നമ്മുടെ Prasanth N കേരളത്തിലെ ലുങ്കി കളെകുറിച്ച് എഴുതിയത് നമ്മുടെ വസ്ത്ര ധാരണ രീതിയുടെ ചരിത്രത്തെകുറിച്ച് ചിന്തിപ്പിച്ചു. മന്നൂറു വർഷങ്ങൾക്ക് മുമ്പ് കേരളം എന്ന് ഇന്ന് അറിയുന്ന പ്രദേശത്തെ വസ്ത്ര ധാരണമെന്തായിരിന്നു.
എന്തായാലും ലുങ്കി എന്ന പദം ബർമീസ് ഭാഷയിൽ നിന്നും ബംഗാൾ ഭാഷയിൽ നിന്നുമാണ് ഇവിടെ വന്നത്. മലയാളികൾ ബ്രിട്ടീഷ് കോളനിയൽ കാലത്തു ആദ്യം കുടിയേറിയത് സിലോണിലെ തൊട്ടങ്ങളിൽ ജോലി ചെയ്യാനും പിന്നെ ബർമ്മയിൽ വിവിധ ജോലിക്കുമാണ്. പിന്നെ മലയാ / സിങ്കപ്പൂർ / ബോർണിയോ.
ഇവിടെ എല്ലാം നിറങ്ങൾ ഉള്ള മുണ്ട് ഉപയോഗിക്കുന്നുണ്ട്. തെക്കേ എഷ്യ, തെക്ക് കിഴക്കേ എഷ്യ, ചൈന, ജപ്പാൻ കൊറിയ എന്നിവടങ്ങളിൽ എല്ലാം സാരോങ്ങ്, അതു പോലെ നിറമുള്ള അരക്ക് ചുറ്റും ഉടുക്കുന്ന തുണികൾ ഉണ്ട്.
ബർമ്മയിൽ അതു വളരെ ഔപചാരിക വേഷമാണ്. ബംഗ്ലാദേശിൽ ലുങ്കി വളരെ വ്യാപകമായി ഉപയോഗിക്കുന്നു. അവിടെ കല്യാണങ്ങൾക്ക് ലുങ്കിയാണ് പലപ്പോഴും ഗിഫ്റ്റ് കൊടുക്കുന്നത്. ബംഗാദേശിൽ ലുങ്കി കമ്പനികൾ ഉണ്ട്.
ലുങ്കി ശ്രീ ലങ്കയിലും തെക്കേ ഇന്ത്യയിൽ പലയിടത്തും ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ ലുങ്കി വന്നത് ബർമ / സിലോൺ / കൽകട്ട വഴി ആയിരിക്കും.
അതു പോലെ ചട്ടയും മുണ്ടും പോച്ചു ഗീസ്കാർ വന്നതിന് ശേഷമായിരിക്കും. കാരണം ഇതേ ചട്ടയും ഞൊറിഞ മുണ്ടും ശ്രീ ലങ്കയിൽ ഉണ്ട്. തായ് ലാൻഡിൽ ഉണ്ട്. സരോങ്ങ് എന്നത് തായ്ലാൻഡ്, ശ്രീ ലങ്ക, കമ്പോടിയ / വിയറ്റ്നാം എന്നിവിടങ്ങളിലുണ്ട്.
ഇതു എല്ലായിടത്തും പരന്നത് ചൈനീസ് വ്യാപാര നെറ്റ്വർക്കിൽ കൂടെയാണ്. കാരണം സിൽക്ക് കണ്ടു പിടിച്ചതും പല തരം തുണികൾ നെയ്തു തുടങ്ങിയതും ചൈനയിൽ നിന്നാണ്. ചൈനയുടെ പ്രധാന കയറ്റുമതി സിൽക്ക് / തുണി ( textile ) അതു പോലെ പിഞ്ഞാണി ( ceramics ) .
കേരളത്തിൽ അച്ചൻമാർ ഉപയോഗിക്കുന്ന ളോഹ പഴയ ജൂത / പേർഷ്യൻ വ്യാപാരികൾ ഉപയോഗിച്ച് വ്യാപിച്ചത്
കേരളത്തിൽ നിന്ന് ആദ്യമായി ആളുകൾ ഇന്ത്യയിൽ കുടി ഏറിയത് കൾക്കട്ടെയിലും മദ്രാസിലുമാണ്. സാരി കൽക്കട്ടവഴിയാണ് ഇവിടെ വന്നത്.
ളോഹ ചുരുങ്ങി അതു ജുബ്ബയായി. അതു പണ്ട് പേർഷ്യയിൽ നിന്ന് വന്നത്.
ടീ ഷർട്ട് എന്നത് കേരളത്തിൽ വളരെ വ്യാപകമായതു ഗൾഫിൽ നിന്ന് അതു വ്യാപകമായി ഇവിടെ എത്തിയപ്പോൾ മുതൽ അല്ലേ.
പാന്റ്സ്, ഷർട്ട്,നിക്കർ, കോട്ട്,ഒക്കെ ബ്രിട്ടീഷ്കാർ വന്ന വഴിയിൽ വന്നത്.
തോർത്തു, ലംഗോട്ടി ( കോണകവും ) മുണ്ട് ( അതെ പദമാണ് മാല ദ്വീസിൽ ഉപയോഗിക്കുന്നത് )
മലയാളത്തിലെ പല ഒരുപാടു വാക്കുകൾ പാലിയിൽ നിന്നും അരമിക്കിൽ നിന്നും ചൈനീസിൽ നിന്നും അറബിക്കിൽ നിന്നും പേർഷ്യനിൽ നിന്നും പോച്ച്ഗീസിൽ നിന്നും ഡച്ചിൽ നിന്നും ഇഗ്ളീഷിൽ നിന്നും തമിഴഴിൽ നിന്നും സിംഹലീസിൽ നിന്നും സംസ്‌കൃതത്തിൽ നിന്നും കടം കൊണ്ടതാണ്.
നമ്മുടെ പല ഭക്ഷണ സാധാനങ്ങളിലും ചൈനയുടെ സ്വാധീനമുണ്ട്. വസ്ത്രധാരാണത്തിലും
കേരളത്തിൽ ജനൽ, കതക്, മേശ, കസേര, മഷി എല്ലാം വന്നത് പോച് ഗീസിൽ നിന്ന്. അതു പോലെ കക്കൂസ് വന്നത് ഡച്ചിൽ നിന്ന്. കഞ്ഞിയും പിഞ്ഞാണവും ചൈനീസ്.
ചീന ഭരണി, ചീന ചട്ടി, ചീന വല, ചായ എന്നതൊക്കെ അവിടെ നിന്ന് വന്നത്. പഞ്ച സാര എന്ന ചീനിയും അവിടെ നിന്ന് വന്നത്.കപ്പ ചിനിയായത് അതു മാലക്കയിൽ നിന്ന് ആദ്യം വന്നത് കൊണ്ടാണ്.
കൊല്ലം ഏതാണ്ട് അഞ്ഞൂറ് വർഷം ചൈനീസ് വ്യാപാരനെറ്റ് വർക്കിന്റ ഹബ് ആയിരുന്നു
അതു കൊണ്ടു നമ്മൾ ഇപ്പോൾ തനത് മലയാള സംസ്കാരം എന്ന് പറയുന്ന പലതും തനതല്ല. ഭക്ഷണവുംഭാഷയും വസ്ത്രവും ആർക്കിടെക്ച്ചർ ഒക്കെ വിവിധ സംസ്കാര ഇഴകി ചെരലിൽ വന്നത്.
എല്ലാ ' തനത് ' സംസ്‍കാരമെന്നു പറയുന്നു പല വിധ കൂടി ചേരലിൽ നിന്ന് പതിയെ രൂപപെടുത്തുന്നതാണു. Cultural symbiosis, acculturation എന്നോക്കെയുള്ള പ്രക്രിയയിൽ കൂടിയാണ് മനുഷ്യൻ ' സംസ്കാരം ' രൂപപെടുത്തിയത്
മലയാള ഗദ്യമെന്ന് പറയുന്നത് പൊലും പതിനാറാം നൂറ്റാണ്ടുമുതൽ പോച് ഗീസ്കാർ വന്നതിന് ശേഷമുണ്ടായതാണ്.
തെക്കൻ തിരുവിതാംകൂറിൽ കാണുന്ന തടി കൊണ്ട് പണിയുന്ന നാലു കെട്ട് പോലെയുള്ളതും ചൈനയിൽ നിന്ന് വന്നത്
കേരളത്തിന്റെ വസ്ത്ര ധാരണ ചരിത്രം അതു പോലെ ഭക്ഷണ ചരിത്രമൊക്കെ വളരെ ശുഷ്‌ക്കമാണ്.
കേരളത്തിൽ ആയിരം വർഷം മുമ്പ് സംസാരിച്ച ഭാഷയും ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഭാഷയും തമ്മിൽ എന്ത് മാത്രം അന്തരം കാണും.ആയിരം വർഷങ്ങൾക്ക് മുമ്പ് എന്തായിരുന്നു ഇവിടുത്തെ ഭക്ഷണം. ആയിരം വർഷങ്ങൾക്ക് മുമ്പ് എന്തായിരുന്നു ഇവിടെ ആളുകൾ ഭക്ഷിച്ചത്?
ഇന്ന് കേരളമെന്ന് അറിയുന്ന ജ്യോഗ്രഫിയുടെ ആയിരം വർഷത്തെപൊലും സമൂഹിക ചരിത്രം ഇല്ലന്നതാണ് വാസ്തവം.