എന്ത് കൊണ്ടു മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു?
ഉത്തരം : മുഖ്യമന്ത്രി എല്ലാവരുടെതുമാണ് അല്ലാതെ ഒരു പാർട്ടിയുടെ ആൾമാത്രം അല്ല. പിണറായി വിജയൻ എന്ന കക്ഷി രാഷ്ട്രീയനേതാവിന് അല്ല കൊടുത്തത്. എല്ലാ മനുഷ്യർക്കും സംരക്ഷണവും സേവനവും ദുരന്ത സഹായവും എത്തിക്കാൻ ഭരണഘടന ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രി യുടെ ദുരിതാശ്വാസഫണ്ട് നമ്മുടെ ഫണ്ടാണ്. സർക്കാർ നമ്മുടെതാണ്. നമ്മൾ കൊടുക്കുന്ന നികുതി കൊണ്ടു പ്രവർത്തിക്കുന്ന ഭരണഘടഭടന അനുസരിച്ചു പ്രവർത്തിക്കുന്ന ജനാധിപത്യ ഭരണ സംവിധാനമാണ്.
അതു കൊണ്ടു തന്നെ ദുരിതശ്വാസ ഫണ്ട് എങ്ങനെ ആർക്ക് എവിടെ ചിലവാക്കുന്നു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. വക മാറ്റി തോന്നിയത് പോലെ ചിലവാക്കിയാൽ ചോദ്യങ്ങൾ ചോദിക്കും.
എന്റെ രാഷ്ട്രീയ ബോധ്യംകൊണ്ടാണ് മുഖ്യ മന്ത്രിയുടെ സഹായനിധിക്ക് കൊടുക്കുന്നത്
അടിസ്ഥാനപരമായി ഞാൻ ഒരു സിവിക് സോഷ്യൽ ആക്റ്റീവിസ്റ്റും ഹ്യുമാനിറ്റേറിയാൻ പ്രവർത്തകനുമായാണ് സ്വയം അടയാളപ്പെടുത്തുന്നത്. കഴിഞ്ഞ മുപ്പത്തി അഞ്ചു വർഷമായി അതു ജീവിത ചോയ്സ് ആണ്. വിദ്യാർത്ഥി കാലം മുതൽ തുടങ്ങിയ സിവിക് (പൗരൻ ) പ്രവർത്തനമാണ്.
1993 ലെ ലത്തൂർ ഭൂകമ്പം തൊട്ട്, ഒറീസ്സ സൂപ്പർ സൈക്ലോൺ, ഗുജറാത്ത് ഭൂകമ്പം, സുനാമി, നേപ്പാൾ ഭൂകമ്പം അങ്ങനെ എല്ലായിടത്തും പ്രവർത്തിച്ചത് ഹ്യൂമനിറ്റെറിയൻ പ്രവർത്തനകാൻ 22 വയസ്സിൽ തീരുമാനിച്ചത് കൊണ്ടാണ്. അതു ലൈഫ് ചോയ്സ് ആയിരുന്നു . കരിയർ ചോയ്സ് അല്ലായിരുന്നു.
ബോധിഗ്രാം എന്ന ആശയം ഏതാണ്ട് 22 വയസ്സിൽ തുടങ്ങിയ വോളിന്ററി പ്രവർത്തനം.പൂനയിലെ ചേരി പ്രദേശങ്ങളിൽ സ്കൂളിൽ പോകാൻ അവസ്ഥ ഇല്ലാത്തവർക്ക് കമ്മ്യുണിറ്റി സ്കൂളു
കൾ, മനുഷ്യവകാശ പ്രവർത്തനം സ്ത്രീ ശക്തികരണം പരിസ്ഥിതി സംരക്ഷണമൊക്കെ ചെയ്തത് ആരോടും ഫണ്ട് വാങ്ങാതെയാണ്
അതിന് വേണ്ടി സമയവും സാമ്പത്തികവും ചിലവാക്കുന്ന ത് സിവിക് റെസ്പോൺസിബിലിറ്റി ( പൗര ധർമ്മം ) കൊണ്ടാണ്.
രാഷ്ട്രീയമായി ഞാൻ പ്രതിപക്ഷത്താണ്. കോൺഗ്രെസ്സിനൊപ്പം തന്നെയാണ്. അതിന് പ്രധാന കാരണം എന്റെ രാഷ്ട്രീയ പ്രചോദനം ഇപ്പൊഴും ഗാന്ധിജി
യും ജവഹർ ലാൽ നെഹ്റുവും അംബേദ്കറുമാണ് എന്നതും. ഇന്ത്യൻ ഭരണഘടനയിൽ ഉള്ള മൂല്യങ്ങളും മൗലിക അവകാശങ്ങളും ഉറപ്പ് വരുത്തിയ ജനകീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് എന്നതിനാലാണ്.
മുകളിൽ വിവിരിച്ച രണ്ടു സാമൂഹിക രാഷ്ട്രീയ കാഴച്ചപ്പാടുകളിലാണ് ഞാൻ സർക്കാരിനെകാണുന്നത്.
അതിൽ ആദ്യത്തെ പൗര ജനയാത്ത ധർമ്മ ബോധം കൊണ്ടു സർക്കാർ ജനങ്ങളെടെതെന്നു കരുതുന്നയാളാണ്. സർക്കാർ ആരു ഭരിച്ചാലും സർക്കാറിനോടൊപ്പം പ്രവർത്തിക്കുക എന്നത് എന്റെ പൗര സാമൂഹിക ബോധ്യമാണ്. അതു കൊണ്ടു പ്രളയ സമയത്തും സർക്കാരിന് ഒപ്പം ഏകോപനം നടത്തിയാണ് ദുരന്തം സഹായവും പ്രതികരണവും നടത്തിയത്. അന്ന് ജില്ല താലൂക്ക്, വില്ലേജ് തലത്തിൽ സർക്കാരിൽ നിന്നും പഞ്ചായത്ത് രാജ് പ്രവർത്തകരിൽ നിന്നും ഒത്തു ചേർന്നാണ് പ്രവർത്തിച്ചത്. അന്നും രാഷ്ട്രീയവും ജാതിയും മതവും പാർട്ടിയും നോക്കിയല്ല പ്രവർത്തിച്ചത്. അതു പൗര ധർമ്മത്തിന്റ സാമൂഹിക പ്രതിബദ്ധതയാണ്. മനുഷ്യ അവകാശത്തിൽ വിശ്വസിക്കുന്നവർ ദുരന്തമുഖത്ത് മനുഷ്യരെയാണ് കാണുന്നത്. അവരുടെ ദുഖത്തിലും പ്രയാസത്തിലും രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കുമപ്പുറം മനുഷ്യരെ കരുതലോടെ ചേർത്ത് പിടിക്കുക എന്നതാണ് ജീവിത നയം.
കഴിഞ്ഞ പ്രളയ സമയത്ത് സാലറി ചലഞ്ചു എന്നത് പറഞ്ഞു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കണമെന്നു പറയുക മാത്രം അല്ല ഞാൻ സംഭാവന കൊടുക്കുകയും ചെയ്തു പക്ഷെ ഏന്റെ ഒരു മാസത്തെ സാലറി അന്ന് ചിലവാക്കിയത് നേരിട്ടാണ് . പ്രളയ സമയത്ത് ബോധി ഗ്രാമിൽ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ബോധിഗ്രാം തുറന്നു കൊടുത്തു. മുപ്പത് പേരുണ്ടായിരുന്നു. അവർക്ക് വേണ്ടതെല്ലാം കൊടുത്തത് ആരോടും ഒരു പൈസ വാങ്ങാതെയാണ്.
ഏതാണ്ട് രണ്ടരവർഷം പ്രളയ ദുരന്തം അനുഭവിച്ചവരുടെ കൂടെ പ്രവർത്തിച്ചു. പ്ലാൻ ഇന്റർനാഷണൽ, അക്ഷൻ എയ്ഡ്, സ്റ്റോക് എക്സ്ചെഞ്ച്, എൻ ഡി റ്റി വി എന്നിവരോടൊക്കെ ഒരുമിച്ചു പ്രവർത്തിച്ചതും വോളിന്റീയർ അയാണ്. ഏതാണ്ട് 27000 കുടുംബങ്ങൾക്ക് സഹായം എത്തിച്ചു. നിരവധി സ്കൂൾ, വീടുകളുടെ അറ്റകുറ്റപ്പണികൾ ചെയ്തു. നിരവധി കുടുംബങ്ങളുടെ ജീവനോപാധിക്ക് സഹായം. അതിന് എല്ലാം കൂടി വിവിധ ഏജൻസികൾ ചിലവിട്ടത് ഏതാണ്ട് 12 കോടി രൂപയാണ്. അവരേ ഇവിടെ കൊണ്ടുവരാൻ ശ്രമിച്ചതും സർക്കാറിനോടൊപ്പം ഏകാപനത്തോട് പ്രവർത്തിച്ചത് വോലാന്റിയർ ഹ്യുമാനിട്ടേറിയൻ പ്രവർത്തകനയാണ്. ഒരു നയാ പൈസ അതിന് വേണ്ടി വാങ്ങിയില്ല. അങ്ങോട്ട് കൊടുത്തേ ഉളളൂ.
പക്ഷെ ഞങ്ങൾ ഇതൊക്കെ ചെയ്തത് സർക്കാർ സഹകരണത്തോടെയാണ്.
സർക്കാറിനോടോത്തു പ്രവർത്തിക്കുമ്പോഴും സർക്കാരിനെ നിരന്തരം ചോദ്യം ചെയ്യുന്നത് ഞാൻ വിശ്വസിക്കുന്ന പൗര രാഷ്ട്രീയം അഥവാ സിവിക് പൊളിറ്റിക്സ് കൊണ്ടാണ്. അതും പ്രകാരം യൂ ഡി എഫ് ഭരിച്ചാലും എൽ ഡി എഫ് ഭരിച്ചാലും ബി ജെ പി / എൻ ഡി എ ഭരിച്ചാലും ചോദ്യങ്ങൾ ചോദിക്കുന്നത് ആരു ഭരിച്ചാലും സർക്കാർ ജനങ്ങളോട് നിരന്തരം സുതാര്യവും അകൗണ്ടബിളും ആയിരിക്കണമെന്ന ജനയാത്ത ബോധ്യംമാണ്.
കാരണം സർക്കാർ എന്നാൽ ' We the people " ആണെന്ന് ഉറപ്പ് വരുത്തുന്ന ഇന്ത്യൻ ഭരണഘടനയിൽ പ്രതിജ്ഞ ചെയ്തു എല്ലാവർക്കും വേണ്ടി പ്രവർത്തിക്കാമെന്ന ഉറപ്പിലാണ് പ്രധാന മന്ത്രിയും മുഖ്യ മന്ത്രിയും മന്ത്രി മാരും സത്യപ്രതിജ്ഞ ചെയ്യുന്നത്. രണ്ടാമത് നമ്മൾ നിരന്തരം 24x7 എന്ന രീതിയിൽ ടാക്സ് കൊടുക്കുന്നത് കൊണ്ടാണ് സർക്കാർ സംവിധാനം പ്രവർത്തിക്കുന്നത്. അല്ലാതെ ഭരിക്കുന്നവരുടെ മഹാ മനസ്കത കൊണ്ടോ ഭരണപാർട്ടിയുടെ അധികാര ഉത്സാഹകമ്മറ്റിക്കാരുടെ കൃപ കൊണ്ടോ അല്ല.
അതു കൊണ്ടു സർക്കാറിനോപ്പം പ്രവർത്തിക്കുമ്പോഴും സർക്കാരിനെ നിരന്തരം ചോദ്യം ചെയ്യും എന്നതാണ് നിലപാട്. അതു ഗാന്ധിയൻ നിലപാടാണ്. Cooperate where you can. Resist where you must.അതിന്റെ കൂടെ appreciate the good things എന്ന നിലപാട്ണ് എന്റെത്.
കഴിഞ്ഞ പ്രളയകാലത്തു സർക്കാർ സാമാന്യം നന്നായി പ്രവർത്തിച്ചു എന്നതാണ് ഞാൻ കണ്ടത്. അതിൽ ഞാൻ കക്ഷി രാഷ്ട്രീയം കലർത്താതെയാണ് പ്രവര്യത്തിച്ചത്.അതെ സമയം സർക്കാരിനെ വിമർശിക്കണ്ട്ടിത്തു നിശിതമായി വിമർശിച്ചിട്ടുണ്ട്. ആ ഒറ്റ കാരണത്താൽ എന്നെ പിണറായി സർക്കാർ അന്ന് തൊട്ട് ഇന്ന് വരെ ഒരൊറ്റ ഉന്നത തല മീറ്റിംഗിൽ വിളിച്ചില്ല.പ്രളയ സമയത്തു നേരിട്ട് ദുരിത ആശ്വാസത്തിലും പുനരധിവാസത്തിലും ഞാൻ പ്രവർത്തിച്ചത് കൊണ്ഗ്രെസ്സ്കാരനായിട്ടല്ല.
പക്ഷെ ആ ഒറ്റക്കാരാണം കൊണ്ടു അന്നും ഇന്നും എന്നെപൊലെയുള്ളവരേ ഒരൊറ്റ ഉന്നത തലമീറ്റിംഗിൽ വിളിക്കില്ല എന്ന് മാത്രം അല്ല ഞാൻ എഴുതുന്ന ഒരു പോസ്റ്റിനു പൊലും ഒരു ലൈക്കോ കമന്റോ ചെയ്യരുത് എന്നാണ് ഭരണ പാർട്ടിയായ സി പി എം നിലപാട്. ഒരൊറ്റ പോസ്റ്റിന് പൊലും അവരാരും ലൈക് ചെയ്യുകയോ ചെയ്യില്ല.
കാരണംഅധികാരത്തിൽ ഉള്ളവർക്ക് നിരന്തരം സ്തുതി പാടുന്നവർക്ക് അതു ചെയ്യാതെ ചോദ്യം ചെയ്യുന്നവർ എല്ലാം ശത്രുക്കളാണ്. If you are not with us you are against us എന്ന ശത്രുത മനോഭാവം കൊണ്ടാണ്.
കേരളത്തിൽ ഞാൻ കാണുന്ന ഒരു പ്രശ്നം ആളുകളെ കക്ഷി രാഷ്ട്രീയ ചായവ് വച്ചു മാത്രം കാണുന്ന black ആൻഡ് white ബൈനറി വിരോധ രാഷ്ട്രീയമാണ്
കേന്ദ്രം സർക്കാർ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്തു എന്നു പറഞ്ഞാൽ ഉടനെ സംഘിയാക്കും കേരള സർക്കാർ എന്തെങ്കിലും നല്ലത് ചെയ്തു എന്ന് പറഞ്ഞാൽ കമ്മിയാക്കും. ഇവരെ രണ്ടു പേരെ വിമർശിച്ചാൽ അതു അയാൾ കൊങ്ങി ആയത് കൊണ്ടാണ് എന്ന് പറയും
അങ്ങനെ പ്രതിപക്ഷമായാൽ എന്തിനും ഏതിനും സർക്കാരിനെ വിമർശിക്കണം എന്നും. ഭരണപാർട്ടിയായാൽ സർക്കാരിന് നിരന്തരം സ്തുതി പാടി ന്യായീകരിക്കണം എന്നും. സർക്കാരിനെ വിമർശിച്ചാൽ നിങ്ങൾ ശത്രു ആണെന്നും. നിങ്ങൾക്ക് എങ്ങനെയൊക്കെ പണി തരാം എന്ന സങ്കുചിത കക്ഷി രാഷ്ട്രീയഭ്രാന്ത് ഇല്ലാത്ത ഒരാളാണ് ഞാൻ. സർക്കാർ ഉന്നത തല യോഗങ്ങളിൽ വിളിക്കാൻ വേണ്ടി സുഖിപ്പിക്കുന്ന ആളും അല്ല.
മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടയോ ഗുഡ് ബുക്കിൽ വരാൻ വേണ്ടി അവരെ സുഖിപ്പിക്കില്ല. ലോക കേരള സഭ പോലുള്ള സൂത്രങ്ങളിൽ പോയി സർക്കാർ സ്തുതി പാടുകയും ഇല്ല .
ഞാൻ ഏറ്റവും സ്നേഹിക്കുന്ന ഉമ്മൻ ചാണ്ടി ഭരിച്ചപ്പോഴും അങ്ങനെ തന്നെ
യായിരുന്നു. വച്ചു നീട്ടിയ സർക്കാർ സ്ഥാനമാനങ്ങൾ പൊലും വേണ്ടന്ന് വച്ചത് തികഞ്ഞ സ്വാതന്ത്ര്യ ബോധം കൊണ്ടാണ്. കക്ഷി രാഷ്ട്രീയത്തിൽ പൊലും ശിങ്കിടി രാഷ്ട്രീത്തിൽ നിന്ന് മാറി നടക്കുന്നത് അതു കൊണ്ടാണ്.
സിവിക് രാഷ്ട്രീയമുള്ളവർക്ക് ക്രോണി രാഷ്ട്രീയത്തിന്റെ പ്രയോക്താവാകൻ സാധിക്കില്ല. കോൺഗ്രസ്സിനോടൊപ്പം നിൽക്കുന്നത് അങ്ങനെ സ്വതന്ത്ര ബോധവും അഭിപ്രായവുംമുള്ളവർക്ക് സ്പേസ് കൊടുക്കുന്ന പാർട്ടി അതായത് കൊണ്ടാണ്. എന്നെ പോലെയുള്ളവർക്ക് സിവിക് രാഷ്ട്രീയ സ്പേസു തരുന്നത് കൊണ്ടും നഅങ്ങനെ ഉള്ളവരെ ബഹുമാനിക്കുന്നത് കൊണ്ടാണ്.
ഇതൊക്കെയായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്നും ഇന്നും സംഭാവന കൊടുക്കുന്നത് എന്ത് കൊണ്ടാണ്? കാരണം സിമ്പിൾ മുഖ്യമന്ത്രി യും മന്ത്രി
മാരും എല്ലാവരുടേത്മാണ്. മുഖ്യമന്ത്രി യുടെ ദുരുതാശ്വാസ നിധിയിൽ നിന്ന് വക മാറ്റി ചിലവാക്കിയാൽ ചോദ്യം ചെയ്യാം. ഞാൻ പൈസ കൊടുക്കുന്നത് പിണറായി വിജയന്അല്ല. കേരളത്തിൽ എല്ലാവരുടെയും എന്റെയും മുഖ്യ മന്ത്രിക്കാണ്. അതു ചെയ്യുന്നത് പൗര ധർമ്മം കൊണ്ടാണ്.
അതു മാത്രം അല്ല. ദുരന്ത സമയത്ത് മുന്നിൽ നിന്ന് പ്രവർത്തിക്കേണ്ടത് സർക്കാരാണ്. എല്ലാവരെയും ഏകോപിച്ചു പ്രവർത്തിക്കണ്ട ഉത്തരവാദിത്തവും സർക്കാരിനാണ്.നമ്മൾ നികുതി കൊടുത്തു നടത്തുന്ന സർക്കാർ.
പ്രശ്നം സർക്കാർ പന്തിയിൽ പക്ഷഭേദം കാണിച്ചു അതിൽ കക്ഷി രാഷ്ട്രീയം കലർത്തി സർക്കാരിനെ നിരന്ത്രം സുഖിപ്പിക്കുന്നവരെയും ഭരണപാർട്ടി സിൽബന്ധികളെയും മാത്രം ഉൾപ്പെടുത്തി പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തിയിട്ട് അതാണ് ' രക്ഷ പ്രവർത്തനം " എന്ന് അവകാശപ്പെടുമ്പോഴാണ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ CMDRF ലേക്ക് 2018-19 ലെ പ്രളയവുമായി ബന്ധപ്പെട്ട് കിട്ടിയത് 4970 കോടി രൂപ -- 2023 December വരെ അതിൽനിന്നും ചിലവാക്കിയത് 4725 കോടി ... ആ ചിലവിൻ്റെ ഐറ്റം തിരിച്ചുള്ള കണക്ക് മാതൃഭൂമി പത്രത്തിൽ വന്നതാണ് താഴെയുള്ളത്.