വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമുഖത്ത് ലോക്സഭ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എത്തി.ചൂരല്‍ മലയിലാണ് രാഹുലും പ്രിയങ്കയും ആദ്യം സന്ദര്‍ശനം നടത്തിയത്. കെസി വേണുഗോപാൽ, വിഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കൊപ്പം രാഹുലും പ്രിയങ്കയും ചൂരലമലയിലെ രക്ഷാപ്രവർത്തനം നടക്കുന്ന സഥലങ്ങൾ സന്ദർശിച്ചു.
https://twitter.com/i/status/1818928174538887271
ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു.
രക്ഷാപ്രവർത്തനത്തിന് തടസമാകാത്ത രീതിയിൽ പത്ത് മിനിറ്റ് നേരം മാത്രമാണ് ഇരുവരും ദുരന്ത ഭൂമിയിൽ ചെലവഴിച്ചത്ഇരുവര്‍ക്കുമൊപ്പം കെ സി വേണുഗോപാലും വി ഡി സതീശനും ഉണ്ടായിരുന്നു.
ഇന്നലെ ദുരിതബാധിത മേഖല സന്ദര്‍ശിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു.മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് രാഹുലും പ്രിയങ്കയും സന്ദര്‍ശനം ഇന്നത്തേക്ക് മാറ്റിയത്.