Image

ട്രംപിന്റെ ചെവിയിൽ കൊണ്ടതു വെടിയുണ്ട തന്നെയെന്നു തിരുത്തി എഫ് ബി ഐ; മാപ്പായി സ്വീകരിക്കുന്നുവെന്നു ട്രംപ് (പിപിഎം)

Published on 27 July, 2024
ട്രംപിന്റെ ചെവിയിൽ കൊണ്ടതു വെടിയുണ്ട തന്നെയെന്നു  തിരുത്തി എഫ് ബി ഐ; മാപ്പായി സ്വീകരിക്കുന്നുവെന്നു ട്രംപ് (പിപിഎം)

ജൂലൈ 13നു പെൻസിൽവേനിയ റാലിക്കിടയിൽ തോമസ് മാത്യു ക്രൂക്സ് എന്ന യുവാവിന്റെ തോക്കിൽ നിന്നു വന്ന വെടിയുണ്ട ഡൊണാൾഡ് ട്രംപിന്റെ ചെവിയിൽ കൊണ്ടുവെന്നു എഫ് ബി ഐ സമ്മതിച്ചു. വെടിയുണ്ട അദ്ദേഹത്തെ സ്പർശിച്ചില്ലെന്നും വെടിചില്ലാണ് മുറിവുണ്ടാക്കിയതെന്നാണ് കരുതുന്നതെന്നും എഫ് ബി ഐ ഡയറക്റ്റർ ക്രിസ്റ്റഫർ റെയ് യുഎസ് കോൺഗ്രസിന്റെ അന്വേഷണ സമിതി മുൻപാകെ രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നു.

എന്നാൽ ട്രംപിന്റെ ചെവിയിൽ കൊണ്ടത് വെടിയുണ്ട തന്നെ ആയിരുന്നുവെന്നു എഫ് ബി ഐ വെള്ളിയാഴ്ച പ്രസ്താവനയിൽ തിരുത്തി.

താൻ 2017ൽ നിയമിച്ച റെയ്ക്കു തെറ്റ് പറ്റിയെന്നു ട്രംപ് തന്റെ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചിരുന്നു. എന്താണ് തന്റെ ചെവിയിൽ തട്ടിയതെന്നു പരിശോധിക്കാൻ പോലും എഫ് ബി ഐ ശ്രമിച്ചില്ലെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ഒരിക്കൽ ഇതിഹാസമായിരുന്ന എഫ് ബി യ്ക്ക് അമേരിക്കയുടെ വിശ്വാസം നഷ്ടപ്പെട്ടു.

വെടിയുണ്ട തന്റെ തൊലി തുളയ്ക്കുന്നത് അറിഞ്ഞിരുന്നുവെന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വെടിയുണ്ടയല്ലാതെ മറ്റെന്തെങ്കിലുമാണെന്നു യാതൊരു തെളിവുമില്ലെന്നു വൈറ്റ് ഹൗസ് ഫിസിഷ്യൻ ആയിരുന്ന റെപ്. റോണി ജാക്‌സൺ (റിപ്പബ്ലിക്കൻ-ടെക്സസ്) ചൂണ്ടിക്കാട്ടുകയും ചെയ്തു. വെടിവയ്പുണ്ടായ അന്നു തന്നെ അദ്ദേഹം ട്രംപിനെ പരിശോധിച്ചിരുന്നു.

റേയുടെ മാപ്പു താൻ പൂർണമായി സ്വീകരിക്കുന്നുവെന്നു എഫ് ബി ഐ പ്രസ്താവന പുറത്തു വന്ന ശേഷം ട്രംപ് പ്രതികരിച്ചു. "ഇതാണ് ഡയറക്റ്റർ റേയിൽ നിന്നു കിട്ടാവുന്ന ഏറ്റവും നല്ല മാപ്പ്. അത് പൂർണമായും സ്വീകരിക്കുന്നു."

FBI corrects director on bullet

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക