Image

വില്ലനും നായകനും ഒന്നിച്ചു പീഡിപ്പിക്കുന്ന മലയാള സിനിമാ ലോകം ( ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 31 August, 2024
വില്ലനും നായകനും ഒന്നിച്ചു പീഡിപ്പിക്കുന്ന മലയാള സിനിമാ ലോകം ( ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

ഇങ്ങനെ പോയാൽ മലയാള സിനിമ പീഡിത മേഖലയായി പ്രഖ്യാപിക്കേണ്ടി വരും. കാരണം പീഡിപ്പിക്കാത്ത നടൻമാരും ചലച്ചിത്ര പ്രവർത്തകരും ഇന്ന് മലയാള സിനിമാലോകത്ത് കുറവാണ്. അതുകൊണ്ടു തന്നെ ഈ മേഖലയെ ഒരു പീഡിത മേഖലയായി പ്രഖ്യാപിക്കണം. പീഡന കഥകൾ ഒന്നായി ഓരോ നടന്മ്മാരുടെയും പേരിൽ പുറത്തുവന്നതോടെ മലയാള സിനിമ ലോകത്തിനെ ഒരു എ സർട്ടിഫിക്കറ്റും നൽകണം 

ഹേമ കമ്മീറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മലയാള സിനിമ ലോകം പിടിപ്പിക്കുന്നവരുടെ ലോകമായി മാറിയത്. പകൽമാന്യൻമാരുടെ തനി സ്വരൂപം ലോകം കണ്ടത്.പിടിപ്പിച്ചവരുടെ പേരുകൾ പുറത്തുപറയാൻ പലരും ധൈര്യം കാണച്ചുകൊണ്ട് പുറത്തുവന്നത് അതിനുശേഷമാണ്. സിനിമയിലെ വില്ലൻമ്മാരും നായകന്മ്മാരും ജീവിതത്തിൽ വില്ലൻമാർ മാത്രമല്ല  സ്ത്രീലംബടന്മ്മാരുമാണെന്ന സത്യം ജനമറിയുന്നത് അതിനുശേഷമാണ്. ആ കാര്യത്തിൽ വില്ലനും നായകനുമില്ല. താര രാജാക്കൻമാർ മുതൽ ലൈറ്റ് ബോയ് വരെ പീഡിപ്പിക്കുന്നവരുടെ കുട്ടത്തിൽ ഉണ്ടെന്നതാണ് സത്യം.                 

സിനിമ മേഖലയും അധോലോക അവിശുദ്ധ ബന്ധ൦ ഒരുകാലത്ത് ബോളിവുഡിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മുബൈ സ്‌ഫോടനത്തെ തുടർന്ന് നടന്ന അന്വഷണത്തിലായിരുന്നു ആ ബന്ധത്തിന്റെ ചുരുളഴിഞ്ഞത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റ് നിയന്ത്രണത്തിലും അയാൾ തിരുമാനിക്കുന്നവരുമായിരുന്നു നായികമാരായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. മുംബൈ ബോ൦ബ സ്ഫോടനത്തിൽ ബോളിവുഡ് നടൻ സഞ്ചയ് ദത്തിനെ  അറസ്‌റ്റു ചെയ്തത് അതിനെ തുടർന്നായിരുന്നു.  അന്ന് അത് ബോളിവുഡിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അന്ന് മലയാള സിനിമ മേഖല അഭിമാനത്തോടെ തലയുർത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യൻ സിനിമാലോകത്ത് നിൽക്കുമായിരുന്നു.           

 എന്നാൽ അന്ന് ഉയർത്തിപ്പിടിച്ച തല ഇന്ന് താഴ്ത്തി പിടിക്കേണ്ട ഗതികേടിൽ എത്തിച്ചിരിക്കുകയാണ് മലയാള സിനിമയിലെ നടൻമാരും സംവിധായകരടക്കമുള്ള പ്രവർത്തകരായ പൂച്ച സന്യാസിമാർ. തനിക്കു വഴങ്ങാത്തവരെ മാറ്റിനിർത്തുകയും എതിർക്കുന്നവരെ വിലക്കി മാറ്റുകയും നിർത്തി ഒരു അധോലോക സംഘമായിരുന്നു മലയാള സിനിമയെ നിയന്ത്രിച്ചിരുന്നത്. അതിൽ താരാജാക്കൻമ്മാരാജക്കന്മ്മാരും അവർക്ക് ഓശാന പാടുന്നവരും ഉണ്ട്. പകൽ ഒരു മുഖവും രാത്രിയിൽ മറ്റൊരു മുഖവുമായി നടക്കുന്ന ഇവരുടെ തനി സ്വരൂപം പുറത്തുകൊണ്ടുവരാൻ ഹേമ കമ്മിറ്റിക്കു കഴിഞ്ഞുവെങ്കിലും അവരിൽ ആരൊക്കെ നിയത്തിനു മുന്നിൽ വരുമെന്ന് കണ്ടറിയാം. കാരണം ഉന്നതങ്ങളിൽ പിടിപാടും അധികാര സ്ഥാനത്ത് ഇരിപ്പിടവും ഉള്ളവരാണ്. കൂടുതൽ വെളിപ്പെടുത്തലുമായി പലരും ഇവർക്കെതിരെ രംഗത്ത് വരുന്നുണ്ടെകിലും അതൊന്നും എങ്ങുമെത്തില്ലയെന്നതാണ് സത്യം. അതാണ് കഴിഞ്ഞ കാലങ്ങളിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നതെ. 

ഇപ്പോഴുള്ള ആവേശം എത്രനാൾ നിലനിൽക്കുമെന്നെ കണ്ടറിയാം. കൊടുംകാറ്റിനേക്കാൾ ആവേശത്തിൽ ആഞ്ഞടിക്കുമെന്ന് കരുതുമെങ്കിലും അത് ചായക്കോപ്പയിലെ കുടുങ്കാറ്റായി മാറുക തന്നെയാണ് പരിസമാപ്തി കുറിക്കുക. ഇപ്പോഴും ആരോപണ വിധേയനായ    ഇടതുപക്ഷ എം എൽ എയെ മാറ്റി നിർത്താൻ മുന്നണിക്കോ പാർട്ടിക്കോ കഴിഞ്ഞിട്ടില്ല.കുറ്റാരോപിതർ സ്ഥാനങ്ങൾ ഒഴിയേണ്ട എന്ന മുട്ട തർക്കമാണ് അവർ കണ്ടെത്തിയത്. അങ്ങനെ സംരക്ഷകരായി പരസ്യമായി രംഗത്ത് വരുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നടിയെ ആക്രമിച്ച കേസ് ഇപ്പോഴും കോടതിയുടെ കരുണയും കാത്ത് കിടക്കുകയാണ്. സാക്ഷികളിൽ പലരും കൂറുമാറി. നടിയുടെ സഹപ്രവർത്തകരായ സ്ത്രീകൾ പലരും പ്രതി ഭാഗത്തേയ്ക്ക് കൂറുമാറി. എഫ് ഐ ആർ തയ്യാറാക്കിയിട്ടെ ഏഴു വർഷത്തോളമായി. കേസ് എങ്ങുമെത്തിയിട്ടില്ല. സിനിമയിൽ അല്ലെങ്കിൽ കൂടി സ്വർണ്ണ കടത്തു കേസ് എവിടെയായി. അങ്ങനെ എത്രയെത്ര വിവാദമായ കോലിക്കും സൃഷ്ടിച്ച സംഭവങ്ങൾ കേരത്തിൽ നടന്നിട്ടുണ്ട്. അവയിൽ എത്ര കേസുകളിൽ നീതിപൂർവ്വമായാ അന്വേഷണം നടന്നു. നടന്ന അന്വേഷണങ്ങളിൽ എത്ര പ്രതികൾ പിടിക്കപ്പെട്ടു. പിടിക്കപ്പെട്ടതിൽ എത്ര പേർക്കേ ശിക്ഷ ലഭിച്ചു. ഉന്നതർ  ഉൾപ്പെട്ടാൽ അതിന്റെ കാര്യം പറയേണ്ടതില്ലലോ. ചുരുക്കത്തിൽ ഈ ബഹളങ്ങളല്ലാത്ത യാതൊന്നും നടക്കാൻ പോകുന്നില്ല ഈ കേസിലും. പ്രതേകിച്ച് ഉന്നതർ ഇടപ്പെട്ടതുകൊണ്ടേ. എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന സുരേഷ് ഗോപി ഇതേ കുറിച്ച യാതൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല മാധ്യമ പ്രവർത്തകരോട് തട്ടിക്കയറുകയും ചെയ്തത് കണ്ടതാണ്. 'അമ്മ എന്ന സംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ ഒരു വാക്ക് പറയാത് ഓടിയൊളിച്ചു. മമ്മുട്ടി ഇതുവരെയും വാ തുറന്നിട്ടില്ല. 'അമ്മ എന്നാ സംഘടനാ ഒരു വിശദീകരണവും നൽകിയിട്ടില്ല. ചുരുക്കത്തിൽ ആരോപിച്ചവർ പ്രതികളാകുന്ന സ്ഥിതിയാണ് വരാൻ പോകുന്നത്         

 അമ്മ എന്ന സംഘടനാ പോലും ആർക്കൊപ്പമാണെന്ന് അവരിലെ ഒട്ടുമിക്ക അംഗങ്ങളുടെയും നിലപാടിൽ കൂടി വ്യക്തമാണ്. അഴകുകണ്ട് അപ്പനെ വിളിക്കുന്ന ആ സംഘടനയിൽ കൂടി ആർക്കാണ് നീതി ലഭിക്കുക.    അത് മാത്രമല്ല 'അമ്മയെന്നാ വാക്കിന്റെ അർഥം പോലും ഇല്ലാതാക്കുന്നതാണ് ഈ സംഘടന. അതുകൊണ്ട് 'അമ്മ എന്നാ സംഘടനയുടെ പേര് തന്നെ മാറ്റണം. കാരണം ലോകത്ത് ഏറ്റവും അധികം സ്നേഹാദരവോടെ വിളിക്കുന്ന പദമാണ് 'അമ്മ. ആ പേരിന് കളങ്കമാണ് 'അമ്മ എന്ന സംഘടന.        

Join WhatsApp News
Trailblazers 2024-08-31 02:09:51
The exploitation of women is a norm in the entertainment fields all over the world historically. It is not a new phenomenon, especially in Mollywood. The problem started when educated girls entered the field. As usual, Kerala with high literacy, they became bold and trailblazers.
Gazette 2024-08-31 02:55:05
'അമ്മ’ എന്ന പേര് മാറ്റി. ഇനി മുതൽ ‘അപ്പ' (Association of Palatharam Peedana Artists)എന്ന പേര് സ്വീകരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക