Image

മഴക്കവിത (ജയൻ വർഗീസ്)

Published on 09 August, 2024
മഴക്കവിത (ജയൻ വർഗീസ്)

രാത്രിയും പകലും 
വേർപിരിയുന്നു 
യാത്രാ മൊഴിയുതിരുന്നു, 
അകലെയാകാശത്തിൻ 
അരമന വീട്ടിൽ 
ആരോ പാടുന്നു !

അണകെട്ടി നിർത്തിയ 
ഹൃദയ വികാരങ്ങൾ 
അറിയാതെ കവിയുമ്പോൾ,
അഴലിന്റെ മുൾക്കാട്ടിൽ 
ഒരു കിളിപ്പെണ്ണിന്റെ 
നിലവിളിയുയരുന്നു !

ഒരു കൊച്ചു കണ്ണുനീർ -
ക്കൂടവുമായ് മാനത്ത് 
മഴമുകിൽ തേങ്ങുന്നു, 
സഹികെട്ടു സംഹാര 
രുദ്രയായ്‌  ഭ്രാന്തമായ് 
അത് പെയ്തൊഴിയുന്നു ? 

Join WhatsApp News
G. Puthenkurish 2024-08-09 17:49:54
ഭാവനസമ്പന്നമായ മനോഹരമായ കവിത.
ബെന്നി 2024-08-12 12:59:04
രുദ്രമായ്.. മഴയൊരു സംഹാരതാണ്ഡവമാടുന്നു!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക