Image

വയനാട് മഹാദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രസിഡന്റ് ബൈഡൻ (പിപിഎം)

Published on 02 August, 2024
വയനാട് മഹാദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രസിഡന്റ് ബൈഡൻ (പിപിഎം)

വയനാട്ടിൽ ഉരുൾപൊട്ടി ഉണ്ടായ മഹാദുരന്തത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി.

"ഇന്ത്യയിലെ കേരള സംസ്ഥാനത്തുണ്ടായ മാരകമായ ഉരുൾ പൊട്ടലിൽ ദുരന്തം നേരിട്ട എല്ലാ കുടുംബങ്ങൾക്കും  ഞാനും ജില്ലും  അഗാധമായ അനുശോചനം അറിയിക്കുന്നു," ബൈഡൻ പ്രസ്താവനയിൽ പറയുന്നു.

"ഞങ്ങളുടെ പ്രാർഥനകൾ ഈ ദുരന്തത്തിന്റെ ഇരകളായവരുടെ കൂടെയുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ പ്രാർഥനകളിൽ ഞങ്ങൾ ചേരുന്നു.

"ഇന്ത്യൻ സൈന്യവും സങ്കീർണമായ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്ത മറ്റുളളവരും നടത്തിയ ധീരമായ ശ്രമങ്ങളിൽ ഞങ്ങൾക്കു ഏറെ മതിപ്പുണ്ട്. ഈ ക്ലേശകരമായ സമയത്തു ഞങ്ങൾ ഇന്ത്യൻ ജനതയെ ഞങ്ങളുടെ ചിന്തകളിൽ ചേർത്തു നിർത്തുന്നു."

Biden, Jill mourn Wynad victims 
 

Join WhatsApp News
Sam 2024-08-02 12:00:08
Thanks Biden.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക