Image

വയനാട് ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു: രാഹുല്‍ ഗാന്ധി

Published on 01 August, 2024
വയനാട് ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നു: രാഹുല്‍ ഗാന്ധി

വയനാട് : വയനാട് ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നുവെന്ന് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ദുരിതം വിതച്ച മേപ്പാടിയിലെ മുണ്ടൈക്കയും ചൂരല്‍മലയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന എല്ലാവര്‍ക്കും രാഹുല്‍ നന്ദി പറഞ്ഞു. വേദനിപ്പിക്കുന്ന സാഹചര്യമാണെന്നും പുനരധിവാസം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

അതേസമയം ഇന്നലെ പാര്‍ലമെന്റില്‍ കേരളത്തിനെതിരെ അമിത് ഷാ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള നിമിഷമല്ല ഇതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. എല്ലാ സംവിധാനങ്ങളും കൈ കോര്‍ത്തു പ്രവര്‍ത്തിക്കേണ്ട നിമിഷമാണിതെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മപ്പെടുത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക