വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കറുത്ത വർഗക്കാരിയാണെന്നു അവകാശപ്പെടുന്നത് സത്യമല്ലെന്ന ഡൊണാൾഡ് ട്രംപിന്റെ അഭിപ്രായത്തെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഇന്ത്യൻ അമേരിക്കൻ നേതാക്കൾ പിന്താങ്ങി. ഹാരിസ് കറുത്ത വർഗക്കാരിയെന്നു അവകാശപ്പെടുന്നെങ്കിലും അവർ ഇന്ത്യൻ വംശജയാണ് എന്നാണ് അവരുടെയും പക്ഷം.
ജമൈക്കൻ പിതാവിനും ഇന്ത്യൻ മാതാവിനും ജനിച്ച ഹാരിസ് ബ്ലാക്ക് എന്ന് അവകാശപ്പെടുന്നത് വ്യാജമാണെന്നു ട്രംപ് പറഞ്ഞത് കറുത്ത വർഗ്ഗക്കാരായ മാധ്യമ പ്രവർത്തകരുടെ സമ്മേളനത്തിലാണ്.
റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ മത്സരിച്ച വിവേക് രാമസ്വാമി പറയുന്നത് കാലിഫോർണിയയിൽ ജീവിച്ച കാലത്തു ഹാരിസ് ഇന്ത്യൻ പാരമ്പര്യം ഉയർത്തിപ്പിടിച്ചിരുന്നു എന്നാണ്. ഇപ്പോൾ ബ്ലാക്ക് ആണെന്നു പറയുന്നതും അവകാശ വാദമാണ്.
ഇന്ത്യൻ വംശജ എന്ന നിലപാട് കമല പെട്ടെന്ന് തള്ളിക്കളഞ്ഞപ്പോൾ പല ഇന്ത്യൻ-അമേരിക്കൻ വംശജരും അസ്വസ്ഥരായി... ആവശ്യാനുസരണം അവർ ഇന്ത്യൻ വംശജ എന്ന ഐഡന്റിറ്റി ഉപയോഗിച്ചു . ഇപ്പോൾ മറ്റൊരു ഐഡൻ്റിറ്റി സ്വീകരിക്കുന്നു ,” അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു.
സ്വത്വരാഷ്ട്രീയം നമ്മുടെ രാജ്യത്തിന് ഗുണകരമല്ല. നമ്മുടെ അമേരിക്കൻ ഐഡൻ്റിറ്റിയാണ് പ്രധാനം, അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഒഹായോവിൽ സ്റ്റേറ്റ് സെനറ്ററായ നീരജ് അന്താനി പറഞ്ഞു: പ്രസിഡന്റ് ട്രംപ് പൂർണമായും ശരിയാണ്. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ കാലം മുതലാണ് കമലാ ഹാരിസ് കറുത്ത വർഗക്കാരി ആണെന്ന അവകാശവാദം ഉന്നയിച്ചത്. തനിക്കു ഗുണമെന്നു കണ്ടപ്പോൾ അവർ ഇന്ത്യൻ അമേരിക്കൻ ഐഡൻ്റിറ്റി ഉപയോഗിച്ചു. എന്നാൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചതിന് ശേഷം അവർ അതിനെക്കുറിച്ച് മിണ്ടാട്ടമില്ല. അവൾ ഇപ്പോൾ കറുത്ത വർഗക്കാരി മാത്രമാണ്,” അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
കാലിഫോർണിയ അഭിഭാഷക ഹർമീത് ധില്ലനും ട്രംപിന്റെ അഭിപ്രായത്തെ പിന്തുണച്ചു. ഇന്ത്യക്കാരി , ജമൈക്കൻ, ഡീപ് സൗത്ത് ആഫ്രിക്കൻ അമേരിക്കൻ എന്നിങ്ങനെ കമല നടിക്കുന്നു - എന്തായാലും, കമല ഹാരിസ് അമേരിക്കൻ അമേരിക്കക്കാർക്ക് 100% മോശം വാർത്തയാണ്!" ധില്ലൻ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
Ramaswamy backs Trump on Harris' race