മലയാളി പ്രേക്ഷകർ നെഞ്ചോടുചേർത്ത കഥാപാത്രങ്ങളാണ് അറക്കല്‍ മാധവനുണ്ണിയും സഹോദരങ്ങളും. വീറും വാശിയും, ഉശിരൻ സംഭാഷണങ്ങളും, കിടിലൻ ആക്ഷനുകളുമൊക്കെയായി എത്തി വലിയ വിജയം നേടിയ വല്യേട്ടൻ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിത്.
രഞ്ജിത്തിൻ്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്നു അറക്കല്‍ മാധവനുണ്ണിയെന്ന മമ്മൂട്ടിയുടെ കഥാപാത്രം. മമ്മൂട്ടി തകർത്താടിയ ചിത്രമായിരുന്നു വല്യേട്ടൻ. അക്കാലത്തെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ഷാജി കൈലാസ് - രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടി ചിത്രം കൂടിയായിരുന്നു വല്യേട്ടൻ.
അമ്ബലക്കര ഫിലിംസിൻ്റെ ബാനറില്‍ ബൈജു അമ്ബലക്കര, അനില്‍ അമ്ബലക്കര എന്നിവർ ചേർന്ന് നിർമിച്ച ചിത്രം 25 വർഷങ്ങള്‍ക്ക് ശേഷം 4K ഡോള്‍ബി അറ്റ്മോസ് സിസ്റ്റത്തില്‍ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്ബടിയോടെ എത്തുകയാണ്.