പലിശ നിരക്കുകളിൽ മാറ്റമില്ലെന്ന് യുഎസ് ഫെഡറൽ റിസർവ് ബുധനാഴ്ച്ച പ്രഖ്യാപിച്ചു. 22 വർഷത്തെ ഏറ്റവും ഉയർന്ന 5.25-- 5.5% നിരക്കാണ് നിലവിലുള്ളത്.
സെപ്റ്റംബറിൽ നിരക്കു കുറയ്ക്കാൻ സാധ്യതയുണ്ടെന്നും ഫെഡ് വ്യക്തമാക്കി. പണപ്പെരുപ്പം സുസ്ഥിരമായി 2 ശതമാനത്തിലേക്കു നീങ്ങുന്നു എന്ന ആത്മവിശ്വാസം ലഭിക്കുന്നതുവരെ ലക്ഷ്യ പരിധി കുറയ്ക്കുന്നത് ഉചിതമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നു സമിതി ആവർത്തിച്ചു.
സെപ്റ്റംബറിൽ നിരക്ക് കുറയുമോ എന്ന ചോദ്യത്തിന് ഫെഡ് ചെയർമാൻ ജെറോം പവൽ നൽകിയ മറുപടി ഇങ്ങിനെ ആയിരുന്നു: "ഭാവി യോഗങ്ങളെ കുറിച്ച് ഞങ്ങൾ തീരുമാനമൊന്നും എടുത്തിട്ടില്ല. എന്നാൽ കുറയ്ക്കാൻ കഴിയുന്ന നിലയിലേക്കാണ് സമ്പദ് വ്യവസ്ഥ നീങ്ങുന്നത് എന്നാണ് കമ്മിറ്റിയുടെ വിശാലമായ വിലയിരുത്തൽ."
വിലക്കയറ്റം സംബന്ധിച്ച കഴിഞ്ഞ രണ്ടു വിലയിരുത്തലുകൾ ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്നു പവൽ കൂട്ടിച്ചേർത്തു.
Fed leaves interest rates unchanged