Image

ഉരുള്‍പ്പൊട്ടലിന് ഇരയായി കാമറ അസിസ്റ്റന്‍റും: മരണ‌വാര്‍ത്ത സ്ഥിരീകരിച്ച്‌ ഫെഫ്ക

Published on 31 July, 2024
ഉരുള്‍പ്പൊട്ടലിന് ഇരയായി കാമറ അസിസ്റ്റന്‍റും: മരണ‌വാര്‍ത്ത സ്ഥിരീകരിച്ച്‌ ഫെഫ്ക

വയനാട്ടിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ സഹപ്രവർത്തകനായ കാമറമാൻ മരണപ്പെട്ടുവെന്ന വാർത്ത പങ്കുവച്ച്‌ ഫെഫ്ക.
ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവാണ് മരണമടഞ്ഞത്.

സൂര്യ ഡിജിറ്റല്‍ വിഷനിലെ കാമറ അസിസ്റ്റന്‍റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് തുടങ്ങിയ നിരവധി സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

''ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജു വയനാട്ടിലെ വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിലെ മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍പ്പെട്ട്‌ നമ്മെ വിട്ടുപോയ വിവരം വേദനയോടെ അറിയിക്കുന്നു. ഷിജുവിന്‍റെയും മാതാവിന്‍റെയും മൃതദേഹം രക്ഷാ പ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ട്. കനത്ത പ്രകൃതി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഷിജുവിന്‍റെ ജ്യേഷ്ഠനും മകളും ചികിത്സയിലാണ്.

സൂര്യ ഡിജിറ്റല്‍ വിഷനിലെ ക്യാമറ അസിസ്റ്റന്‍റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് ഉള്‍പ്പടെ നിരവധി സീരിയലുകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക