Image

ഡോ. ഉഷ സോമസുന്ദരൻ അന്തരിച്ചു

Published on 27 July, 2024
ഡോ. ഉഷ സോമസുന്ദരൻ  അന്തരിച്ചു

ന്യു യോർക്ക്: ആദ്യകാല മലയാളി പത്മശ്രീ പ്രൊഫ.  പൊനിശ്ശേരിൽ സോമസുന്ദരൻ്റെ (പിയർമോണ്ട്, ന്യൂയോർക്ക്) ഭാര്യ ഡോ. ഉഷ സോമസുന്ദരൻ  ജൂലൈ 21-ന്  അന്തരിച്ചു. ബയോകെമിസ്ട്രിയിൽ പി.എച്ച്.ഡി ബിരുദം നേടിയ   ഉഷ സോമസുന്ദരൻ  എംഡിയും  പൂർത്തിയാക്കി, ജിറിയാട്രിഷ്യൻ   ആയി പ്രവർത്തിച്ചു .

പ്രൊഫ. സോമസുന്ദരൻ  കൊളംബിയ യൂണിവേഴ്സിറ്റിയിലെ  ലാ വോൺ ഡഡിൽസൺ,  പരിസ്ഥിതി എഞ്ചിനീയറിംഗ് പ്രൊഫസറാണ്. പുത്രി താമര സോമസുന്ദരൻ (ഹാർവാർഡ് ലിംഗ്വിസ്റ്റിക്സ്)  

സംസ്കാരം ജൂലൈ 27 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ റോസ്ഡേൽ സെമിത്തേരിയിൽ (408 ഓറഞ്ച് റോഡ്, മോണ്ട്ക്ലെയർ, ന്യൂജേഴ്സി) നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക