Image

ഇറ്റലിയിൽ : മിനി ആന്റണി

Published on 04 September, 2024
ഇറ്റലിയിൽ : മിനി ആന്റണി

മര്യാദക്ക് ഹിന്ദിയോ ഇറ്റാലിയനോ പറയാനറിയാത്തതിൽ മനക്ലേശമനുഭവിച്ച ദിവസമാണിന്ന്.

ഒരു ഇന്ത്യൻ റെസ്റ്റൊറണ്ട് തപ്പി 22 മിനിറ്റ് ഗൂഗിൾ കാണിച്ച വഴിയിലൂടെ കാൽനടയാത്ര നടത്തി ഒടുവലവിടെത്തി.

വാതിൽക്കൽ സ്വീകരിക്കാൻ നിന്ന നീല ബനിയൻകാരനോട് എൻ്റെ സുഹൃത്ത്  ഹിന്ദിയിൽ..... ( എനിക്കാണ് ഹിന്ദി അറിയാത്തത്)

 " ഇത് ബംഗ്ലാദേശിക്കടയാണോ?

 അയാൾ ഗൗരവത്തിൽ .......

 "അല്ല. ഇന്ത്യൻ കടയാണ് "

 ഞങ്ങൾ അകത്തുകേറി.  

 നീലബനിയൻ  പേനയും പേപ്പറും പിടിച്ച് ഓർഡെറുക്കാൻ റെഡിയായി.  എനിക്ക് ദാഹിച്ചിട്ട് വയ്യ.  ഞാൻ .....

 " പോഗോ  അക്വാ  പ്രെന്തരെ " ഇറ്റാലിയൻ

 അയാൾക്ക് മൈൻഡില്ല.

"Some water please"   ഓട്ടകണ്ണിട്ട് 
നോക്കീതല്ലാതെ കേട്ടഭാവമില്ല  പന്നിക്ക്.

 " പാനീ............"ങ്ങേ. ഹേ

ഒടുവിൽ....... കുറച്ച് വെള്ളം താടാ തെണ്ടീ പട്ടീ.... ന്നൊക്കെ പറഞ്ഞെങ്കിലും ഓർഡറെടുത്ത് കഴിഞ്ഞ്  ആടിപ്പാടി പോയിട്ടാണ് അയാൾ ഒരു കുപ്പി വെള്ളം കൊണ്ടുവന്നത്. അതും വെറുതെ ഒന്നുമല്ല. യൂറോ എണ്ണി കൊടുത്തട്ട്.

'തരുമ്പോ പറയാണ് ഞാൻ ബംഗ്ലാദേശി ആണെന്ന്.   ഇന്ത്യൻ കടേല് നിക്കണ ആ ബംഗ്ലാദേശി തെണ്ടിയോട്  നിൻ്റെ ഈ കൂതറ മോന്ത കാണാൻ ഇനി ഈ വഴി വരില്ലെന്നും വല്ല വഴി ഉണ്ടെങ്കിൽ വരുന്നോരെ ഒക്കെ തടയുമെന്നും   നീ ഗുണം പിടിക്കില്ലെന്നും ഒക്കെ പറഞ്ഞ് ഇറങ്ങിപ്പോരാൻ പറ്റാത്തേൻ്റെ വിമ്മിഷ്ടം.

അവൻ കൊണ്ടുവച്ച ദാൽകറിയും നാനും ചവച്ചരച്ച് കഴിച്ച് ദേഷ്യം തീർത്തു.

നാട്ടിലെങ്ങാനും ആവണ്ടതാർന്നു.  മേശയിൽ ഒരിടീം കൊടുത്ത് സ്പ്പോട്ടിലെറങ്ങി പോന്നേനെർന്നു.

എന്നാലും...... ഇറ്റലി കയ്യിലൊന്നൊതുങ്ങട്ടെ. അവനൊരു പണി കൊടുക്കണം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക