Image

സഹയാത്രികയോട് (ദേവു ഉമ പട്ടേരി)

Published on 15 August, 2024
സഹയാത്രികയോട് (ദേവു ഉമ പട്ടേരി)

സഹയാത്രികയോട് പറഞ്ഞത്
ഒരു കണ്ണീർചാലിന്റെ
കഥയായിരുന്നു...
കെട്ടിപ്പടുത്ത സ്വപ്നങ്ങളൊക്കെ
ഒരു മഴവെള്ളപ്പാച്ചിലിൽ
ഒഴുകിപ്പോയ കഥ...
കരുതലിന്റെ കൈകളിൽ
വിഷം പുരണ്ടപ്പോൾ
കത്തിയെരിഞ്ഞ ജീവിതത്തിന്റെ കഥ...
കരുണയും സ്നേഹവും
വെച്ച് നീട്ടിയപ്പോൾ
കരുണയെ ചൂഷണം ചെയ്ത്
സ്നേഹത്തെ വലിച്ചെറിഞ്ഞ കഥ...
വഴി തെറ്റിയെത്തിയ പ്രണയത്തെ
ഹൃദയത്തോടടക്കിപ്പിടിച്ചിട്ടും
തോറ്റു പോയ കഥ...
കടമകളിനിയും
ബാക്കിയായതു കൊണ്ടു മാത്രം
ജീവിച്ചിരിക്കുന്ന കഥ...
സായന്തന കാറ്റിൽ
ആശ്രയമില്ലാതെ അലയേണ്ടി വരുമോ
എന്നുള്ള ആധിയിൽ
യാദൃശ്ചികമായി കണ്ടുമുട്ടിയ സുഹൃത്തിനോട്
യാത്ര പറയാൻ  മറന്നു പോയി...
താണ്ടിയ ദൂരമെത്രെയെന്നറിയാതെ
ആ യാത്രയും അന്ത്യത്തിലെത്തിയിരിക്കുന്നു...
ഇനിയെങ്ങോട്ട്... 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക