കൊച്ചി: മലയാളികളുടെ കാതില്‍ തേന്മഴയായി പെയ്തിറങ്ങുന്ന മലയാളത്തിന്റെ സ്വന്തം വാനമ്ബാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍.
ആഘോഷങ്ങളൊന്നുമില്ലാതെ ഗായിക എറണാകുളം അങ്കമാലിയിലുണ്ട്. അങ്കമാലിക്ക് അടുത്തുള്ള ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലാണ് ചിത്രയും ഭര്‍ത്താവ് വിജയ് ശങ്കറുമുള്ളത്. എല്ലാ വര്‍ഷവും സുഖ ചികിത്സയ്ക്കായി ചിത്ര ഇവിടെ എത്താറുണ്ട്. കുറെ കാലമായി പിറന്നാള്‍ ആഘോഷമില്ല.
ഇത്തവണയും അങ്ങനെ തന്നെയാണെന്ന് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍ പറഞ്ഞു. മകള്‍ നന്ദനയുടെ മരണശേഷം ചിത്ര ആഘോഷങ്ങളൊക്കെ ഒഴിവാക്കുകയാണ് പതിവ്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി പ്രണയവും വിരഹവും വിഷാദവുമെല്ലാം ഗാനങ്ങളിലൂടെ സമ്മാനിക്കുന്ന തങ്ങളുടെ പ്രിയ ഗായികയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രാവിലെ മുതല്‍ വിളിക്കുന്നത്. പിറന്നാള്‍ സന്ദേശങ്ങളുമെത്തുന്നത്. ഗായകരായ സുജാത മോഹന്‍, ജെന്‍സി ആന്റണി, സംഗീത സംവിധായകന് ശരത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചിത്രയ്ക്ക് പിറന്നാള്‍ സന്ദേശം അയച്ചിട്ടുണ്ട്.