മാസത്തോളംഅതിന്റെ കെടുതികൾ അനുഭവിക്കുകയും ചെയ്തു. മുക്കാൽ നൂറ്റാണ്ടോളം എന്നെ പൊതിഞ്ഞു നിന്ന സുരക്ഷിതബോധത്തിന്റെ ഈ നിലാവല എന്നിൽ നിന്നും തിരിച്ചെടുക്കുകയാണോ എന്ന് വേദനയോടെ ഞാൻ തേങ്ങി.

അനന്തവും, അജ്ഞാതവും, അഗമ്യവും, അനിഷേധ്യവുമായ ഈ പ്രപഞ്ച വിസ്മയവും, കാണപ്പെടുന്നതും, കാണപ്പെടാത്തതും, അറിയുന്നതും, അറിയപ്പെടാത്തതുമായ അതിന്റെ സർവസ്വവും, എനിക്ക് ജനിക്കാനും, ജീവിക്കാനും വേണ്ടി ഒരുക്കി വച്ച ഈ  മനോഹര വർണ്ണ ഗോളത്തിൽ അത്യതിശയകരമായി ജീവൻഉരുത്തിരിയുന്നതിന് വേണ്ടിയുള്ള അനുകൂല സാഹചര്യങ്ങൾക്ക് വേണ്ടിയായിരുന്നുവല്ലോ എന്ന തിരിച്ചറിവിൽ, ഇനിയൊരിക്കലും  ഇവിടെ ലഭിക്കാത്ത ഈ അസുലഭ അവസരം ഇതുവരെയും ഞാൻ അനുഭവിച്ചുതീർന്നിട്ടില്ലല്ലോ എന്ന്  ഹൃദയ വേദനയോടെ ഞാൻ കരഞ്ഞു. 

ഒന്നും സംഭവിച്ചില്ല, ഒരു മാസക്കാലത്തെ കഠിനമായ ജീവൻ - മരണ പോരാട്ടങ്ങൾക്ക് ശേഷം ജീവൻ തന്നെമരണത്തെ കീഴടക്കുകയും, ഞങ്ങൾ രോഗ മുക്തരായി എഴുന്നേൽക്കുകയും ചെയ്തു. കാല ശിൽപ്പീ, കലാകാരാ, എന്നുമെന്നും  നിന്റെ കയ്യിലെ കളിമൺ കട്ട മാത്രമായിരുന്നോ ഞാൻ ? ഞങ്ങൾ പന്ത്രണ്ടാളുകൾക്ക് ഒരേസമയത്ത് രോഗം ബാധിച്ച് കിടപ്പിലായെങ്കിലും, മകൾക്ക് മാത്രമേ അത് കുറേ കലശലായി അനുഭവപ്പെട്ടുള്ളു. 

വീണ്ടും ഒരു വീട് കൂടി വാങ്ങുവാൻ ഞങ്ങൾക്ക് സാധിച്ചു. ഇപ്പോൾ നാല് വീടുകളായി. നാട്ടിൽ വച്ചേഅറിയുന്നയാളും, ഞങ്ങളുടെ അയൽ ഗ്രാമമായ പരീക്കണ്ണി സ്വദേശിയുമായ പള്ളത്തെ സാജുവിന്റേതായിരുന്നുവീട്. സാജുവും, സൂസിയും ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളും, ഒരേ പള്ളിയിലെ ഇടവകക്കാരുമായിരുന്നു. സാജുവിന്റെ മക്കൾ എൽദോയും, എലീനയും ഞങ്ങളുടെ കുട്ടികളുടെ പ്രായക്കാരും കൂട്ടുകാരും ഒക്കെആയിരുന്നത് കൊണ്ട് വളരെ അടുത്ത് അറിയാവുന്ന ഒരു കുടുംബമായിരുന്നു അവരുടേത്. 

Ôplo

സാജുവിന്റെ മകൻ എൽദോയും, കുടുംബവും ജോലി സംബന്ധമായി ടെക്‌സാസിലെ ഡാളസിലേക്ക് മാറേണ്ടിവരുന്നതിനാൽ അവരോടൊപ്പം ചേരുന്നതിനാണ് സാജു വീട് വിൽക്കാൻ തീരുമാനം എടുത്തത്. റിയൽഎസ്റ്റേറ്റിൽ വിൽപ്പനക്ക് വന്ന വീട് ഒരു ശ്രീലങ്കൻ ഫാമിലി കോൺട്രാക്റ്റ് ചെയ്തുവെങ്കിലും ബാങ്ക് ലോൺകിട്ടാതെ വന്നതോടെ അവർ പിന്മാറുകയായിരുന്നു. അവർക്കു വേണ്ടി ഉറപ്പിച്ചിരുന്ന വില സാജു ഞങ്ങളെഅറിയിക്കുകയും, ആ വിലക്ക് തന്നെ ഞങ്ങൾ വാങ്ങുകയും ആയിരുന്നു. 

ദൈവ കൃപയുടെ ചിറകിൻ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത് എന്ന് ഒരിക്കൽക്കൂടിഎന്നെ ബോധ്യപ്പെടുത്തിയ ഒരു സംഭവം വീണ്ടും എന്റെ ജീവിതത്തിൽ ഉണ്ടായി. ഞങ്ങളുടെ വീടിന്റെ മുൻവശത്ത്ഒട്ടിച്ചു വച്ചിട്ടുള്ള ഡക്കറേറ്റിവ് സ്റ്റോണുകളിൽ  ഒന്ന് ഇളകി പതിനഞ്ചിലധികം അടി ഉയരത്തിൽ നിന്ന്ഞങ്ങളുടെ മകൾ ആശയുടെ തലയിൽ വീണു. പത്ത് പൗണ്ടോളം ഭാരമുള്ള ആ വലിയ കല്ലിന്റെ വീഴ്ചയിൽപിടഞ്ഞു ‌ വീണ അവളുടെ നിലവിളിയിൽ ഞങ്ങളുടെ ലോകം അവസാനിക്കുകയാണോ എന്ന് സ്തബ്ധരായിനിന്ന് പോയി ഞങ്ങൾ. 

911 വിളിയിലൂടെ ന്യൂ യോർക്ക് സിറ്റിയുടെ എമർജൻസി സംവിധാനങ്ങൾ ഞങ്ങളുടെ വീടിനു ചുറ്റും ഒരു ചുവപ്പുകടൽ സൃഷ്ടിച്ചു കൊണ്ട് ഓടിയെത്തി. ആശുപത്രിയിലേക്ക് മാറ്റപ്പെട്ട അവളുടെ നില ആശങ്കാ ജനകമായിതുടരുമ്പോളും കൊറോണാ നിയന്ത്രണ നിയമങ്ങളിൽ അകപ്പെട്ട് അകത്ത്  കടക്കാനാവാതെ കണ്ണീരോടെഞങ്ങൾക്ക് പുറത്ത് കാത്തു നിൽക്കേണ്ടി വന്നു. 

മണിക്കൂറുകൾക്ക് ശേഷം എത്തിയ ആശ്വാസ വാർത്തയിൽ മറ്റൊരു ദൈവീക ഇടപെടൽ എനിക്ക് ബോധ്യപ്പെട്ടു. സ്കാനിങ് ഉൾപ്പടെയുള്ള പരിശോധനകളിൽ അകത്ത് കുഴപ്പങ്ങൾ ഒന്നുമില്ലെന്ന്‌ റിസൾട്ട് വന്നു. കല്ല് വീണനെറുകയിൽ കഠിന വേദനയും അൽപ്പം നീരുമുണ്ട്. ഒരു മാസത്തെ ബെഡ് റെസ്റ്റ് നിർദ്ദേശിച്ച് ഡിസ്ചാർജ്ജ്ചെയ്യുമ്പോൾ അവളെ പരിശോധിച്ച ഡോക്ടർമാരും, ആശുപത്രിയിൽ എത്തിച്ച എമർജൻസി ജീവനക്കാരുംഅത്ഭുത പര തന്ത്രരായിട്ടാണ് അവളോട് സംസാരിച്ചത് എന്ന് അവൾ പറഞ്ഞു. . 

മുൻ വാതിലിൽ സ്ഥാപിച്ചിട്ടുള്ള വീഡിയോ ക്യാമറയിൽ റിക്കോർഡ് ചെയ്ത അപകട രംഗം കണ്ട് മറ്റുള്ളവർഅത്ഭുതപ്പെടുമ്പോൾ ദൈവ സ്നേഹത്തിന്റെ മറ്റൊരു ഇടപെടലാണ് ഞാൻ കണ്ടത്. കല്ല് അവളുടെ തലയിൽതന്നെ കൃത്യമായി വീഴുമ്പോൾ കപ്പിനും, ചുണ്ടിനുമിടയിൽ എന്ന പോലെ ആ ഫോഴ്‌സ് തടയപ്പെട്ടിട്ടുണ്ട്. കല്ല് ഒരുവശത്തേക്ക് തള്ളി മാറ്റപ്പെടുകയും, എതിർ ദിശയിലേക്ക് അവൾ വീഴുകയും ആണുണ്ടായത്. ഒരു തുള്ളി ചോരവീഴാതെ ഈ അപകടത്തിൽ നിന്നും എന്റെ മകൾ സംരക്ഷിക്കപെട്ടത്‌ യാദൃശ്ചികം എന്ന് വിലയിരുത്തുവാൻഎനിക്കാവുന്നില്ല. 

നാട്ടിലും ഇവിടെയുമായി എന്റെ ജീവിതത്തിൽ സംഭവിച്ച അപകടകരമായ സംഗതികളിൽ നിന്ന്അത്യതിശയകരമായ സാഹചര്യങ്ങളിലൂടെ രക്ഷപ്പെട്ട സന്ദർഭങ്ങൾ ഒരു ചലച്ചിത്രത്തിൽ എന്ന പോലെ മനസ്സിൽഓടിയെത്തി. ആറടി അകലത്തിലുണ്ടായിരുന്ന ഒരാൾ ഇടി വെട്ടേറ്റ്  മരിച്ചപ്പോൾ  മറ്റേയാളായ ഞാൻ ഒരു പോറൽപോലുമേൽക്കാതെ രക്ഷപ്പെട്ടപ്പോളും, അൻപതടിയോളം പൊക്കമുള്ള കാട്ടു മരത്തിൽ നിന്ന്  ഉരുളൻ കല്ലുകൾനിറഞ്ഞ മരച്ചുവട്ടിൽ കൃത്യമായി വീണ് എഴുന്നറ്റപ്പോളും, അതി വിശാലമായ ആനിക്കാട് പഞ്ചായത്ത് കുളത്തിൽചിറകൊടിഞ്ഞ പക്ഷിയെപ്പോലെ അകപ്പെട്ടിട്ടും മുങ്ങിത്താഴാതെ രക്ഷപ്പെട്ടപ്പോളും, ചെന്നെയിലെ സെൻട്രൽറെയിൽവേ സ്റ്റേഷനിലെ വെറും നിലത്ത് നിന്ന് നിയമ ലംഘകരായ യാചകർക്കൊപ്പം പിടിക്കപ്പെടുകയും, തമിഴ്പോലീസുകാരുടെ നീണ്ട വെളുത്ത വടികളുടെ തടവിൽ ജയിലിലേക്കുള്ള യാത്രക്കിടയിൽ നിന്ന് അടികൊള്ളാതെയും, അപമാനിക്കപ്പെടാതേയും മോചിപ്പിക്കപ്പെട്ടപ്പോളും, പണവും, പ്രതാപവും, അറിവും, സ്വാധീനവുമുള്ള എതിർ ഗ്രൂപ്പിന്റെ കുതന്ത്രങ്ങളിൽ അകപ്പെടുത്താതെ ചാത്തമറ്റം സ്‌കൂൾ സമരത്തിൽ നിന്ന്സാഹചര്യങ്ങളുടെ നേർ തന്ത്രങ്ങൾ ആവിഷ്‌ക്കരിച്ച് രക്ഷപ്പെടുത്തിയപ്പോളും, ന്യൂ യോർക്ക് സിറ്റിയുടെ ഏതോകോണിൽ വഴിയറിയാതെ കുഴങ്ങി നിൽക്കുമ്പോൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഏതോ ഒരാൾഅയക്കപ്പെട്ടവനെപ്പോലെ സമീപിച്ച് വഴി പറഞ്ഞു തന്ന് നയിച്ചപ്പോളും ഒക്കെ ഇതിന്റെയെല്ലാം ഗുണ ഭോക്താവ്‌ഞാൻ തന്നെ ആയിരുന്നു എന്നത്  കൊണ്ട് തന്നെയാണ് യാദൃശ്ചികം എന്ന വാക്കിന് എന്റെ നിഘണ്ടുവിൽവലിയ അർത്ഥമില്ലാതെ പോകുന്നത്. 

വാങ്ങിയ വീടിന് കുറച്ചൊക്കെ അപ് ഗ്രെഡിങ് ജോലികൾ ഉണ്ടായിരുന്നു. ഞാനും, മകനും ചേർന്നാണ് പണികൾപൂർത്തിയാക്കിയത്. ഒരു മാസം കൊണ്ട് പൂർത്തിയാക്കാം എന്നാണ്‌ കരുതിയതെങ്കിലും രണ്ടര മാസം വേണ്ടി വന്നുപണി പൂർത്തിയാവാൻ. ആവുന്നത്ര എല്ലാ ഏരിയായിലും മാക്സിമം കോളിറ്റി കൊണ്ട് വരാൻ ശ്രമിച്ചത്കൊണ്ടായിരിക്കാം കൂടുതൽ സമയം എടുത്തത് എന്ന് കരുതുന്നു. പണി നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെപറഞ്ഞുറപ്പിച്ചു വച്ചിരുന്ന രണ്ട് മലയാളി കുടുംബങ്ങൾക്ക് മുകളിലും, താഴെയുമുള്ള യൂണിറ്റുകൾ വാടകയ്ക്ക്ഏൽപ്പിച്ചു കൊടുത്തിട്ട് വീണ്ടും ഞാൻ  വിശ്രമ ജീവിതത്തിലേക്ക് മടങ്ങി.

‘ റ്റുവാർഡ്I‌സ് ദി ലൈറ്റ് ‘ നെക്കുറിച്ചുള്ള പ്രതീക്ഷകൾ ഏകദേശം അവസാനിച്ച നിലയിലായിരുന്നുസാഹചര്യങ്ങൾ. ഇതിനിടയിൽ ഒരിക്കൽ അപ്രതീക്ഷിതമായി നമ്മുടെ പ്രസാധകനെ കണ്ടു മുട്ടിയെങ്കിലും, ‘ നമ്മുടെ പുസ്തകത്തിന്റെ കാര്യം എന്തായി ? ‘ എന്ന് ചോദിക്കുവാനുള്ള ധൈര്യം ഉണ്ടായില്ല. നിലവിലുള്ളസാഹചര്യങ്ങൾ അദ്ദേഹത്തെ പോലെ തന്നെ എനിക്കും അറിവുള്ളതാകയാൽ അത്തരം ഒരു ചോദ്യംഎങ്ങനെയാവും സ്വീകരിക്കപ്പെടുക എന്നതായിരുന്നു പേടി. എന്റെ അക മനസ്സിലെ വിങ്ങൽ എങ്ങിനെയോഅദ്ദേഹം വായിച്ചെടുത്തു  എന്നാണ്‌ എനിക്ക് തോന്നുന്നത്. അത് കൊണ്ടായിരിക്കണമല്ലോ എന്നെ അടുത്ത്വിളിച്ച്‌ എന്റെ തോളിൽ കൈ വച്ച് കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ “ ഐ ഡിഡിന്റ് ഫോർഗെറ്റ് യു ” എന്ന്അദ്ദേഹം പറഞ്ഞത്. ആ വാക്കുകൾക്ക്  എന്റെ ജീവിതത്തിൽ ആത്മ വിശ്വാസത്തിന്റെ മറ്റൊരു ഉറവസൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ഞാനനുഭവിച്ചറിഞ്ഞു. ആശ്വാസത്തിന്റെ ആ കുളിര് ആസ്വദിച്ചു കൊണ്ട്എന്റെ ദിന രാത്രങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. 

 

അടുത്തതിൽ അവസാനിക്കും. 

Read: https://emalayalee.com/writer/127

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക