Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ ഞെട്ടിപ്പോയി: 'അമ്മ'യുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വരണം; അമല പോള്‍

Published on 31 August, 2024
 ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ ഞെട്ടിപ്പോയി: 'അമ്മ'യുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വരണം; അമല പോള്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങള്‍ അറിഞ്ഞപ്പോള്‍ ഞെട്ടിപോയെന്ന് നടി അമല പോള്‍. വളരെ അസ്വസ്ഥത ഉളവാക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്.

ഒരിക്കല്‍ പോലും പ്രതീക്ഷിക്കാത്ത വ്യക്തികള്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉയർന്നിരിക്കുന്നത്. ഇതിനൊരു വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നുണ്ടെന്നും അമല പോള്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ ശക്തമായി പ്രവർത്തിച്ച സംഘടനയാണ് ഡബ്ല്യു സി സി. ഇതിന് പിന്നില്‍ അവരുടെ കഠിനാധ്വാനം കാണാൻ സാധിക്കും. അമ്മയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വരണം. ഭാവിയില്‍ ഇപ്പോഴുള്ളത് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാൻ കമ്മ്യൂണിറ്റികളിലും സംഘടനകളിലും സ്ത്രീകള്‍ മുന്നിലേക്ക് വരണമെന്നും അമലാ പോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ പ്രസവം നടന്ന ആശുപത്രിയില്‍ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അമല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക