Image

വായന - പ്രകടനവും യാഥാർത്ഥ്യങ്ങളും .10 ( ഇ - വായനയുടെ സാധ്യതകളും വെല്ലുവിളികളും : പ്രകാശൻ കരിവെള്ളൂർ )

Published on 09 August, 2024
വായന - പ്രകടനവും യാഥാർത്ഥ്യങ്ങളും .10 ( ഇ -  വായനയുടെ സാധ്യതകളും വെല്ലുവിളികളും :  പ്രകാശൻ കരിവെള്ളൂർ )

കമ്പ്യൂട്ടർ , ലാപ് ടോപ്പ് , ടാബ് , മൊബൈൽ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് ഏത് ദേശത്തെ , ഏത് ഭാഷയിലുള്ള  പത്രവും ആഴ്ച്ചപ്പതിപ്പും മാസികയും പുസ്തകവും സംവായിക്കാം എന്നത് ഡിജിറ്റൽയുഗം വായനാപ്രേമികൾക്ക് സമ്മാനിച്ച ഏറ്റവും വലിയ  സംഭാവനയാണ് .
പ്രിൻ്റിങ്ങ് പ്രസ്സ് , ബുക്സ്റ്റാൾ , വായനശാല എന്നീ വ്യവസ്ഥാപിത ഏർപ്പാടുകകളെ റദ്ദാക്കുന്നുണ്ട് ഇത് . കുറച്ച് വൈദ്യുതിയും മാസം തോറുമുള്ള നെറ്റ് റീചാർജും മാത്രം മതി എന്നതു കൊണ്ട് പുസ്തകം വാങ്ങി വായിക്കുന്നത്ര ചെലവില്ല .പുസ്തകം എടുക്കാനും മടക്കാനും ലൈബ്രറിയിൽ പോകണ്ട എന്ന സൗകര്യവുമുണ്ട് .യാത്രയ്ക്കിടയിലും വായിക്കാൻ പ്രയാസമില്ല.
ഇങ്ങനെയൊക്കെയായിട്ടും ഈ സൗകര്യങ്ങളല്ലാമുള്ള എത്ര പേർ e - വായന നടത്തുന്നു എന്നൊന്ന് കണക്കിലെടുക്കേണ്ട താണ് . ഈ ഉപകരണങ്ങൾ മഹാഭൂരിപക്ഷവും കൈകാര്യം ചെയ്യുന്നത് വായനേതരമായ ആവശ്യങ്ങൾക്കാണ് . സിനിമ , പാട്ട് , വാർത്ത , കോമഡി , ടിക് ടോക് , ചാറ്റിങ്ങ് എന്നിങ്ങനെ പല പല കലാപരിപാടികൾക്കിടയിൽ കണ്ണിൽ പെടുന്ന നവമാധ്യമസാഹിത്യം എഴുതുന്ന ചിലർക്ക് ഗൗരവമുള്ളതായിരിക്കും . എന്നാൽ വായിക്കുന്ന പലർക്കും അങ്ങനെയല്ല . നിലവാരമില്ലാത്ത പലതും അവിടെ പോസ്റ്റ് ചെയ്യപ്പെടുന്നു . അതൊക്കെ വായിച്ച് , ഓ ഇതാണോ കഥയും കവിതയും എന്ന പുച്ഛത്തോടെ പിന്നീട് വീക്കിലികൾ കണ്ടാൽ മറിച്ചു നോക്കാൻ പോലും ശ്രമിക്കാതായി പലരും .

വായന എന്നത് എകാന്തമായും ഏകാഗ്രമായും നിർവ്വഹിക്കപ്പെടേണ്ട ഒരു പ്രവർത്തനമാണ് . ഒരു ദിവസത്തെ പത്രത്തിൽ മുഴുകുന്ന ഒരാൾ അന്നത്തെ വാർത്താ വിശേഷങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത് . ഒരു വീക്കിലിയുമായി ഇരിക്കുന്നവർ അതിലെ കഥയുടെയും കവിതയുടെയും ലേഖനങ്ങളുടെയും വഴിയിലൂടെയാണ് കടന്നു പോകുന്നത്. ഒരു നോവലിൽ ആണ്ടു മുങ്ങിയവർ മറ്റൊരു കാലത്ത് മറ്റൊരു കാലത്ത് സമാന്തരമായി ജീവിക്കുകയാണ് . ആ വായന , വായിക്കുന്ന നേരത്തെ നമ്മളെ മറ്റൊരാളാക്കിത്തീർക്കുന്നു . ഉപകരണസാങ്കേതികത വഴിയുള്ള e - വായനയിൽ ഇങ്ങനെ ഒരു ക്ഷമാപൂർവവും സമർപ്പിതവുമായ മാനസികവ്യാപാരം നടക്കാനുള്ള ഏകാഗ്രതയ്ക്ക് സാധ്യതയില്ല . എന്തൊക്കെയോ വായിച്ചു , എന്നാൽ എന്താണ് വായിച്ചത് - എന്തിനാണ് വായിച്ചത് എന്നൊന്നും ബാധകമല്ലാതെയുള്ള ഒരു ഉപരിയാത്ര 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക