Image

അഞ്ചാമത് കാസബ്‌ളാങ്കാ ഇന്‍ഡിപെന്‍ഡന്റ്റ് ഫിലിം ഫെസ്റ്റിവല്‍; വിജയികളെ പ്രഖ്യാപിച്ചു

Published on 01 August, 2024
അഞ്ചാമത് കാസബ്‌ളാങ്കാ ഇന്‍ഡിപെന്‍ഡന്റ്റ് ഫിലിം ഫെസ്റ്റിവല്‍; വിജയികളെ പ്രഖ്യാപിച്ചു

കാസബ്‌ളാങ്കാ ഇന്‍ഡിപെന്‍ഡന്റ്റ് ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി കാസബ്ലാങ്ക ഫിലിം ഫാക്ടറി നടത്തുന്ന ഐ. എം. ഡി. ബി. യോഗ്യത നേടിയ സീസണല്‍ ഫിലിം ഫെസ്റ്റിവലാണിത്. കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ സ്ഥാപകനും, സംവിധായകനും നിര്‍മ്മാതാവുമായ നിര്‍മല്‍ ബേബി വര്‍ഗീസാണ് ഈ ചലച്ചിത്ര മേളയുടെ ഡയറക്ടര്‍.

റോബിന്‍ ഡി ലെവിറ്റ സംവിധാനം ചെയ്ത് കാട്രിയോണ റുബേനിസ്-സ്റ്റീവന്‍സ്, എവ്ജെനിയ റാഡിലോവ, സ്റ്റീവന്‍ കീന്‍, ജെഫ്രി സ്മിത്ത് ജോര്‍ജ്ജ്, മൈക്കല്‍ ടോസ്നര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 'ലോസ്റ്റ് കോസ്'എന്ന അമേരിക്കന്‍ ചിത്രമാണ് മികച്ച ഫീച്ചര്‍ ഫിലിമായി തിരഞ്ഞെടുത്തത്. കൂടാതെ മികച്ച സംവിധായകന്‍, മികച്ച നിര്‍മ്മാതാവ്, മികച്ച ഛായാഗ്രാഹകന്‍ (മൈക്കല്‍ ടോസ്നര്‍), മികച്ച എഡിറ്റര്‍ (ടെയ്ലര്‍ ബ്രാഷ്), മികച്ച ഒറിജിനല്‍ സ്‌കോര്‍ (സെസിലിയ ലിന്‍), മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ (പാട്രിക് സെന്റ് ഷാരോണ്‍ വിയോണ്‍, അല്‍മുഡെന കാമിനെറോ, ലെക്സ് ലെബ്ലാങ്ക്), മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ (പാട്രിക് സെന്റ് ജീന്‍), മികച്ച സൗണ്ട് ഡിസൈനര്‍ (സ്‌കോട്ട് പെറി) തുടങ്ങി 11 പുരസ്‌കാരങ്ങളും ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം നേടി.

എഡ്ഡി ബാക്ക നിര്‍മ്മിച്ച് പെറി ഡെല്‍ എക്വില്ല സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രം 'ലുക്ക് ഇന്‍ മൈ ഐസ്' മികച്ച ചിത്രത്തിനുള്ള പ്രത്യേക പരാമര്‍ശം നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് അമന്‍ സിംഗ് മികച്ച നടനുള്ള പുരസ്‌കാരവും, പെറി ഡെല്‍ എക്വില്ല മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. ഡാനിയല്‍ അലിയുടെ 'ദെലീല' മികച്ച ഡ്രാമാ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ മൈക്കിള്‍ റിങ്ഡലിന്റെ 'ബ്രേവ്' മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടി. കൂടുതല്‍ അവാര്‍ഡ് വിവരങ്ങളാക്കായി: https://bit.ly/CIFFWinnersS5

എട്ട് രാജ്യങ്ങളില്‍ നിന്നായി പതിനാല് ചിത്രങ്ങളാണ് അവസാന ഘട്ടത്തില്‍ മത്സരത്തിനായി ഉണ്ടായിരുന്നത്. കാസബ്‌ളാങ്കാ ഇന്‍ഡിപെന്‍ഡന്റ്റ് ഫിലിം ഫെസ്റ്റിവല്‍ കൂടാതെ കാസബ്‌ളാങ്കാ ഫിലിം ഫാക്ടറി അവാര്‍ഡ്സ്, കാസബ്‌ളാങ്കാ ഫിലിം ഫാക്ടറി ഹൊറര്‍ ഫിലിം ഫെസ്റ്റിവല്‍ എന്നീ ചലച്ചിത്ര മേളകള്‍ കൂടി കാസബ്‌ളാങ്കാ ഫിലിം ഫാക്ടറി ലോകമെബാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്. 'തരിയോട്', 'വഴിയെ' എന്നീ സിനിമകള്‍ നിര്‍മ്മിച്ച കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ഉടനെ റിലീസാവാനുള്ളത് 'ഡ്രെഡ്ഫുള്‍ ചാപ്റ്റേഴ്സ്' എന്ന ടൈം ലൂപ്പ് ചിത്രമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക