Image

മിഡിലീസ്റ്റ് യുദ്ധ തീവ്രത കൂടുമോ? (ബി ജോൺ കുന്തറ)

Published on 06 August, 2024
മിഡിലീസ്റ്റ് യുദ്ധ തീവ്രത കൂടുമോ? (ബി ജോൺ കുന്തറ)

ജൂലൈ 27 ഗോലാൻ ഹൈ മേഖലയിൽ  ഒരു ഫുട്ട്ബാൾ കളിസ്ഥലത്തു നടന്ന ഹിസബുള്ള നടത്തിയ ബോംബ് ആക്രമണത്തിൽ 13 കുട്ടികൾ മരണപ്പെട്ടു നിരവധി പരുക്കുകൾക്ക് ഇരയായി. അതിനോടനുബന്ധിച്ചു ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ഹമാസ് നേതാവ് ഹാനിയെ കൊല്ലപ്പെട്ടു കൂടാതെ ടെഹ്റാനിൽ മറ്റൊരു നേതാവും കൊല്ലപ്പെട്ടു . ടെഹ്റാനിൽ നടന്ന കോല ഇറാൻ ഒരു അപമാനമായി കാണുന്നു. ഇതിൻറ്റെ ചുമതല ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല എന്നാലും ഇറാൻറ്റെ കാഴ്ചപ്പാടിൽ ഇസ്രായേൽ ഉത്തരവാധി .

ഇതോടെ ഇറാൻ പരസ്യമായി പ്രഖ്യാപിക്കുന്നു തങ്ങൾ ശക്തമായി ഇസ്രായേലിൽ തിരിച്ചടി നടത്തും.ജോർദാൻ ,ഈജിപ്റ്റ് എന്നീ രാജ്യങ്ങൾ കൂടാതെ ഏതാനും യൂറോപ്യൻ രാഷ്ട്രങ്ങളും  ഇറാനെ ഈ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനു ശ്രമം നടത്തി എന്നാൽ അതെല്ലാം പരാജയപ്പെട്ടിരിക്കുന്നു.

ആക്രമണങ്ങളെ ചെറുക്കുന്നതിന് ഇസ്രായേൽ സന്നദ്ധത വർദ്ധിപ്പിക്കുന്നു കൂടാതെ അമേരിക്കയും കൂടുതൽ  പോർവിമാനങ്ങൾ യുദ്ധക്കപ്പലുകൾ ഇവിടേക്ക് വിട്ടിരിക്കുന്നു ഇസ്രായേലിൻറ്റെ രക്ഷക്കായി.

ഇസ്രയേലുമായി ഇറാന് ഒരു ഗ്രൗണ്ട് യുദ്ധത്തിനുള്ള സാധ്യത വിരളം. അടുത്തത് വ്യോമസേന അതും ഇസ്രായേൽ ,അമേരിക്കൻ പോർ വിമാനങ്ങളോട് കിടപിടിക്കുന്ന ഒന്നും ഇവർക്കില്ല. ഈ സാഹചര്യത്തിൽ ഇറാൻ ആശ്രയിക്കുന്നത് മിസൈലുകളും, ഡ്രോണുകളും.

ഈ സമയം വരെ, ഇറാൻ നേരിട്ട് മിസൈലുകൾ ഇറാനിൽ നിന്നും വിട്ടിട്ടില്ല എല്ലാം മറ്റു കൂട്ടാളികളെ ഉപയോഗിച്ചു നിഴൽ യുദ്ധം .ഹമാസ്, ഹിസബുള്ള പാലസ്റ്റീൻ പ്രദേശത്ത്, ഹൂത്തികൾ യെമനിൽ. എന്നാൽ ഇത്തവണ ഇറാൻ നേരിട്ട് ഇറാനിൽ നിന്നും നീണ്ട പരിധി റോക്കറ്റുകൾ വിടുമോ? അതു സംഭവിച്ചാൽ യുദ്ധ ഗതി മാറും.

ഇസ്രായേൽ അതൊരവസരമാക്കി പോർ വിമാനങ്ങൾ ഉപയോഗിച്ചു ഇറാനിൽ അവരുടെ ആയുധ ശേഖരണം, പോർ വിമാന താവളങ്ങൾ ആക്രമിക്കപ്പെട്ടു എന്നുവരും. മൂന്നു വശങ്ങളിൽ നിന്നും റോക്കറ്റുകൾ ഇസ്രായേലിനു നേരെ ഒരേ സമയം തൊടുത്തു വിടപ്പെടും. ഇറാന് ആയുധം നൽകി സഹായിക്കുവാൻ റഷ്യ മാത്രമേ ഉള്ളു എന്നാൽ യൂകാറിൻ യുദ്ധം റഷ്യയെ തളർത്തിയിരിക്കുന്നു.

ഇസ്രയേലിൻറ്റെ പ്രധാന പ്രതിരോധ ശക്തി "അയൺ ടോം" അത് അമേരിക്ക നൽകിയിരിക്കുന്ന പാട്രിയോട്ട് എന്ന മിസൈൽ കില്ലർ. ഈ പ്രതിരോധ സംവിധാനം വിജയിച്ചാൽ ഇസ്രായേലിൽ മരണപ്പെടുന്നവരുടെ എണ്ണം കുറയും മറ്റു നാശനഷ്ടങ്ങളും. ആ സാഹചര്യത്തിൽ യുദ്ധം ദീർഘപ്പെടുകയോ വിപുലീകരിക്കപ്പെടുകയോ ഇല്ല എന്നാശിക്കാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക