Image

നീതി ആയോഗിനെതിരായ മമതയുടെ നിലവിളി (സുരേന്ദ്രന്‍ നായര്‍)

Published on 30 July, 2024
നീതി ആയോഗിനെതിരായ മമതയുടെ നിലവിളി (സുരേന്ദ്രന്‍ നായര്‍)

ഇന്ത്യയുടെ വികസന സ്വപ്നങ്ങള്‍ക്ക്  ആറുപതിറ്റാണ്ടിലേറെക്കാലമായി  നിറവും ചിറകുകളും നല്കിവന്നിരുന്ന ആസൂത്രണ കമ്മീഷന് അറുതിവരുത്തിക്കൊണ്ടാണ്  2015 ജനുവരി ഒന്നുമുതല്‍നീതി ആയോഗ് നിലവില്‍ വരുന്നത്.        

സ്വാതന്ത്ര്യാനന്തരം സോവിയറ്റ് യൂണിയന്റെവികസന മാതൃകകള്‍ മനസ്സാവരിച്ച ഇന്ത്യന്‍പ്രധാന മന്ത്രി നെഹ്റു ഇന്ത്യയുടെ കാര്‍ഷികവ്യാവസായിക വിദ്യാഭ്യാസ മേഖലകളുടെവികസനത്തിനായി സോവിയറ്റ് മാതൃകയിലുള്ളപഞ്ചവത്സര പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചത്.ദീര്‍ഘ നാളത്തെ കോളനി വാഴ്ച്ച മുച്ചൂടും നശിപ്പിച്ചഒരു രാജ്യത്തിന്റെ അനായാസമല്ലാത്തൊരു പുനര്‍നിര്‍മ്മിതിയാണ് സോവിയറ്റ്‌മോ മോഡലിലൂടെ നെഹ്റു ആഗ്രഹിച്ചതെങ്കിലും ഇന്ത്യയോടൊപ്പംരാഷ്ട നിര്‍മ്മാണം ആരംഭിച്ച തെക്കന്‍ കൊറിയയുടെയോ യുദ്ധാനന്തര ജപ്പാന്റെയോഅടുത്തുപോലും എത്താന്‍ ഇന്ത്യന്‍ സമ്പത്ഘടനക്കു ഒരിക്കലും സാധിച്ചില്ല. ഗാന്ധിജിയുടെഗ്രാമ സ്വരാജോ മത്സരാധിഷ്ഠിത ബ്രിട്ടീഷ് ഉത്പാദക മാതൃകകളോ നിരാകരിച്ചു പൊതുമേഖലക്ക് അമിത പ്രാധാന്യം നല്‍കി കോണ്‍ഗ്രസ്ആരംഭിച്ച സാമ്പത്തിക നയങ്ങള്‍ വന്‍ സ്വകാര്യസംരംഭങ്ങളെയും ബാങ്കുകളെയും വരെദേശസാല്‍ക്കരിച്ചു പൊതു സ്വത്താക്കിയെങ്കിലുംഅവിടങ്ങളില്‍ പിടിമുറുക്കിയ കെടുകാര്യസ്ഥതയുംട്രേഡ് യൂണിയന്‍ അധീശത്വവും ഉദ്ദേശിച്ച ഫലങ്ങള്‍ സമ്മാനിച്ചില്ല. ഇടയ്ക്കുവന്ന കോണ്‍ഗ്രസ് ഇതരസര്‍ക്കാരുകള്‍ക്കും ബദലായി ഒരു സാമ്പത്തികനയം മുന്നോട്ടുവയ്ക്കാന്‍ കഴിയാതെ ഒരുഘട്ടത്തില്‍ ഇന്ത്യയുടെ കരുതല്‍ ശേഖരമായസ്വര്‍ണ്ണം വിദേശത്തു പണയം വയ്ക്കേണ്ട ദുഃസ്ഥിതിയില്‍ വരെ കാര്യങ്ങള്‍ എത്തിക്കേണ്ടിവന്നു.

കേന്ദ്രികൃതമായ ഒരു ആസൂത്രണകമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യം അനുസരിച്ചു വികസന പദ്ധതികളുംധനവിനിയോഗവും സംസ്ഥാനങ്ങളിലേക്ക്അടിച്ചേല്‍പ്പിക്കുന്നതും പ്രാദേശിക അസന്തുലിതാവസ്ഥകള്‍ പരിഗണിക്കാതെയുമുള്ളരീതികള്‍ സോവിയറ്റ് യൂണിയന്‍ എന്ന രാഷ്ടത്തിന്റെ തന്നെ നിലനില്‍പ്പിനെഇല്ലാതാക്കിയിട്ടും ഇന്ത്യയുടെ ധനകാര്യ മന്ത്രാലയമോ ഭരിക്കുന്ന പാര്‍ട്ടിയോ പുതിയൊരുമാറ്റത്തെപ്പറ്റി പി.വി. നരസിംഹ റാവു പ്രധാനമന്ത്രി ആകുന്നതുവരെ ആലോചിച്ചില്ല.വികസനത്തിന്റെ തോതും സങ്കല്‍പ്പവുംനിര്‍ണ്ണയിക്കുന്ന അളവുകോലുകളും ഈകാലയളവുകളില്‍ വല്ലാതെ മാറിയിരുന്നു.പ്രതിശീര്‍ഷ വരുമാനവും ദേശിയ വരുമാനവുംഒക്കെ അടിസ്ഥാനമാക്കി ഒരു രാജ്യത്തിന്റെ വികസനം കണക്കാക്കുന്ന രീതി ജി.ഡി. പിയുടെയും നിരവധി ഇന്‍ഡക്‌സ് കളുടെയും അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കുന്നവികസന മാതൃകകളിലേക്കു ലോകം തന്നെ മാറുകയും ചെയ്തു.
                           
പൊതുമേഖലയെ മാത്രംആശ്രയിച്ചും ക്യാപ്പിറ്റലിസ്റ്റു വിരോധം വിളിച്ചുകൂകിയും മാത്രം ഇന്ത്യക്കു വളരുവാന്‍ കഴിയില്ലഎന്ന് മനസ്സിലാക്കി ഇന്ത്യയില്‍ പുതിയൊരുസാമ്പത്തിക പരിഷ്‌കരണത്തിന് തുടക്കം കുറിച്ചത്പ്രധാനമന്ത്രി റാവുവും ലോകബാങ്കില്‍ പ്രവര്‍ത്തിച്ചപരിചയവും ധനകാര്യ വൈദഗ്ധ്യവും കൈമുതലായുണ്ടായിരുന്ന ധനമന്ത്രി മന്‍മോഹന്‍സിംഗുമായിരുന്നു. ആ പരിഷ്‌കരണങ്ങള്‍ കൂടുതല്‍ദീര്ഘ വീക്ഷണത്തോടെ ഏറ്റെടുത്ത് 2014ല്‍അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാരായിരുന്നു. അങ്ങനെയാണ് ആസൂത്രണബോര്‍ഡ് നീതി ആയോഗ് ആയി മാറിയത്.                    

സമഗ്ര മേഖലകളെയും സമാശ്ലേഷിക്കുന്ന വികസനത്തിന്റെ നൂതനമായഒരു സങ്കല്പത്തിലൂടെ ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുകഅതാണ് നിതി ആയോഗിന്റെ ആമുഖ വാക്യം. പ്രധാനമന്ത്രിക്ക് താഴെ ഉപാധ്യക്ഷനായി ഒരു രാഷ്ട്രീയ നേതാവ്  എന്ന ആസൂത്രണ രീതി മാറിപൊതുജനാരോഗ്യം വിദ്യാഭാസം ധനകര്യം നിര്‍മ്മിത ബുദ്ധി അടിസ്ഥാന വികസനംവ്യവസായം തുടങ്ങിയ മേഖലകളിലെ ലോകോത്തരവിഷയ വിദഗ്ധരായ നാല് മുഴുവന്‍ സമയ അംഗങ്ങളും 15 കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരും പ്രാവീണ്യം തെളിയിച്ച ഏതാനും പ്രതിഭകളും ഉള്‍പ്പെടുന്നതാണ് പുതിയസമിതി. പ്രധാന മന്ത്രി അധ്യക്ഷനായ നീതിആയോഗില്‍ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുംകേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണാധികാരികളുംഉള്‍പ്പെടുന്നു.                  

ഓരോ സംസ്ഥാനത്തെയും ജനസംഖ്യയെ അടിസ്ഥാനമാക്കി ധന വിനിയോഗംനിശ്ചയിക്കുന്ന മുന്‍രീതി അവസാനിപ്പിച്ച് ഓരോസംസ്ഥാനത്തിന്റെയും വികസന സാധ്യതകളുംമത്സര മികവും കാര്യക്ഷമതയും അടിസ്ഥാനമാക്കിതുകകള്‍ വകയിരുത്തുക എന്ന നവീന ആസൂത്രണ മാതൃകയാണ് അവലംബിക്കുക.സംസ്ഥാനങ്ങളില്‍ അവിടത്തെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കു അനുസൃതമായപദ്ധതികള്‍ നേരത്തെതന്നെ ബന്ധപ്പെട്ടവിദഗ്ധ സമിതിയുടെ സഹകരണത്തോടെ ചര്‍ച്ചചെയ്തു സ്ഥിരീകരിക്കുക എന്ന മാറ്റവും പുതിയപദ്ധതിയുടെ ഭാഗമാണ്.

രാജ്യത്തിന്റെ വികസന സങ്കല്‍പ്പം തന്നെ മാറ്റിമറിച്ച പുതിയ രീതിയില്‍സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെയോട്രാന്‍സ്പോര്‍ട് കോര്പറേഷന്റെയോ നഷ്ടം എഴുതി തള്ളാന്‍ വകയിരുത്തലുകള്‍ഉണ്ടാകില്ല. അത്തരം മേഖലകളില്‍ സേവനംനല്കാന്‍ ഒന്നിലധികം ഏജന്‍സികള്‍ ഉണ്ടാക്കുകയും അവയുടെ പരസ്പര മത്സരത്തിലൂടെ മെച്ചപ്പെട്ടതും ചെലവ് കുറഞ്ഞതുമായ സേവനം ഉറപ്പുവരുത്തി പൊതുധനം സംരക്ഷിക്കേണ്ടിയും വരും.
                     
മുന്‍ കേന്ദ്ര മന്ത്രിയും ഒരുസംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയുമായ മമത ബാനര്‍ജി പദ്ധതി വിഹിതം നിജപ്പെടുത്തേണ്ടനിതി ആയോഗ് യോഗത്തില്‍ ബന്ധപ്പെട്ട രേഖകളുമായി ഹാജരായി സംസ്ഥാന വിഹിതംഉറപ്പു വരുത്തുന്നതിന് പകരം സംവിധാനത്തെ ആകെ പൊളിച്ചടുക്കണം എന്നാവശ്യപ്പെടുന്നു.വിരലിലെണ്ണാവുന്ന കോണ്‍ഗ്രസ് മുഖ്യ മന്ത്രിമാര്‍കേന്ദ്ര ഭരണം കിട്ടാത്തതില്‍ അങ്ങാടിയില്‍തോറ്റതിന് അമ്മയോട് എന്ന നയം സ്വീകരിച്ചുമാറിനില്‍ക്കുന്നു.
            
മിഷന്‍ ഭഗീരഥ എന്ന വികസനപദ്ധതി നീതി ആയോഗിന്റെ നിരീക്ഷണത്തില്‍നടപ്പിലാക്കി അവരുടെ പ്രത്യേക അവാര്‍ഡ് വാങ്ങിയ ബിജെപി ഇതര മുഖ്യമന്ത്രി ഭരിച്ചിരുന്നതെലുങ്കാനയില്‍ ഇപ്പോള്‍ ആ വികസന തുടര്‍ച്ചയെരാഷ്ട്രീയ ലക്ഷ്യത്താല്‍ അട്ടിമറിക്കുന്നു.ദൂര്‍ത്തടിക്കാനും കുടുംബം വളര്‍ത്താനും കോടതിയെ കൂട്ടുപിടിക്കുന്ന കേരളവും ചുരുങ്ങിയപക്ഷം തമിഴ്നാടിന്റെ പിന്‍വാതില്‍ ബന്ധമെങ്കിലുംമാതൃകയാക്കണമായിരുന്നു. തെരഞ്ഞെടുപ്പോടെഅവസാനിപ്പിക്കേണ്ട കക്ഷി രാഷ്ട്രീയം സാമാന്യജനങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ ആനുകുല്യങ്ങളെ നിഷേധിക്കുന്നതിലൂടെ നിലവിളിച്ചും ബഹിഷ്‌കരിച്ചും ആഘോഷിക്കുന്നത്അന്യായമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക