കായികപ്രേമികളുടെ ഉത്സവമായ ഒളിംപിക്‌സ് പാരീസില്‍ അരങ്ങേറുകയാണ്. പണം ഉള്ളവരും ഇല്ലാത്തവര്‍ ക്രെഡിറ്റ് കാര്‍ഡിലിട്ടും അവിടെപ്പോയി മത്സരങ്ങള്‍ നേരിട്ടുകണ്ട് ആസ്വദിക്കുമ്പോള്‍ പണവും ആരോഗ്യവുമില്ലാത്ത എന്നെപ്പോലുള്ളവര്‍ ടീവിയുടെ മുന്‍പിലിരുന്ന് കളികള്‍ കാണുന്നു. അമേരിക്കകാരും യൂറോപ്യന്‍സും കൂട്ടമായിട്ടാണ് അവരുടെ ടീമിനുപിന്നാലെ പോകുന്നത്. അമേരിക്ക കളിക്കുമ്പോള്‍ ഗ്യാലറിയിലിരുന്ന് യു എസ്സ എ എന്ന് അലറിവിളക്കുന്നവര്‍ അവരുടെ ടീമിന് വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യ കളിക്കുമ്പോള്‍ വിരലിലെണ്ണാവുന്നത്ര ഇന്‍ഡ്യക്കാരെ മാത്രമെ ഗായറിയില്‍ കാണാറുള്ളു. നമ്മുടെ രാജ്യമായ ഇന്‍ഡ്യ മെഡലുകള്‍ നേടുന്നത് കാണാന്‍ ആഗ്രഹമുണ്ടെങ്കിലും പതിവുപോലെ നിരാശയാണ് ഫലം. അമേരിക്കയില്‍ ജീവിക്കുന്ന നമ്മള്‍ ഈരാജ്യം ചൈനയെയും പിന്‍തള്ളി ഒന്നാംസ്ഥാനത്തേക്ക് കുതിക്കുന്ന കാഴ്ച്ചകണ്ട് തൃപ്തിപ്പെടാന്‍ മാത്രമെ സാധിക്കുന്നുള്ളു. പുരുഷന്മാരുടെ 100 മീറ്ററിലും സ്ത്രീകളുടെ 200 മീറ്ററിലും അമേരിക്കന്‍ താരങ്ങള്‍ സ്വര്‍ണ്ണമെഡലുകള്‍ നേടുന്നതുകണ്ട് ഞാന്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചു. വര്‍ഷങ്ങളായുള്ള കഠിനാദ്വാനത്തിന്റെ ഫലമാണ് ഇവരുടെ വിജയത്തിന്റെ രഹസ്യം. ഇവരുടെ ആഹ്‌ളാദത്തിനൊപ്പം നമ്മളും പങ്കുചേരുന്നു.
ചൈനയുടെ വിജയത്തില്‍ അവരുടെ താരങ്ങള്‍പോലും സന്തോഷിക്കുന്നില്ലന്ന് കാണാം., അവരുടെ മുഖത്ത് ചിരിവിടരുന്നില്ല. കാരണം അത് അവരുടെ സ്വന്തം വിജയമല്ല. കുഞ്ഞുപ്രായത്തില്‍ മാതാപിതാക്കളല്‍നിന്ന് അടര്‍ത്തികൊണ്ടുപോയി സ്‌പോര്‍ട്ട് സ്‌കൂളുകളില്‍ പാര്‍പ്പിച്ച് കഠിനമായ പരിശീലനത്തിലോടെ വാര്‍ത്തെടുത്തതാണ് അവരുടെ താരങ്ങള്‍. അത് സ്‌പോര്‍ട്ട്‌സ് നടത്തിപ്പുകാരുടെയും സര്‍ക്കാരിന്റെയും വിജയമാണ്. കുഞ്ഞുങ്ങള്‍ വെറും ഉപകരണങ്ങള്‍ മാത്രമാണ്. അതുകൊണ്ടാണ് വിജയത്തിലും അവരുടെ മുഖത്ത് സന്തോഷം കാണാത്തത്. പണ്ട് സോവ്യറ്റ് യൂണിയന്റെകാലത്ത് അവരുടെ താരങ്ങളും വന്‍വിജയം കൈവരിച്ചിരുന്നു. ലോകത്തില്‍ ഒന്നാംസ്ഥാനവും രണ്ടാസ്ഥനവുമൊക്കെ അവരും നേടിയിരുന്നു. ഇന്നത്തെ റഷ്യയുടെ സ്ഥാനം എത്രയോ പരിതാപകരമാണ്. പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതില്‍നിന്ന് യുക്രെയിന്‍ യുദ്ധത്തിന്റെപേരില്‍ റഷ്യയെ വിലക്കിയിരിക്കയാണ്. എന്നാല്‍ യുക്രെയിന്‍ താരങ്ങള്‍ പങ്കെടുക്കുകയും മെഡലുകള്‍ നേടുകയും ചെയ്യുന്നത് ആവേശകരമാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ഹൈജംപില്‍ യുക്രെയിന്‍താരം സ്വര്‍ണ്ണം നേടുന്നകാഴ്ച്ച ആവേശകരമായിരുന്നു..
ഒളിംപിക്‌സിലെ ആവേശകരമായ മത്സരം നൂറും ഇരുനൂറും മീറ്റര്‍ ഓട്ടമാണ്. പുരുഷന്മാരുടെ 100 മീറ്ററില്‍ അമേരിക്കയുടെ നോഹ ലൈല്‍സും സ്ത്രീകളുടെ 100 മീറ്ററില്‍ ജൂലിയന്‍ ആല്‍ഫ്രഡും സവര്‍ണ്ണം നേടി. അതില്‍ ജൂലിയന്റെ വിജയം എടുത്തുപറയേണ്ടതാണ്. പെസിഫിക്കിലെ ചെറുദ്വീപായ സെന്റ് ലൂസിസിയ കേരളത്തിലെ ഒരു പഞ്ചായത്തിന്റെ വലിപ്പവും ജനസംഖ്യയും ഇല്ലാത്ത രാജ്യമാണ്. അവിടെനിന്നാണ് വന്‍വിജയം നേടാന്‍ ഒരു പെണ്‍കുട്ടി പാരീസിലെത്തിയത്. അവളുടെ വിജയത്തിന് സ്വര്‍ണ്ണത്തിന്റെയല്ല തങ്കത്തിന്റെ തിളക്കമുണ്ട്. രണ്ടാംസ്ഥാനം നേടിയ അമേരിക്കയുടെ ഗാബി തോമസ്സും അഭിനന്ദനം അര്‍ഹിക്കുന്നു. 200 മീറ്ററില്‍ ജൂലിയനെ പിന്‍തള്ളി ഒന്നാസ്ഥാനം കരസ്തമാക്കി ഗാബീ തിരിച്ചടിച്ചു. കായിക താരങ്ങള്‍ സിനിമാതാരങ്ങളെക്കാള്‍ സുന്ദരന്മാരും സുന്ദരികളും ആണെന്നാണ് എന്റെ അഭിപ്രായം.
ഇത് എഴുതുമ്പോള്‍ ഇന്‍ഡ്യ മൂന്ന് വെങ്കലമെഡലുകള്‍ മാത്രമാണ് നേടിയിട്ടുള്ളത്. അതുംനേടിയത് മനു ഭാക്കറെന്ന ഒരു പെണ്‍കുട്ടി. രാജ്യത്തിന്റെ പ്രതീക്ഷയായിരുന്ന ഹോക്കിയില്‍ ജര്‍മ്മനിയോടുതോറ്റ് പുറത്താകുകയും ചെയ്തു. ഇന്‍ഡ്യക്കെതിരായിവിധിച്ച പെനല്‍റ്റി വിവേചനപരമായിരുന്നു. കളിയിലുടനീളം റഫറി ഇന്‍ഡ്യയോട് വിരോധമുള്ളതുപോലെയാണ് പെരുമാറിയിരുന്നത്. ഗുസ്തിയില്‍ രാജ്യത്തിന്റെ മെഡല്‍പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ 100 ഗ്രാം ഭാരക്കൂടുതലുണ്ടന്ന് പറഞ്ഞ് അയോഗ്യയാക്കുകയും ചെയ്തു. ഇതൊന്നും145 കോടി ജനങ്ങളുള്ള രാജ്യത്തിന്റെ പരിതാപകരമായ അവസ്തക്കുള്ള ന്യായീകരണമല്ല. മെഡലുകള്‍ നേടാന്‍ കഴിവുള്ള യുവതീയുവാക്കള്‍ രാജ്യത്തിന്റെ പലഭാഗത്തുമുണ്ട്. സ്‌കൂളുകളില്‍നിന്നും കോളജുകളില്‍നിന്നും അവരെ കണ്ടെത്തി പരിശീലനം കൊടുത്താല്‍ ഭാവിയില്‍ ഒളിംംപിക്‌സില്‍ നാണംകെടാതെ തിരിച്ചുപോകാം.
പാല്‍ പായസത്തില്‍ കല്ലുകടിച്ച കാര്യമല്ലേ. പാരീസില്‍പോയി കളികാണാനുള്ള ഭാഗ്യമില്ലത്തവര്‍ ടീ വിയുടെ മുന്‍പിലിരുന്ന് കണ്ടാണ് തൃപ്തിയടയുന്നത്. അതിനിടയില്‍ രാഷ്ട്രീയ പരസ്യം കുത്തിതിരുകി മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരുപ്രസിഡണ്ട് സ്ഥാനാര്‍ഥിയുടെ അതിമോഹം അപലനീയമാണ്. പറയുന്നത് കമല ഹാരീസിന്റെ പരസ്യത്തെപറ്റിയാണ്. ഒളിംപിക്‌സ് കാണുന്നത് ഡെമോക്രാറ്റുകള്‍ മാത്രമല്ല റിപ്പബ്‌ളിക്കന്‍സും പാര്‍ട്ടി അനുഭാവികളല്ലാത്തവരും രാഷ്ട്രീയമില്ലാത്തവരും അവരുടെ കൂട്ടത്തിലുണ്ട്. മരുന്നുകളുടെയും ബോഡിക്രീമുകളുടെയും പരസ്യങ്ങള്‍ കാണിക്കുന്നതുപോലെയല്ല രാഷട്രീയ പരസ്യങ്ങള്‍ കളികള്‍ക്കിടയില്‍ കാണിക്കുന്നത്. കളി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഓരോ അഞ്ചുമിനിറ്റിലും ഈ സ്ത്രീയുടെ മോന്തകാണുന്നത് അരോചകമാണ്. ഇവരുടെ ഇലക്ഷന്‍ പ്രചരണം മറ്റുചാനലുകളിലൂടെയോ ഒളിംബിക്‌സ് കഴിഞ്ഞിട്ട് ഇപ്പോള്‍ കളികള്‍ പ്രദര്‍ശ്ശിപ്പിച്ചുകൊണ്ടിരിക്കുന്ന ചാനലുകലൂടെ തന്നെയോ ആകാവുന്നതാണ്. ഒളിംപിക്‌സ് കാണുന്ന ലക്ഷങ്ങളെ തന്റെ പരസ്യത്തിലൂടെ സ്വാധീനിക്കാമെന്ന്കമല വിചാരിക്കുന്നുണ്ടെങ്കില്‍ ഇവരുടെ ബുദ്ധിക്ക് എന്തോ തകരാറുണ്ടന്നാണ് വിചാരിക്കേണ്ടത്. കളി പ്രേമികളെ ശല്ല്യപ്പെടുത്തുന്ന ഈ സ്തീയാണോ രാജ്യം ഭരിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് കോമണ്‍സെന്‍സില്ലെന്നത് സംസാരത്തിലൂടെയും പ്രവര്‍ത്തിയിലൂടെയും ഇതിനുമുന്‍പും തെളിയിച്ചിട്ടുള്ളതാണ്.
samnialmapallil@gmail.com.