Image

പാലും പഴവും: കണ്ടിരിക്കാവുന്ന സ്ത്രീ രാഷ്ട്രീയം (ഇന്ദു മേനോൻ)

Published on 01 September, 2024
പാലും പഴവും: കണ്ടിരിക്കാവുന്ന സ്ത്രീ രാഷ്ട്രീയം (ഇന്ദു മേനോൻ)

സ്പോയിലർ അലേർട്ട്
പണ്ട് പലതരം കറികൾ അമ്മ തരുമ്പോൾ എനിക്ക് അവയുടെ കാഴ്ച വലിയ പ്രശ്നമായിരുന്നു. കാണുമ്പോൾ തന്നെ എനിക്ക് ഇത് വേണ്ട എന്ന് ഞാൻ പറഞ്ഞു കളയും. ഈ മോശം സ്വഭാവത്തിന്റെ പേരിൽ അമ്മ എന്നെ ഒരുപാട് തല്ലിയിട്ടുണ്ട്. ഞാൻ നന്നാവില്ല എന്ന് ബോധ്യമായതിനു ശേഷം അമ്മ ടെക്നിക്ക് മാറ്റി പിടിക്കാൻ തുടങ്ങി.
"അമ്മയുടെ മുത്തല്ലേ ഒരു വായ കഴിക്ക് " എന്നതായിരുന്നു അത്. ഇഷ്ടമല്ലാത്ത കറി ഒരു ഉരുള ചോറൊക്കെ വായിലോട്ട് തരിക. സ്വാഭാവികമായും കറിയുടെ രുചി മനസ്സിലാക്കുമ്പോൾ പിന്നീട് ഞാൻ അത് എടുത്ത് കഴിച്ചു കൊള്ളും എന്ന് അമ്മയ്ക്ക് ഉറപ്പായിരുന്നു.
പറഞ്ഞുവന്നത് ആദ്യ കാഴ്ച കൊണ്ടോ പേരുകൊണ്ടോ ഒന്നിനെയും അളക്കരുത് എന്ന അമ്മയുടെ ഉപദേശമാണ്
പാലും പഴവും എന്ന പേര് കണ്ടു അതിനു കേറണ്ട എന്ന് വിചാരിച്ച് നിൽക്കുമ്പോൾ അടുത്ത ഓപ്ഷൻ വാഴ ആയിരുന്നു. കൂടെയുള്ളവരെല്ലാം പാലും പഴവും ആണ് ഭേദം എന്ന് പറഞ്ഞു ഞങ്ങൾ അതിന് കയറി. വലിയ താല്പര്യമില്ലായിരുന്നെങ്കിലും മെല്ലെ സിനിമയിലേക്ക് ഞാൻ കയറി
വളരെ വ്യത്യസ്തമായ ഒരു സോഷ്യൽ മീഡിയ കാലഘട്ടത്തെയാണ് ഈ സിനിമ മുന്നോട്ട് വെക്കുന്നത്.
ഫെയ്സ്ബുക്കിലൂടെ പെണ്ണുങ്ങളെ കാണാമെന്നും ആന്റിമാരെ വളക്കാം എന്നുംഅവിടെ സെറ്റ് കല്യാണം കഴിച്ചാൽ പിന്നെ ജീവിതം അധികം പണിയും അല്ലെന്നും ഇല്ലാതെ മുമ്പോട്ട് കൊണ്ടുപോകാമായിരുന്നു എന്നുമുള്ള പുതുതലമുറ കോഴികളുടെ കഥ കൂടിയാണിത്.
ടോക്സിക് ആയ പാരന്റിങ്ങിന്റെയും രോഗിപരിചരണം പൂർണമായും ജോലി ഉള്ള ആളാണെങ്കിലും വീട്ടിലെ പെണ്ണിൻറെ ആണെന്നും ഉള്ള പട്രിയാർക്കൽ സങ്കല്പത്തിന്റെ ഇരയാണ് സുമി.
സ്കൂളിൽ അധ്യാപികയായി ജോലി കിട്ടിയ അതേ ദിവസം തന്നെ അമ്മ നടു തല്ലി വീണു കിടപ്പിലാകുന്നതോടെ അമ്മയേക്കാൾ അപ്പുറത്തേക്ക് സുമി എന്ന കഥാപാത്രം വീട്ടിനകത്തേക്ക് വീണു പോവുകയാണ്
അമ്മയുടെ മൂത്രവും തീട്ടവും കോരി അവൾ സ്വന്തം ജീവിതം ജീവിച്ചു തീർക്കുമ്പോൾ അതുവരെ ടിവി കണ്ടിരുന്ന സഹോദരൻ പെട്ടിയും എടുത്ത് ജോലിക്കായി പോകുന്നു.
അയാൾ വിവാഹിതൻ ആവുകയും അമ്മയെ നോക്കൽ എന്ന് ഉത്തരവാദിത്വത്തിൽ നിന്ന് പൂർണ്ണമായി മാറി നിൽക്കുകയും ചെയ്യുന്നതോടെ സുമി വലിയ പ്രതിസന്ധിയിലാണ് ആകുന്നത്
അമ്മയുടെ വൃത്തികെട്ട സ്വഭാവം കൂടിയാകുമ്പോൾ കേവല മുതുക്കിയായി തൻറെ ജീവിതം തീർന്നു പോകുമെന്ന് അവൾ തിരിച്ചറിയുന്നു.
പാരലൽ വേൾഡിൽ മമ്മാസ് ബോയ് വാവ ഉണ്ട്. അലന്ന അപ്പനെയും അമ്മയെയും മുറ്റു ജീവിക്കാം എന്ന് പ്രത്യാശിക്കുന്ന ഒരു പുതിയ തലമുറയുടെ പ്രതിനിധിയാണ് 23 കാരനായ സുനിൽ
എഫ് ബി യിലൂടെ കാണുന്ന ഏതെങ്കിലും ആൻറിമാരെ വളച്ചു കെട്ടി ജീവിതം സുരക്ഷിതമാക്കാനുള്ള തത്രപ്പാടിൽ വാവ സുമിയുമായി സെറ്റ് ആകുന്നു.
വിവാഹാനന്തരം ആണ് സുമി തന്നെക്കാൾ 10 വയസ്സ് മുതിർന്നവളാണെന്നും 23 -33 തമ്മിലുള്ള അന്തരം ഭീകരമാണെന്നും മനസ്സിലാകുന്നത്.
സിനിമ മറ്റൊരു തലത്തിലേക്ക് ഇവിടെ നിന്നാണ് പ്രവേശിക്കുന്നത്. പരമ്പരാഗതമായ കുടുംബത്തിനുവേണ്ടി ജീവിതത്തിൻറെ ആദ്യപകുതിച്ച് കളഞ്ഞ സുമി തന്നെ ആ പാരമ്പര്യത്തിൽ നിന്നും പുറത്ത് കടക്കുന്നത് ഒരു വിവാഹത്തിലൂടെയാണ്. തീർത്തും അൺകൺവെൻഷനൽ ആയ ഒരു വിവാഹത്തിലൂടെ രണ്ടുപേരുടെയും ജീവിതം മാറിമറിയുന്നു.
പാലും പഴവും എന്ന പേര് പ്രേക്ഷകനെ സിനിമയിൽ നിന്ന് അകറ്റുമെന്ന് കാര്യത്തിൽ യാതൊരു സംശയവുമില്ല.
സാധാരണക്കാർക്ക് കണ്ടിരിക്കാവുന്ന സ്ത്രീ രാഷ്ട്രീയം സംസാരിക്കുന്ന ഒരു സിനിമ.
എഡിറ്റ്: സിനിമ ഇത്രയൊക്കെ രാഷ്ട്രീയം സംസാരിച്ചുവെങ്കിലും അതിൻറെ സംവിധായകൻ തന്നെ പുതിയ മീറ്റുവിൽ  ഉൾപ്പെട്ടുവന്നത് പിന്നീട് വന്ന വാർത്ത.
ഇതൊക്കെയാണ് ഇന്റലക്ചൽ ഡിസ് ഹോണസ്റ്റി. കലയിലും സിനിമയിലും ഒക്കെ സ്ത്രീപക്ഷം ആയിരിക്കുക കാര്യം എടുക്കുമ്പോൾ വേറെ കളി കളിക്കുക. കഷ്ടം തന്നെ
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക