Image

അമ്മ എവിടെ ? (കവിത: ജയൻ വർഗീസ്)

Published on 31 July, 2024
അമ്മ എവിടെ ? (കവിത: ജയൻ വർഗീസ്)

(കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ അടി പിണഞ്ഞ സഹോദരങ്ങൾക്കായി സമർപ്പിക്കുന്നു)


'അമ്മ തൻ നെഞ്ചിൽ ഉറങ്ങിക്കിടന്നൊരു 
കുഞ്ഞായിരുന്നു ഞാൻ കൂട്ടിൽ. 
പൊന്നണിഞ്ഞെത്തും പ്രഭാത ത്തുടുപ്പിന്റെ
കന്നിക്കതിരായിരുന്നു !

അമ്മേ യനശ്വര സ്തന്യമായ് സ്നേഹത്തി - 
ന്നന്നം ചുരത്തിയോരമ്മേ, 
എന്തിനാ മാറിൽ  നിന്നെന്നെ പറിച്ചെറി- 
ഞ്ഞിന്നീ കരാളം  ചതുപ്പിൽ  ?

കത്തിയെരിഞ്ഞ പ്രപഞ്ച നിഗൂഢത - 
ക്കിപ്പുറം വന്ന നിൻ സ്നേഹം , 
ചിപ്പിയിൽ മുത്തുപോൾ ജീവന്റെ യുൾതാള 
സത്യമായ് എന്നെ രചിച്ചു !

മുത്തണിപ്പൊൻ മുലക്കച്ച തുറന്നെനി 
ക്കെത്ര മുലപ്പാൽ ചുരത്തി ? 
എത്ര ശതകോടി വർഷാന്തരങ്ങളിൽ 
മൊത്തി നീയെന്നെ വളർത്തീ ?

എന്നിട്ടു മീവിധം സംഹാര രുദ്രയായ് 
എന്നെ പറിച്ചെറിഞ്ഞീടാൻ 
എന്തപരാധം നിൻ സ്വപ്ന പുഷ്പങ്ങളിൽ 
എന്തേ പുഴുക്കുത്ത് വീഴാൻ ?

അമ്മേ ക്ഷമിക്കൂ ഇനിയുമൊരായിരം
ജന്മങ്ങൾ മണ്ണിൽ തളിർക്കും ! 
ഞാനാണവർ നാളെ നാളമായ് മാറേണ്ട   
നാടിന്റെ മൺ ചെരാതങ്ങൾ !  
 

Join WhatsApp News
Jayan varghese 2024-08-01 03:06:47
Pls read the first lines like this : 'അമ്മ തൻ നെഞ്ചിന്റെ ചൂടിലുറങ്ങുന്ന കുഞ്ഞായിരുന്നു ഞാൻ കൂട്ടിൽ. പൊന്നണിഞ്ഞെത്തും പ്രഭാത ത്തുടുപ്പിന്റെ കന്നിക്കതിരൊളി പോലെ ! അമ്മേ യനശ്വര സ്തന്യമായ് സ്നേഹത്തി - ന്നന്നം ചുരത്തിയോരമ്മേ, എന്തിനാ മാറിൽ നിന്നെന്നെ പറിച്ചെറി- ഞ്ഞിന്നീ കരാളം ചതുപ്പിൽ ? അഗ്നിയായ് നിന്ന പ്രപഞ്ച നിഗൂഢത - ക്കിപ്പുറം വന്ന നിൻ സ്നേഹം , ചിപ്പിയിൽ മുത്തുപോൾ ജീവന്റെ യുൾതാള സത്യമായ് എന്നെ രചിച്ചു !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക