Image

അമ്മ ! അമ്മ! സിനിമയിലെ അമ്മ (മോൻസികൊടുമൺ )

Published on 01 September, 2024
അമ്മ ! അമ്മ! സിനിമയിലെ അമ്മ (മോൻസികൊടുമൺ )

രാത്രിയുടെ ഏകാന്ത യാമങ്ങളിൽ പതുങ്ങി പതുങ്ങി ഒരു ആൺ രൂപം  മലർക്കെ തുറന്നു കിടന്നിരുന്ന വാതിൽ കടന്ന് ഉറങ്ങികിടന്ന തുളസിയുടെ പിറകിൽ തട്ടിവിളിച്ചു. തുളസി ഒന്നു ഞെട്ടി ത്തിരിഞ്ഞു. നിർമ്മാതാവ് അട്ടഹസിച്ചു ''ആരടാ നീ ''ഞാൻ കൊല്ലം തുളസി ''കൊല്ലം തുളസി മറുപടി പറഞ്ഞു. പെണ്ണെന്നു കരുതിയിരുന്ന കൊല്ലം തുളസിയെ കണ്ടു നിർമ്മാതാവ് പറഞ്ഞത് കടമെടുത്ത ഒരു വാക്കായിരുന്നു ''കടക്കടാ പുറത്ത് ''കൊല്ലം തുളസി പറഞ്ഞ ഒരു കെട്ടു കഥയല്ലിത് ഒരു യഥാർത്ഥ്യ മായ സംഭവമായി രുന്നുഇത്. അമ്മയെന്ന പ്രസ്ഥാനത്തിൻ്റെ അന്തപുരത്തിൽ അരങ്ങേറിയ ഒരു അരമനരഹസ്യ മായിരുന്നു. ഇത് ഇന്ന് അങ്ങാടി പ്പാട്ടായി ദൃശ്യ മാധ്യമങ്ങളിൽ കൂടി നമുക്ക് കാണു വാൻ സാധിച്ചു. കൊല്ലംതുളസി എന്ന് പേർകേട്ടപ്പോൾ പുതിയ  സിനിമാ നിർമ്മാതാവ് സുന്ദരിയായ യുവതിയെന്നു തെറ്റിദ്ധരിക്കയും ആ മുറിയുടെ വാതിൽ തുറന്നിടണം എന്ന് ലൈറ്റ് ബോയിയെ ക്കൊണ്ട് പറയിക്കയും പാവം കൊല്ലം തുളസി അതനുസരിച്ച് വാതിൽ മലർക്കെ തുറന്നിടുകയും  ചെയ്തിരുന്നു.പേരു പറയാത്ത ആ നിർമ്മിതാവ് രാത്രിയുടെ മറവിൽ സുഖലോലുപത തേടി കൊല്ലം തുളസിയെ ശല്യപ്പെടുത്തി എന്നാണ് അദ്ദേഹംപറഞ്ഞത്. എന്തായാലും ഭാഗ്യത്തിന് പ്രകൃതി വിരുദ്ധമായി മറ്റൊരു കായിക വിനോദവും നടക്കാത്തത് ഭാഗ്യം എന്നും തുളസി മൊഴിചൊല്ലി.

ഒരു പെണ്ണിൻ്റെ പേർ കിട്ടിയതിനാൽ എയർ കണ്ടീഷൻ മുറി നിർമ്മാതാ വിൻ്റെ  തൊട്ടടുത്ത് എല്ലാ സുഖ സൗകര്യങ്ങളോടും കൂടി കൊല്ലം തുളസിക്ക് കിട്ടി യെന്നും ഇപ്പോൾ സിനിമയുമില്ല  പാർട്ടിയുമില്ലെന്നും  BJPയും തഴഞ്ഞെന്നും കൊല്ലം സങ്കട ത്തോട് തന്റെ കദന കഥ പറയുന്നു.

എന്നാൽ ചില പ്രബലൻമാരായ സംവിധായകർ പെണ്ണിൻ്റ അഭാവം കാരണം പാവം ചെക്കനെ മദ്യം കൊടുത്ത് പ്രകൃതി വിരുദ്ധത കാണിച്ചത് വളരെ സങ്കടവും ലജ്ജാകര വുമായി കേരളത്തിന് തന്നെ നാണക്കേടു ണ്ടാക്കി. എന്നാൽ ചില നാട്ടിലെ പ്രകൃതി വിരുദ്ധലൈംഗികത അമ്മയുടെ പരിശുദ്ധ ലേബലിൽ അരങ്ങേറിയത് സിനിമാക്കാർക്കു മാത്രമല്ല കേരള ജനതക്ക് ലോകത്തിനു മുൻപിൽ തനകുനിക്കേ ണ്ട ഗതികേടായി . കള്ളു കുടിയൻ മാരായ കാമഭ്രാന്തൻ മാർക്ക് ഒരു കച്ചിക്കോലം കണ്ടാലും സിരകളിൽ ഉൻമാദലഹരി പടരുമെന്ന് ഇപ്പോൾ നമുക്ക് മനസ്സിലായി 

എന്നാൽമുട്ടുവീൻ തുറക്കപ്പെടും എന്ന വചനമനു സരിച്ച് മുട്ടുകയും തുറക്കുകയും പലതും നടന്നിട്ടുണ്ട്. വാതിൽ പൂർണമായും മലർക്കെ തുറന്നിട്ടവർ പറയുന്ന തോ? -മുപ്പതു വർഷമായി എൻ്റെ വാതിലിൽ ആരും മുട്ടിയിട്ടില്ലെ ന്നും എന്നെ ആരും സ്പർശിച്ചില്ലെ ന്നും പറയുമ്പോൾ വേശ്യയുടെ ചാരിത്ര്യ പ്രസംഗ മാണ് എൻ്റെ മനസ്സിൽ പൊന്തി വരുന്നത്. 
അമ്മയെന്ന പരിശുദ്ധ നാമം ഇവർ ദുരുപയോഗം ചെയ്തതാണ് ഏറ്റവും സങ്കടകരം .

പാതിര നേരം സൂര്യനുദിച്ചാൽ പലരും വീഴും ചിലപല കെണി യിൽ .അതാണല്ലോ മുകേഷ് MLA , ഗണേശ്, ജയസൂര്യ, മണിയൻ പിള്ള , രജ്ഞിത്ത് ' ഇടവേള ബാബു, മാമുക്കോയ വരെ യുള്ള പലരുടേയും പേർ പലചാനലൽ കാരും വെളിപ്പെടുത്തു ന്നത്. എന്നാൽ പലപ്രമുഖൻ മാരുംഇനി പുറത്തു വരുവാനുണ്ട ല്ലോ ? മോഹൻലാൽ ഒളിച്ചിരുന്ന തല്ലെന്നും ഭാര്യക്കു സുഖമില്ലാത്ത തിനാൽ അടുത്തിരി ക്കേണ്ടി വന്നതിനാലാണ് സമയത്ത് പ്രത്യക്ഷപ്പെടാത്തതെന്നും പത്രസമ്മേള നത്തിൽ ഒരുപരുവത്തിന് ഒപ്പിച്ചു പറഞ്ഞു. 
ധാരാളം ചാരിറ്റി നൽകുന്ന സംഘടന യാണ് അമ്മയെന്നും പലരുടേയും തൊഴിൽ നഷ്ടപ്പെടു ത്തരുതെന്നും ദൃശ്യമാധ്യമ ങ്ങളോട് മുന്നറിയിപ്പു നൽകി. അരിതിന്നതു മല്ല ആശാരിച്ചിയെ കടിച്ചതുമല്ല പട്ടിക്കാണ് പിന്നേയും മുറുമുറുപ്പ് എന്നൊരു ചൊല്ല് ഇവിടെ അന്വർത്ഥമാക്കി. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് എന്നെ കുഴക്കരുതെന്നും എല്ലാ ചോദ്യ ങ്ങൾക്കും ഉത്തരം തരുവാൻ ഞാൻ മാത്രമല്ല അമ്മയുടെ മെമ്പർ എന്നും പറയുമ്പോൾ മമ്മൂട്ടിയുടെ മൗനം വീണ്ടും തുടരുകയാണ്. ഇദ്ദേഹം കുറെ നാൾ ലോയർ ആയത് ഒളിച്ചിരി ക്കുവാനായി രുന്നോ എന്നത് ലജ്ജാകരമാണ്. 

അഭിനയം സിനിമയിൽ മാത്രമല്ല ജീവിത പന്ഥാവിലും മകവുറ്റ താക്കുവാൻ ഇവർക്കെല്ലാം അറിയാമെന്ന് ജനം മനസ്സി ലാക്കുന്നു. മാനത്തെ വെള്ളിത്തേരിൽ തിളങ്ങുന്ന താരങ്ങൾ താഴെ വീണ് ഉടയുന്ന വിഗ്രഹങ്ങളായി മാറുന്ന കാഴ്ച ദയനീയ മാണ്. 
പതിനഞ്ച് പൗവ്വർ മെമ്പർമാരിൽ മോഹൻലാൽ ഇല്ലെന്നു മോഹൻ ലാൽ പറയുന്നു.ഇവിടെ ആർക്കും ലൈംഗിക ദാരിദ്ര്യ മില്ലെന്നും പറയുമ്പോൾ കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്ന തും അതിന്റെ റീൽ കണ്ടു ഇവരെല്ലാം രസിക്കുന്നു വെന്നും ദൃക്സാക്ഷി യായി നടി രാധിക തുറന്നു പറയുന്നതിൽ സത്യമുണ്ട്.

ഒരു കാര്യം കൂടി പറഞ്ഞുനിർത്താം  പരസ്പരം ഉഭയകക്ഷി സമ്മത പ്രകാരം രണ്ടു കൂട്ടർക്കും സമ്മതാനു വാദത്തോടു കൂടി ലൈംഗികത ആസ്വദിക്കാം എന്ന് സുപ്രീം കോടതി പോലും അനുവദിച്ച വസ്തു തയാണ്. അതിനാൽ രണ്ടുകൂട്ടരും വേണ്ടുവോളം ആസ്വദിക്കു കയും പിന്നെ പത്തു പതിനഞ്ചു വർഷത്തിനു ശേഷം സിനിമയും കിട്ടി ധാരാളം പണം സമ്പാദിച്ചതി നു ശേഷം കേസ് പൊക്കി ക്കൊണ്ടുവരുന്ന സ്ത്രീകൾ നല്ല പതിവൃതകളാകുന്നില്ല യെന്നു ള്ള ത് സത്യമല്ലേ? 
2019-ൽ കൊടുത്ത പരാതികൾ അഞ്ച് വർഷം ഉള്ളറയിൽ ഒളിപ്പിച്ചു വെച്ചവർ ആരാണ്  ?

ചിലരെ രക്ഷപ്പെടുത്തു വാൻ ചിലർ കാണിച്ച വക്രബുദ്ധി എന്തിനു വേണ്ടി യായിരുന്നു.  ? ഇതിന് ഉത്തരം ജനങ്ങൾക്കു കിട്ടിയേതീരു. 
മൊത്തം സിനിമാക്കാരെ മോശമാക്കു വാൻ ഞാൻ ഉദ്ദേശിക്കുന്നില്ല .എല്ലാമേഖലക ളിലും സ്ത്രീവർഗ്ഗം നശിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയ മേഖലകളി ലും മത മേഖലക ളിലും ധാരാളമായി സ്ത്രീപിഡനം കണ്ടു വരുന്നുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ പുരുഷൻ മാരും ചതിക്കപ്പെടുന്നുണ്ട്. ഹണി ട്രാപ്പ് എന്ന ഒരു ചതിയൻ പണി സ്ത്രീതീകളും പണം തട്ടിയെടു ക്കുവാൻ പല സ്ഥല ങ്ങളിലും കേരളത്തിൽ നടത്തുന്നുണ്ട്. അതിൽ പ്രവാസി കളാണ്  ചതിക്ക പ്പെടുന്നത്. അതിനാൽ ഇല വന്നു മുള്ളിൽ വീണാൽ എപ്പോഴും ഇലക്കാണ് കേടു പറ്റുക എന്ന ഒരു ചിന്ത ഉണ്ടാകുന്ന ത് നല്ലതു തന്നെ. 

പിന്നെ അവസാന മായി ഒരു കാര്യം കൂടി പ്രായപൂർത്തി യാകാത്ത കുട്ടികളെ പ്പോലും നശിപ്പിച്ച് ജീവിത കാലം മുഴുവനും ജയിലിൽ കിടക്കുന്ന അവസ്ഥ ആരും സൃക്ഷ്ടിക്കരുത്. സിനിമയിൽ അതും കണ്ടു വരുന്നുണ്ട് .ഒരു കൂട്ടം തെമ്മാടിക ളുടെ കൂട്ടമായി അമ്മ സംഘടന മാറരു തെന്നും ഒരു പറ്റം പാവങ്ങളുടെ അന്നമാണ് ഇതെന്നും മനസ്സിലാക്കി ക്കൊണ്ട് മുഖം ചുളിഞ്ഞ നടൻമാരെ മാറ്റി നിർത്തിക്കൊണ്ട് ഈ സംഘടന ക്ക് പുതിയ പേർ നൽകി പുതിയ ജനറേഷന് കൈമാറണ മെന്നും അപേക്ഷിച്ചു കൊണ്ട് നിർത്തട്ടെ

 

Join WhatsApp News
A.C.George 2024-09-01 02:12:33
സിനിമ മേഖല എന്നല്ല ഏതു മേഖലയിൽ ആണെങ്കിലും വമ്പൻമാരും വമ്പത്തികളും തെറ്റ് ചെയ്താൽ മിക്കവാറും ശിക്ഷിക്കപ്പെടുന്നില്ല. അവരെ തൊടാൻ ഭരണാധികാരികൾക്കും നീതി ന്യായ വ്യവസ്ഥകൾക്കും മടിയാണ് ഭയമാണ്. സത്യത്തിൽ സിനിമയെ ഇപ്പോഴും നശിപ്പിച്ചു കൊണ്ടിരിക്കുന്നത് ഈ പറയുന്ന so called മാരും വമ്പത്തികളുമാണ്. അവരെപ്പറ്റി ഒന്ന് എഴുതാൻ എഴുത്തുകാർക്ക് പോലും ഭയമാണ്. അങ്ങനെ എഴുതിയാൽ അർഹമായ ഒരു പ്രോത്സാഹനവും അത്തരം എഴുത്തുകാർക്ക് കിട്ടാറില്ല. മെഴുക്ക് പുരട്ടി ചൊറിഞ്ഞ് എല്ലാ അനീതിയും പ്രോത്സാഹിപ്പിച്ച എഴുതിയാൽ അത്തരക്കാർക്ക് അംഗീകാരം, പൊന്നാട എല്ലായിടത്തും കിട്ടും. മോൻസി നമ്മളൊക്കെ വല്ലപ്പോഴും ഇങ്ങനെയൊക്കെ നിർഭയം എഴുതും. നർമ്മത്തിൽ ചാലിച്ച കുറിക്ക് കൊള്ളുന്ന ഈ ലേഖനം നന്നായിരിക്കുന്നു. അതിനാൽ ആണുങ്ങൾ ആയാൽ തന്നെയും നല്ല ആധുനികത തുളുമ്പുന്ന, കോൾമയിർ കൊള്ളിക്കുന്ന പെൺകൊടിയുടെ നാമം വച്ചുകൊണ്ട് താങ്കളും സിനിമയിലേക്ക് അഭിനയിക്കാൻ ഇറങ്ങുക, അതിനാൽ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ള എല്ലാ ചെറുപ്പക്കാരും മുതുക്കരുമായ ആണുങ്ങൾ പെണ്ണുങ്ങളുടെ നാമം വച്ചുകൊണ്ട് സിനിമയിൽ അഭിനയിക്കുക. അപ്പോൾ പിന്നെ നിങ്ങളുടെ ഹോട്ടൽ മുറിയിലും, വാതുക്കലും ചോട്ടാ ബെട മെഗാ സൂപ്പർ താരങ്ങൾ വന്നു മുട്ടും. അങ്ങനെ നിങ്ങളും സിനിമയിൽ കാലുറപ്പിക്കും, അതായിരിക്കും നിങ്ങളുടെ സിനിമ കൗച്ച്. എല്ലാ ഭാവുകങ്ങളും നേരുന്നു.
Moncy kodumon 2024-09-01 02:21:51
Thank you AC George the famous writer . We can write the truth without fear Thanks
Sunil 2024-09-01 10:53:07
AMMA is about 500 members and less than 10 were accused. If we take 500 priests, Christian, Muslim, and Hindu, at least 50 could be accused.
Concerned Reader 2024-09-01 11:59:25
Ivanmarude jeevitham thanne Oru movie (porn) kadhayanallo, eeswara…!!! Keralam Oru porn hubbum…Hammma…hammma..hammma… hummma humma…!!!
Sunil 2024-09-01 12:55:57
Allegations are nothing but character assassination. Most of these allegations will eventually be thrown out by the court. What about the victims of these character assassinations? Their family life will be destroyed by this time. One of their daughters might commit suicide. Readers love to read juicy matters. Pls show some responsibilty when you write.
Peter Basil 2024-09-02 18:00:57
Moncy, this is a very relevant and well-written article with a good sense of humor!! I really appreciate the fact that you don’t hesitate to write about the truth, just like Marunadan Shajan doesn’t hesitate to speak out the truth.. Keep up your great work, Moncy!! 👍👍👏👏
Premkumaran 2024-09-04 10:52:11
Appreciate this article for being honest.
Moncy kodumon 2024-09-07 01:36:42
Thanks your comments I will try my best the truth
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക