അമേരിക്കയില്‍ കുടിയേറിയിട്ടുള്ള നമ്മള്‍, അതായത് ഇന്‍ഡ്യാക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍, ഈരാജ്യം ജീവിതസൗകര്യത്തിന്റ എല്ലാമേഘലയിലും, സാമ്പത്തികമായും സൈനികമായും, ലോകത്തില്‍ ഒന്നാംസ്ഥാനത്തുതന്നെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതൊരുപക്ഷേ, സ്വാര്‍ത്ഥ താല്‍പര്യംകൊണ്ടുള്ള ചിന്താഗതിയാണെന്ന് ചിത്രീകരിച്ചേക്കാം. അതേ, അത് തനി സ്വാര്‍ഥതതന്നെയാണ്.നമുക്കും നമ്മുടെ മക്കള്‍ക്കും നല്ലൊരുജീവിതം ഉണ്ടാകണമെന്ന് കാംക്ഷിച്ചാണ് ഈരാജ്യത്തേക്ക് കുടിയേറിയത്. കേരളത്തിലേതിനേക്കാള്‍ നല്ലൊരു ജീവിതം മക്കള്‍ക്ക് നല്‍കാന്‍ സാധിച്ചതിലുള്ള സംതൃപ്തിയോടെ ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍ നമുക്ക് സാധിക്കും. അമേരിക്ക ഷീണിച്ചാല്‍ പെട്ടിയും കിടക്കയുമെടുത്ത് ഇന്‍ഡ്യിലേക്കുതന്നെ മടങ്ങേണ്ടിവരുമെന്ന ചിന്ത അവരെ അലട്ടുന്നുണ്ട്.
അമേരിക്ക അധികം താമസിയാതെ കമ്മ്യൂണിസ്റ്റ് രാജ്യമായി തീരുമെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍ പറഞ്ഞതില്‍ അല്‍പം വാസ്തവമുണ്ടന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, അദ്ദേഹമത് അല്‍പം അതിശയോക്തിപരമായി പറഞ്ഞതാണെങ്കിലും കമ്മ്യൂണിസത്തിന്റെ, സോഷ്യലിസത്തിന്റെ ദുഷിച്ചകാറ്റ് ഈരാജ്യത്തേക്ക് വീശുന്നില്ലേയെന്ന് തോന്നിപോകുന്നു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിത്തനുവേണ്ടി മത്സരിച്ച ബെര്‍ണി സാന്‍ഡേര്‍സ് സോഷ്യലിസത്തിന്റെ വ്യക്താവായിരുന്നു., പ്രചാരകനായിരുന്നു. ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളുടെ പിന്നാലെപോകുന്ന പഥികന്‍. അദ്ദേഹത്തെപോലെ ചിന്തിക്കുന്ന അനേകര്‍ അമേരിക്കയിലുണ്ടെന്നതാണ് വാസ്തവം. കമ്മ്യൂണിസവും സോഷ്യലിസവും ഒരുരാജ്യത്തിനും ഗുണകരമായിട്ടില്ലെന്നത് ചരിത്രവസ്തുത. ഡെമോക്രാറ്റുകള്‍ പൊതുവെ ഇടതുപക്ഷ ചായ്‌വുള്ള ജനങ്ങളുടെ പാര്‍ട്ടിയാണ്. കഥയറിയാതെ ആട്ടംകാണുന്ന കുടിയേറ്റക്കാരും വര്‍ഗീയവാദികളും ആപാര്‍ട്ടിക്ക് ഉത്തേജനം നല്‍കുന്നു.
ഡെമോക്രാറ്റുകളുടെ ഭരണകാലത്ത് അമേരിക്കക്ക് പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ബില്‍ ക്‌ളിന്റണ്‍ പ്രായോഗികതകളുള്ള ഒരു ഭരണാധികാരിയായിരുന്നു. എന്നാല്‍ ബറാക് ഒബാമ വെറും വാചകമടി മാത്രമുള്ള ഭരണനൈപുണ്യമില്ലാത്ത വ്യക്തിയായിരുന്നു. അദ്ദേഹം നല്ലൊരു പ്രസംഗികനായിരുന്നു എന്നത് നിഷേധിക്കുന്നില്ല. നല്ലൊരു പ്രാസംഗികന്‍ നല്ലൊരു അഡ്മിനിസ്‌ട്രേറ്റര്‍ ആകണമെന്നില്ല. ഒബാമക്ക് നോബല്‍പ്രൈസ്സ് കൊടുത്തത് എന്തിനായിരുന്നെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. എന്ത് സമാധാനപ്രവര്‍ത്തികളാണ് അദ്ദേഹം ചെയ്തത് ? വഴിയേപോകുന്ന ഏതൊരുവനും കൊടുക്കുന്ന സാധനമാണിതെന്ന് പിന്നീട് മനസിലായി. ബൈഡന്‍ സമാധാനപ്രേമിയായ പ്രസിഡണ്ടായിരുന്നു., ബലഹീനനും. പ്രായാധിക്യത്തിന്റെ ന്യൂനതകള്‍ അദ്ദേഹത്തിന്റെ ഭരണത്തിലും പ്രതിഫലിച്ചു. രണ്ടാമതൊരു ടേമിനുകൂടി ബൈഡന്‍ മുതിരതുതായിരുന്നു. എങ്കില്‍ കമലാ ഹാരീസല്ലാതെ മറ്റൊരു നല്ലസ്ഥാനര്‍ര്‍ഥി പ്രസിഡണ്ടുപദത്തിനായി ഉയര്‍ന്നുവന്നേനെ.
കമല പ്രസിഡണ്ടാകുമെന്ന ആഗ്രഹത്താല്‍ മലയാളികളും തമിഴന്മാരും വലിയ ആവേശത്തിലാണ്. ഒരു ഇന്‍ഡ്യാക്കാരന്‍ അമേരിക്കന്‍ പ്രസിഡണ്ടാകുന്നത് നമുക്കെല്ലാം അഭിമാനകരമാണ്. ഇംഗളണ്ടില്‍ ഋഷി സുനിക് പ്രധാനമന്ത്രിയായതില്‍ നാമെല്ലാം ആഹ്‌ളാദിച്ചു. ആഹ്‌ളാദിച്ചതല്ലാതെ അതുകൊണ്ട് പത്തുപൈസയുടെ ഗുണമൊന്നും ഇന്‍ഡ്യക്ക് ഉണ്ടായില്ല. കമല ഇന്‍ഡ്യാക്കാരി എന്നതിനേക്കാള്‍ ഉപരിയായി ബ്‌ളാക്ക് അമേരിക്കന്‍ എന്നതിലാണ് അഭിമാനിക്കുന്നത്. ഇന്‍ഡ്യയെ അവര്‍ സ്‌നേഹിക്കുന്നുണ്ടോ എന്നതുപോലും സംശയമാണ്. വൈസ് പ്രസിഡണ്ടായിരുന്ന നാലുവര്‍ഷം അവര്‍ ഇന്‍ഡ്യയില്‍ പോയിട്ടില്ല. അവരുടെ ചില പ്രസ്താവനകള്‍ പാകിസ്ഥാന് അനുകൂലമായിട്ടുള്ളതായിരുന്നു. ഇതൊന്നും കാര്യമായ സംഗതികളായിട്ട് കണക്കാക്കുന്നില്ല. അവര്‍ എങ്ങനെയായാലും അതൊന്നും ഇന്‍ഡ്യയെ ബാധിക്കുന്നകാര്യമല്ല. ഭരണകര്‍ത്താവ് എന്നനിലയില്‍ കമല അമേരിക്കക്ക് ഗുണകരമായ പ്രവര്‍ത്തികളൊന്നും ചെയ്തിട്ടില്ല. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റം തടയാന്‍ ചെറുവിരല്‍പോലും അനക്കിയില്ല എന്നുമാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് അവര്‍ സ്വീകരിച്ചത്. കുടിയേറ്റക്കാരുടെ മറപറ്റി അക്രമികളും ഇസ്‌ളാമിക ഭീകരന്മാരും കടന്നുവരുന്നത് ചെറുക്കാന്‍ അതിര്‍ത്തിസുരക്ഷയുടെ ചുമതലയുണ്ടായിരുന്ന വൈസ് പ്രസിഡണ്ട് കമല ഹാരീസ് തയ്യാറായില്ല.
സംസാരത്തിലും പ്രകടനത്തിലും ഒരു വിഢിയുടെ വേഷമാണ് കമല അഭിനയിക്കുന്നത്. ഉക്രേന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ പോളണ്ടില്‍ സമ്മേളിച്ച നാറ്റോരാജ്യങ്ങളുടെ മീറ്റിങ്ങില്‍ കമലയുടെ വിഢിവേഷംകണ്ട് രാഷ്ട്രപ്രതിനിധികള്‍പോലും അമര്‍ത്തി ചിരിക്കുന്നത് ടീവിയില്‍കൂടി ലോകജനതമൊത്തം കണ്ടു. ലോകത്തിനുമുന്‍പില്‍ അമേരിക്കയെ നാണംകെടുത്താനാണോ ഈ സ്ത്രീയെ ഉയര്‍ത്തികൊണ്ടുവരാന്‍ ഡെമോക്രാറ്റുകള്‍ പരിശ്രമിക്കുന്നതെന്ന് ചോദിക്കുന്നു. യാതൊരു അഡ്മിനിസ്‌ട്രേറ്റീവ് കപ്പാസിറ്റിയുമില്ലാത്ത വിഢിച്ചിരി ചിരിച്ചുനടക്കുന്ന കമല പ്രസിഡണ്ടായാല്‍ അമേരിക്കയുടെ ഗതി എന്തായിരിക്കുമെന്ന് ഭയപ്പെടുകയാണ്.
റഷ്യ ഉക്രേന്‍ യുദ്ധവും മിഡിലീസ്റ്റില്‍ ഇസ്രായേല്‍ ഹമാസ് സംഘര്‍ഷവും നടന്നുകൊണ്ടിരിക്കുന്ന ഈസമയത്ത് അമേരിക്കക്ക് ശക്തനായ ഒരു പ്രസിഡണ്ടാണ് വേണ്ടത്., അത് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ്. ബൈഡന്‍ ബലഹീനനാണ് എന്ന് മനസിലാക്കിയതാണ് ഉക്രേനില്‍ കടന്നുകയറാന്‍ പുട്ടിന് ധൈര്യം പകര്‍ന്നത്. പ്രതിസന്ധിഘട്ടത്തില്‍ ശക്തമായ തീരുമാനങ്ങളെടുക്കാന്‍ കമലക്കാകില്ല. അവര്‍ പ്രസിഡണ്ടായാല്‍ അമേരിക്കയുടെ അധോഗതി ആരംഭിക്കയായി. ലോകരാജ്യങ്ങള്‍ അമേരിക്കയെ വകവെയ്ക്കത്തില്ല. യുദ്ധങ്ങള്‍ ലോകത്തില്‍ പലഭാഗത്തും അരങ്ങേറും. അമേരിക്കയില്‍ ക്രമസമാധാനം ഇല്ലാതാകും. പണപ്പെരുപ്പവും വിലക്കയറ്റവും തടയാന്‍ കമലക്ക് ആകില്ല., അതിനുള്ള ആര്‍ജ്ജവം അവര്‍ക്കില്ല. സാധാരണക്കാരന്റെ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാകും.
samnilampallil@gmail.com.