Image

ഒബാമ - യേശുവിനു ശേഷം ലോകം കണ്ട മനുഷ്യസ്നേഹി (നിരീക്ഷണം: ജയൻ വർഗീസ്)

Published on 24 August, 2024
ഒബാമ - യേശുവിനു ശേഷം ലോകം കണ്ട മനുഷ്യസ്നേഹി (നിരീക്ഷണം: ജയൻ വർഗീസ്)

“ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കൽ വരുവിൻ, അവരെ ഞാൻ ആശ്വസിപ്പിക്കും “ യഹൂദയിലെ മല നിരകളിൽ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് മുഴങ്ങിക്കേട്ട മനുഷ്യ സ്നേഹത്തിന്റെ ആമഹനീയ ശബ്ദം പിന്നീട് നാം കേൾക്കുന്നത് പസഫിക്- അറ്റ്ലാന്റിക് മഹാ സമുദ്രങ്ങളുടെ ഈ സംഗമ ഭൂമിയിൽബാരാക് ഒബാമ എന്ന മെല്ലിച്ച മനുഷ്യനിൽ നിന്നാണ് എന്ന് എനിക്ക് തോന്നുന്നു , ( വിയോജിക്കേണ്ടവർക്കുവിയോജിക്കാം. )

സുദീർഘമായ ഈ കാല ഘട്ടത്തിനിടയ്ക്ക് വന്നു പോയ മഹാരഥന്മാരായ മനുഷ്യ സ്നേഹികളെ ഇവിടെവിസ്മരിക്കുന്നില്ല. ലിങ്കണും ഗാന്ധിയും മാർട്ടിൻലൂഥറും അവരിൽ ചിലർ മാത്രമാണ്.  അബ്രഹാം ലിങ്കണിലെസഹാനുഭൂതിയും മഹാത്മാഗാന്ധിയിലെ സഹനവും മാർട്ടിൻ ലൂഥറിലെ ആദർശനിഷ്‌ഠയും ഒരേ വ്യക്തിയിൽഒത്തു ചേരുമ്പോൾ കാലം കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്ന മഹാനായ മനുഷ്യനാവുകയാണ് ബരാക്ഒബാമ.

അച്ഛൻ ഉപേക്ഷിച്ചു പോയ അനാഥ ബാല്യത്തിന്റെ വേദനകളിൽ വളർന്നു വരികയും, സർക്കാർ സഹായത്തിൽഅന്നം കണ്ടെത്തിയ അമ്മൂമ്മയുടെ സ്നേഹവും സാന്ത്വനവും നുകർന്ന് ലക്ഷ്യബിധത്തോടെ പഠിച്ചു മുന്നേറിയആ എലുമ്പൻ യുവാവ് രാഷ്ട്രമീമാംസയിലും നിയമത്തിലും കൈവരിച്ച വമ്പൻ അറിവുകൾ ഉൾക്കൊണ്ടു കൊണ്ട്സമകാലീന സാഹചര്യങ്ങളെ സമർത്ഥമായി വിശകലനം ചെയ്യുന്നതിൽ ആരെയും പിന്നിലാക്കിയബുദ്ധിജീവിയായി വളർന്നു വലുതാവുകയായിരുന്നു.

ലോക ഗതിവിഗതികളെ സമർത്ഥമായി സ്വാധീനിക്കാൻ കഴിയുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ തലപ്പത്ത്രണ്ടാം തവണയും ഉപവിഷ്ടനാവുമ്പോൾ പോലും ഒബാമ എന്ന നല്ലവനായ പച്ച മനുഷ്യൻ മാറുന്നില്ല. അധികാരത്തിന്റെ ഗറിവും അഹങ്കാരത്തിന്റെ വേറിവും ഇല്ലാതെ വെറുമൊരു സാധാരണക്കാരനായി അദ്ദേഹംജീവിച്ചു.

അധികാര ഗർവിന് അനിവാര്യമെന്ന് ലോക നേതാക്കൾ മുതൽ സാധാരണ സെലിബ്രിറ്റികൾ വരെ അണിഞ്ഞുകാണിക്കുന്ന ആടയാഭരണങ്ങളുടെ പളപ്പും പുളപ്പും അദ്ദേഹം സ്വീകരിക്കുന്നില്ല. സാധാരണക്കാരന്റെ സാധാരണവേഷമായ പാന്റ്സും ഷർട്ടും ധരിച്ച്‌ അദ്ദേഹം ഭരണ കാര്യങ്ങളിൽ പങ്കെടുക്കുകയും പൊതുജനങ്ങളെസമീപിക്കുകയും ചെയ്യുന്നു. അക്കാലത്തുണ്ടായ ലൃകൃതി ക്ഷോഭ മേഖലകളിൽ ഇതേ വേഷം ധരിച്ചാണ് അദ്ദേഹംസന്ദർശനം നടത്തിയത്. തണുപ്പ് കാലമായിരുന്നതിനാൽ  ഒരു ചൂടുടുപ്പ് കൂടിയുണ്ട്. റോഡിൽ സെക്യൂരിറ്റികളുടെബഹളവും മുളവേലിപ്പോലീസുമില്ല. ഒരു കേവല പഥികനെപ്പോലെ റോഡുകളിലൂടെ നടക്കുന്നു , ജനങ്ങളോട്സംസാരിക്കുന്നു, എളിയവനും വിനീതനായി തന്റെ സഹ പ്രവർത്തകരോട് ഇടപെടുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ തന്റെ വ്യക്തിത്വത്തെ അപമാനകരമായി ആക്ഷേപിച്ച എതിർ പക്ഷത്തോട്അദ്ദേഹത്തിന് പകയില്ല. അത് കൊണ്ടാണല്ലോ ആദ്യ പ്രസംഗത്തിൽ തന്നെ തന്റെ എതിർ സ്ഥാനാർത്ഥിയുടെപൂർണ്ണ പിന്തുണ അഭ്യർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്തു കൊണ്ട് ഒരു വലിയ മനസ്സിന്റെ ഉടമയാണ്താനെന്ന് അദ്ദേഹം ലോകത്തിനു മുന്നിൽ തെളിയിച്ചു കൊടുത്തത്.

കറ പുരളാത്ത വ്യക്തിജീവിതത്തിന് ഉടമയായ അദ്ദേഹം മാന്യനായ ഒരു കുടുംബനാഥൻ കൂടിയാണ്. ഭാര്യയുംരണ്ടു പെൺ കുട്ടികളും അടങ്ങുന്ന സ്വന്തം കുടുംബത്തിന് വേണ്ടി ചിലപ്പോളെങ്കിലും അദ്ദേഹം അടുക്കളയിൽകയറി ഭക്ഷണമുണ്ടാക്കുന്നു. സന്മാർഗ്ഗത്തിന്റെയും സദാചാരത്തിന്റെയും പാതയിൽ സ്വന്തം കുടുംബത്തെഅദ്ദേഹം നയിക്കുന്നു എന്നത് തന്നെ ആധുനിക ലോകത്ത് അന്യം നിന്ന് പോകുന്ന ഒരുയാഥാർഥ്യമാകുന്നുവല്ലോ ?

സ്വ വർഗ്ഗ വിവാഹങ്ങൾക്ക് നിയമ സാധുത നൽകിയതിനും ചില രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറുകളുടെപേരിലുമൊക്കെ ഇന്നും പഴി കേൾക്കുന്ന ഒരാളെന്ന നിലയ്ക്ക് ഒബാമയെ സമീപിക്കുമ്പോൾ നാം അദ്ദേഹത്തിന്റെഷൂസിൽ കയറി നിന്ന് ചിന്തിക്കേണ്ടതുണ്ട്. ആദർശങ്ങളുടെ സഹ യാത്രികനായ ഏതൊരു മനുഷ്യനുംഅധികാരം ഒരു മുൾക്കിരീടം തന്നെ ആയിരിക്കും എന്ന സത്യം നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്.  

അമേരിക്കൻ പ്രസിഡന്റ് അമേരിക്കയിലെ മുഴുവൻ ജനങ്ങളുടെയും പ്രസിഡന്റാണ്. ആ ജനതയിലെ ഒരു വലിയവിഭാഗമാണ് ലെസ്ബിയനുകൾ. മറ്റുള്ളവർക്ക് ഉപദ്രവമാകാത്ത ഒരു ചിന്തയോ പ്രവർത്തിയോ പൗരന്നിഷേധിക്കുവാൻ ഒരു ജനാധിപത്യ രാജ്യത്ത് ആർക്കും അവകാശമില്ല. അതുമൂലം അയാൾക്ക്‌ പൊതുനീതിനിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അത് സംരക്ഷിച്ചു കൊടുക്കുവാൻ കൂടി നീതിമാനായ ഒരു ഭരണാധികാരിക്ക്  ബാധ്യതയുമുണ്ട്. അതെ ഇവിടെയും സംഭവിച്ചിട്ടുള്ളൂ.

പിന്നെ ചില കരാറുകൾ. നന്മയുണ്ടാവും എന്ന് കരുതി നാം ചെയ്ത എത്രയോ പ്രവർത്തികൾ തിന്മഉളവാക്കിയിരിക്കുന്നു. ഒരു പരിധിയിലധികം ഭാവിയിലേക്ക് നീളുന്ന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുവാൻ വെറുംസാധു ജീവിയായ മനുഷ്യന് സാധിക്കുകയില്ല എന്നതിന് തെളിവായി നിൽക്കുകയാണ് എത്രയോ മഹാന്മാർചെയ്ത എത്രയോ പ്രവർത്തികൾ ! എല്ലാ സംഗതികൾക്കും സമാന്തരമായി സാഹചര്യങ്ങളുടെ ഒരു വലിയ പുഴഒഴുകുന്നുണ്ടെന്നും ചിലപ്പോളെങ്കിലും അത് തീരങ്ങളെ ബാധിക്കാറുണ്ടെന്നും മനസ്സിലാക്കിയാൽ പലചോദ്യങ്ങൾക്കും ഉത്തരമായി.

ആഗോള മനുഷ്യരാശിയുടെ അടിസ്ഥാന നന്മയെ ലക്ഷ്യമാക്കി തന്റെ അവസരങ്ങൾ വിനിയോഗിച്ച മഹാനായമനുഷ്യ സ്നേഹിയാണ് ബാരാക് ഒബാമ. അദ്ദേഹത്തപ്പോലുള്ള മനുഷ്യരുടെ സാന്നിദ്ധ്യം ഭൂമിയിൽ സമാധാനവുംമനുഷ്യ മനസ്സുകളിൽ ശാന്തിയും കൊണ്ടുവരാൻ സഹായകമാവും എന്നത് സത്യം. 
 

Join WhatsApp News
Poorest of poor 2024-08-24 12:45:56
Not Mother Theresa ? Not even in your list .
നിരീശ്വരൻ 2024-08-24 14:39:18
കൊട്ടാരം വിട്ട് സാധാരണ മനുഷ്യരിലേക്ക് ഇറങ്ങി ചെന്ന സിദ്ധാർഥൻ എന്ന ബുദ്ധനും, ഗലീലി കടലിലേക്ക് നോക്കി നില്ക്കുന്ന 'മൗണ്ട് ഓഫ് ബിയാറ്റിറ്റ്യുഡ്' - ൽ ഗിരിപ്രഭാഷണം നടത്തിയ ജീസസ്സും , അടിമത്വത്തിൽ നിന്നും അനേകയരങ്ങളെ മോചിപ്പിച്ച അബ്രാഹം ലിങ്കണും, ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിയും, അമേരിക്കയെ ഗ്രേറ്റ് ഡിപ്രഷനിൽ നിന്നും വീണ്ടെടുത്ത എഫ് .ഡി. ആറും, അപ്പാർത്തയിടെന്ന അടിമത്വത്തിൽ നിന്നും സൗത്ത് ആഫ്രിക്കയെ മോചിപ്പിച്ച നെൽസൺ മഡേലയും, സിവിൽ റൈറ്റിസിനുവേണ്ടി നില കൊണ്ട എം, ൽ.കേയും, കൽക്കട്ടയുടെ തെരുവുകളിൽ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത ഭാവങ്ങളെ കാട്ടി തന്ന മദർ ത്രേസ്സായും, ആണവ കരാറിലൂടെ ഭൂമിയിൽ സമാധാനം സൃഷ്ടിക്കാൻ ശ്രമിച്ച ഒബാമയും , ഇതൊക്കെ ചെയ്തതിന്റെ പിന്നിലെ ചാലക ശക്തി മനുഷ്യ സ്നേഹം തന്നെയാണ്. എന്താണ് സ്നേഹം എന്ന് പറയുന്നത്, ആർദ്രത, വിനയം, നീതിക്കുവേണ്ടിയുള്ള ദാഹം, കരുണ, കളങ്കമില്ലാത്ത ഹൃദയം, സമാധാനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർ, മറ്റുള്ളവർ നിങ്ങളെ പഴിക്കുമ്പോൾ മിണ്ടാതെ വാപൂട്ടി ഇരിക്കുക എന്നീ സുകുമാര ഗുണങ്ങളുടെ ആകെ തുകയാണ്. ജീസ് നടത്തിയ ഗിരി പ്രഭാഷണത്തിൽ ഇതൊക്കെ കാണാൻ സാധിക്കും. ഇവരാരും ദൈവങ്ങളോ ദേവന്മാരോ ആയിരുന്നില്ല. ഇന്നത്തെ ആൾ ദൈവങ്ങളെപ്പോലെ ദൈവങ്ങൾ എന്ന് അവകാശപ്പെട്ടിട്ടും ഇല്ല. അമേരിക്ക അടക്കം, ലോകത്തിലെ ഒരു ക്രിസ്ത്യാനികളിലും ഈ ഗുണങ്ങളും ഒന്നും കാണൻ കഴിയില്ല. എന്നാൽ യേശുവിനെ പിന്തുടർന്ന ഗാന്ധിജിയെപ്പോലുള്ളവരിൽ അല്ലങ്കിൽ 'ഹുസ്സൈൻ ' എന്ന മിഡ്‌ഡിൽ നെയിം ഉള്ള ഒബാമയിൽ ഈ സുകുമാര ഗുണങ്ങൾ തിളങ്ങുന്നത് കാണാം. മേല്പറഞ്ഞവരാരും പ്രതിഫല ഇച്ഛ ഇല്ലാതെ മനുഷ്യവർഗ്ഗത്തെ സ്നേഹിച്ചവരാണ്. ചിലർക്ക് സ്നേഹത്തിനു വേണ്ടി നിലകൊണ്ടപ്പോൾ അവരുടെ ജീവൻ പോയി , ചിലർ കൽത്തുറുങ്കിൽ അടയ്ക്കപ്പെട്ടു, ചിലർ ആണവ കരാർ ഉണ്ടാക്കി ദൈവ സ്നേഹം ഇല്ലാതെ ആക്കി എന്നും ഉള്ള ദുഷിപ്പിക്കലിന് വിധേയപ്പെടേണ്ടി. സ്നേഹത്തിലൂടെ "സമാധാനം സൃഷ്‌ടിച്ചു നിങ്ങളും ദൈവ മക്കളാകു." "എനിക്ക് നിങ്ങളുടെ യേശുവിനെ ഇഷ്ടമാണ് എന്നാൽ ക്രിസ്ത്യാനികളെ ഇഷ്ടമല്ല" (ഗാന്ധി ) ഐ ലവ് യു ആൾ
Patriot. 2024-08-24 17:18:59
Mr. Jayan Varghese, I remember reading this article couple of years ago. Please throw away your pen. Stop writing. When you get a chance, get a copy of " Dreams from my Father". You will understand how much Obama's father hated the British. Obama inherited that hatred and hates the USA. I can write pages about this subject but humbly request you that try to learn that Obama guy before you vomit shit.
J John 2024-08-25 09:38:36
ദൈവം ആണെന്ന് പറയാത്തത് ഭാഗ്യം. അമേരിക്കയുടെ ഇന്നത്തെ ജീർണതക്ക് കാരണം ഒബാമ ആണ്
J.John 2024-08-25 12:16:55
Trump is losing a winnable election. He has no one to blame but himself. Because of Donald Trump's severe obsession with himself, he's been unable to expose and exploit Kamala Harris' weaknesses.
Jayan varghese 2024-08-25 13:21:19
പക്ഷികളോട് പാടരുതെന്ന് ആർക്ക് പറയാൻ കഴിയും ? അത് ഇഷ്ടമല്ലെങ്കിൽ സ്വന്തം കാതുകളടച്ച്‌ കേൾക്കാതിരുന്നാൽ മതിയല്ലോ ?
Patriot. 2024-08-25 14:33:51
If a bird sings only obscenity, who can love it ? You know much better. Your article is worse than obscenity.
Jacob 2024-08-25 18:39:57
Explicit’ cruelty: inside Project 2025’s plans ‘to whiten America’ For the last three elections, Trump has made villainizing immigrants central to his campaign message. His two major promises on immigration are to build a wall, and to carry out the largest deportation operation in the history of the nation. But Project 2025 goes even farther than that. Not only does it aim to militarize the border, it aims to use every lever of government to find, detain, and deport undocumented people - including implementing child and family detention centers. Award-winning journalist Paola Ramos says these cruel policy proposals fix nothing - and maybe that’s the point. When the rhetorical strategy of fear-mongering over a broken system has worked for you... fixing the problem is certainly not the objective. They are “explicitly trying to be cruel,” says Ramos.
Patriot 2024-08-25 15:49:55
Hello Jayan Varghese I apologize for claiming that I read this article before. I am a Christian and a supporter of Trump. My stand is either Jesus or Trump. I don't like you putting Obama equal to Jesus. I love Trump.
Jacob 2024-08-25 17:00:37
Obama’s big failure was he never inspired black children to get education, skills, and productive jobs. He created racial divisions, setting back fifty years of progress in racial harmony. He created class warfare. In America, poor people did not envy the rich job creators until Obama came. He told the people who are poor to blame the rich. He cleverly created BLM movement which turned into anti-police movement and liberal politicians started calling for defunding police, creating chaos in the society. The man who always talked about rise of oceans, bought $15 million mansion in Martha’s Vineyard. He was a Marxist socialist who wanted to downgrade America’s standing as an economic and military superpower. He was a hypocrite unmatched in American politics.
C. Kurian 2024-08-25 20:59:58
Barrack Obama has been one of the greatest presents in American history. His $800 billion stimulus package not only saved America from the Great Depression, but revitalized the economy. Without the Affordable Care Act, which the Republicans had been trying their best not to enact, saved millions of Americans without insurance and with pre-existing conditions. The Paris Agreement on Climate Change is considered as one of most impactful initiatives throughout the world. Some extremist followers of the narcissistic Trump might not like Obama. They love Trump as a god sent human being. He claims to be a Christian, (follower of Jesus Christ who called upon the human kind to love your neighbor and empathize those who disagree) but spreads only divisiveness and hatred. Trump is already known as one of the worst presidents in history.
True Republican 2024-08-25 23:40:17
Trump is equally responsible for the problems in America. He was democrat first then Claimed that he is Conservative. Most of the Republicans ran away from him. 20% voted for Nicky Haily. The Lincon Group is spending millions of dollars to defeat Trump. He is a convicted felon, Fraud ($420 million), rapist ($80 million) and numerus other cases. He is running for President for only one reason and that is to get out of jail. There are so many honest and conservative Republicans voting for Harris not they are democrat but to kick this insurrectionist out. How can we forget Jan 6th. How can we stand in the sideline when he trashes our veterans? think it over.
Patriot 2024-08-26 02:49:51
I am sorry Jayan. I was emotional when I said that your article is full of obscenity. I was a good man but got screwed up After following Trump. MAGA. I am full of hatred. I hated pulayans I hated myself. Because I very dark. I like white people. When they pass by I look at them. Especially blonde girls are very sexy. When I look at the Himalayan kundees Of black women I ran away. I don’t want to get stuck there and dies. Sorry Jayan. USA, USA 🇺🇸
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക