ന്യൂ യോർക്ക് സ്റ്റേറ്റിൽ, റോക്‌ലാൻഡ്ൽ കോൺഗ്രസ് പ്രവർത്തകരായ പോൾ കറുകപ്പള്ളിൽ, നോവ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഡോ. മാത്യു കുഴൽ നാടൻ എം.എൽ.എക്ക് നൽകിയ സ്വീകരണത്തിൽ സാംബന്ധിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. അല്പം വൈകി എം.എൽ.എ വന്നതിനാൽ, ചെങ്ങന്നൂർ കാരനും ഐ.ഓ.സിയുടെ നെടുംതൂണുമായ ജോർജ് എബ്രഹാമിനോട് കുറെ അധികം സമയം സംസാരിച്ചു . കുഴൽ നാടൻ, ശശി തരൂർ, ഷാഫി പറമ്പിൽ ഇവരിൽ ആണ് കേരളത്തിൽ കോൺഗ്രസിന്റെ പ്രതീക്ഷ. അതെന്റെ അഭിപ്രായം, അത് ഞാൻ ജോർജ് എബ്രഹാമിനോട് പങ്കു വെക്കുകയും ചെയ്തു.
വെള്ളിയാഴ്ച ആയിട്ടും 100 ൽ പരം പേർ പങ്കെടുത്തു. അതിൽ കൂടുതൽ ആൾക്കാർക്ക് പങ്കെടുക്കാൻ ആ സ്ഥലം പോരാ. അതുകൊണ്ടാകാം, ക്ഷണിക്കപ്പെട്ട വ്യക്തികളിൽ ഒതുക്കിയത്. ട്രൈസ്റ്റേറ്റ് ഏരിയകളിൽ നിന്നും വളരെയധികം പേർ പങ്കെടുത്തു. സ്വയം പരിചപ്പെടുത്തുക, അത് വേണ്ടന്നു ഞാനും കൂടി. ഒരു അസോസിയേഷന്റെ പ്രസിഡന്റ് എന്നതിലുപരി, ഞാൻ കോൺഗ്രസിന്റെ ഒരു പദവിയും വഹിക്കുന്നില്ല. എല്ലാവരും കോൺഗ്രസ് ഭാരവാഹികൾ ആകുമ്പോൾ, ഞാൻ എന്ത് പറയാൻ. ഞാൻ ഇഷ്ടപെടുന്ന, കോൺഗ്രസ്, ഫോമാ, ഫൊക്കാനയുടെ ഒരു അഭ്യുദയകാംക്ഷി മാത്രം.
അദ്ദേഹം അനീതിക്കുവേണ്ടി പട പൊരുതുന്നവൻ തന്നെ. അദ്ദേഹത്തെ കേരളത്തിന്റെ ഭാവി മ്യുഖ്യമന്ത്രി ആയി തന്നെ പലരും അഅവതരിപ്പിച്ചു എന്നുതന്നെ പറയാം. ഡോ. ആനിപോളിന്റെ ക്ഷണപ്രകാരം റോക്‌ലാൻഡ് കൗണ്ടി ഓഫീസ് സന്ദർശിക്കാനും അദ്ദേഹം മറന്നില്ല.
അല്പം സമയം അദ്ദേഹത്തോട് സംസാരിച്ചപ്പോൾ, അദ്ദേഹത്തെ ഞാൻ ഒരു റവന്യു മിനിസ്റ്റർ ആയി കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. അദ്ദേഹം അതൊരു ചെറിയ ചിരിയിൽ ഒതുക്കി.
ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹത്തിനുള്ള ജന സ്വാധീനം വ്യക്തമായി . ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞത് ആരുടെയും മനസ്സലിയിക്കുന്നതു തന്നെ. ഞാൻ അത് ഏഷ്യാനെറ്റിൽ കണ്ടിരുന്നു. കൂടുതൽ അറിയുന്നത് മാത്യു കുഴൽനാടനിലൂടെ. രണ്ടു കുട്ടികളുടെ അച്ഛനും അമ്മയും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നു. 14 വയസിൽ താഴെ പ്രായമുള്ള മക്കൾ, മകനും മകളും, വീട്ടിൽ തനിച്ചായിരുന്നപ്പോൾ, ബാങ്കിൽ നിന്നും ജപ്തിക്കുള്ള നോട്ടീസുമായി അധികൃതർ എത്തുന്നു. എന്തെങ്കിലും എടുക്കുവാൻ ഉണ്ടെങ്കിൽ എടുത്തോളൂ, വീടുപൂട്ടുന്നു. മാത്യു കുഴൽ നാടൻ അത് വിവരിച്ചപ്പോൾ, ആത്‌നേരിൽ കണ്ട അനുഭവമായായി തോന്നി.
മക്കൾ അവരുടെ പുസ്തകവും ബാഗും എടുത്തു വെളിയിൽ നിൽക്കുന്ന കാഴ്ച. കുഴൽ നാടൻ എല്ലാ ബാധ്യതകളും ഏറ്റെടുത്തുകൊണ്ട് പൂട്ട് പൊളിച്ചു ഒന്നും സംഭവിച്ചിട്ടില്ല എന്നമട്ടിൽ പഴയതുപോലെ അവർക്ക് ആശ്രയം കൊടുക്കുന്നു. ഇതുവരെയുള്ള കേരള ഭരണകൂടത്തിനെതിരായുള്ള എല്ലാ കേസുകളും ഒറ്റ നയാപൈസ പോലും വാങ്ങാതെ ഒറ്റയ്ക്ക് നടത്തുന്നു. പി ടി തോമസിനെ പോലെ തന്നെ. എവിടെയൊക്കെയോ അദ്ദേഹത്തിന്റെ ഒരു നനുനനുത്ത ഭാവം.
പിറ്റേന്ന് ശനിയാഴ്ച ഇവിടെ അടുത്തുള്ള ക്നാനായ സെന്ററിൽ വാശിയേറിയ വടം വലി മത്സരത്തിലും കുറെ സമയം അദ്ദേഹം പങ്കെടുത്തു. ഏതാനം ദിവസത്തിനുള്ളിൽ നാട്ടിലേക്കു മടങ്ങും എന്നും അദ്ദേഹമായുള്ള ഹ്രസ്വ സ്യ സംഭാഷണത്തിൽ നിന്നും എനിക്കറിയാൻ കഴിഞ്ഞു. ഫോമ കൺവെൻഷനിൽ പങ്കെടുത്ത ഒരു മാന്യ ദേഹം പറഞത് കൂടി പ്രതിപാദിച്ചാലേ ഈ കുറുപ്പ് പൂർണമാകൂ. അവിടെ ഭക്ഷണം കഴിക്കാൻ പോയപ്പോൾ എം ൽ എ ഫോട്ടോ ഷൂട്ടിന് ആൾക്കാർക്ക് വഴങ്ങി കൊടുത്ത സമയത്തിന്, പരിധി ഉണ്ടായിരുന്നില്ല.
അദ്ദേഹം ഒരു വാഗദാനം തന്നെ കോൺഗ്രസിന്. പാർട്ടിക്കുള്ളിലെ പടല പിണക്കങ്ങൾ മാറ്റി വെച്ചാൽ, വരും കോൺഗ്രസ് മന്ത്രിസഭയിലെ ഒരു നിർണായക ഘടകം തന്നെ.