Image

കറുത്തു മെലിഞ്ഞ്, ഭംഗിയില്ലാത്ത ഞാൻ ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് കരുതിയതേയില്ല : ധനുഷ്

Published on 27 July, 2024
കറുത്തു മെലിഞ്ഞ്,   ഭംഗിയില്ലാത്ത ഞാൻ  ഇത്രയും സിനിമകള്‍ ചെയ്യുമെന്ന്  കരുതിയതേയില്ല : ധനുഷ്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ് അമ്ബാതമത്തെ ചിത്രമായ രായന്‍-ന്റെ പ്രമോഷണല്‍ ചടങ്ങില്‍  പറഞ്ഞ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ആരാധകര്‍ നെഞ്ചേറ്റുകയായിരുന്നു.

അതില്‍ സങ്കടവും പ്രതീക്ഷയും കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളുമുണ്ടായിരുന്നു.

താരത്തിന്റെ വാക്കുകള്‍:

മെലിഞ്ഞ്, കാണാന്‍ ഒരുഭംഗിയും കഴിവും ഇല്ലാതിരുന്ന എന്നിലെ സൗന്ദര്യത്തെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. പ്രേക്ഷകര്‍ക്ക് എന്തെങ്കിലും നല്‍കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ രായന്‍ സിനിമ സ്വയം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും കരുതിയിരുന്നതല്ല.

ആദ്യത്തെ സിനിമ അഭിനയിച്ച്‌ എങ്ങോട്ടെങ്കിലും ഓടിപ്പോകാമെന്ന് കരുതിയാണ് വന്നത്. 2000ല്‍ ആണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ 2002ല്‍ റിലീസ് ആയി. 24 വര്‍ഷങ്ങള്‍, എത്രയോ കളിയാക്കലുകള്‍ അപമാന വാക്കുകള്‍, ദ്രോഹങ്ങള്‍, തെറ്റായ അഭ്യൂഹങ്ങള്‍. ഇത് എല്ലാത്തിനെയും മറികടന്ന് ഇവിടെ ഞാന്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം നിങ്ങളില്‍ നിന്നുയരുന്ന ശബ്ദമാണ്. ഞാന്‍ സിനിമയില്‍ വരുമ്ബോള്‍ മെലിഞ്ഞ്, കറുത്ത, ഒരു കഴിവുമില്ലാത്തവനായാണ് ഇരുന്നത്, എന്നാല്‍ ഇത്രയും നാളിലെ എന്റെ സൗന്ദര്യത്തെ നിങ്ങള്‍ കാണുന്നു.

ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും അറിയാതിരുന്ന എന്നെ ഹോളിവുഡ് സിനിമയില്‍ അഭിനയിപ്പിച്ച്‌ അതില്‍ അഴക് കാണുന്നു. രായന്‍ എന്റെ 50ാമത് സിനിമയാണ് എന്ന് മനസിലായപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് എന്റെ അമ്ബതാം സിനിമ ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്ന് കരുതി. രായന്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ള സമര്‍പ്പണമാണ്- ധനുഷ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക