Image

' അജയന്റെ രണ്ടാം മോഷണത്തിന്റെ ' ടീസര്‍ ലോഞ്ചുമായി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സ് 2024

റെജു ചന്ദ്രന്‍ ആര്‍ Published on 04 September, 2024
 ' അജയന്റെ രണ്ടാം മോഷണത്തിന്റെ ' ടീസര്‍ ലോഞ്ചുമായി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സ് 2024

ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സ് 2024 ന്റെ വേദിയില്‍ വച്ച് താരങ്ങളായ ടോവിനോ തോമസ്, കൃതി ഷെട്ടി, ഹരീഷ് ഉത്തമന്‍, ജഗദീഷ്, സംവിധായകന്‍ ജിതിന്‍ ലാല്‍ , തിരക്കഥാകൃത്ത് സുജിത് എന്നിവര്‍ചേര്‍ന്ന് ' അജയന്റെ രണ്ടാം മോഷണത്തിന്റെ ' ടീസര്‍ ലോഞ്ച് ചെയ്തു.

ടെലിവിഷന്റെ ചരിത്രത്തെയും  മാറ്റങ്ങളെയും പ്രതിപാദിച്ചുകൊണ്ട്  അണിയിച്ചൊരുക്കിയ  ഈ അവാര്‍ഡ്‌ഷോ കലാകാരന്മാരും കാഴ്ചക്കാരും ഒരേ സ്റ്റേജിന്റെ  ഭാഗമായി മാറുന്ന ഒരു അപൂര്‍വ്വകാഴ്ച  പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. ഈ വേദിയില്‍വച്ച് ചലച്ചിത്രതാരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ആദരിച്ചു.

പ്രമുഖ താരങ്ങളായ  അനുശ്രീ, സുധീര്‍ കരമന, ടിനി ടോം, ആശ ശരത്, ഹരീഷ് കണാരന്‍, സാസ്ഥിക, അസീസ് നെടുമങ്ങാട്, മണിക്കുട്ടന്‍, പ്രേം കുമാര്‍ ജനപ്രിയ പരന്പരകളിലെ താരങ്ങള് തുടങ്ങി നിരവധിപേര്‍ ഈ സദസ്സിന് മിഴിവേകി.

ടെലിവിഷന്‍  പുരസ്‌ക്കാരങ്ങളുടെ പ്രഖ്യാപനത്തിനും വിതരണത്തിനും പുറമെ  ഈ വേദിയില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്, ചലച്ചിത്രതാരം മുകേഷ്, മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര എന്നിവരെ   ആദരിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ചലച്ചിത്രതാരം ജഗദീഷ് ഏറ്റുവാങ്ങി. രഞ്ജിനി ഹരിദാസ്, വിധു പ്രതാപ്, മീനാക്ഷി എന്നിവര്‍ ഈ ഷോയുടെ അവതാരകരായിരുന്നു.   
ജനപ്രിയ ടെലിവിഷന് താരങ്ങളും സിനിമാതാരങ്ങളും അവതരിപ്പിച്ച നൃത്തവിസ്മയങ്ങളും കോമഡി സ്‌കിറ്റുകളും, കണ്ടമ്പററി ഡാന്‍സുകളും സദസ്സിനെ ഇളക്കി മറിച്ചു.

ഈ അവാര്‍ഡ് നിശ ഏഷ്യാനെറ്റില്‍ സെപ്റ്റംബര്‍ 7, 8   തീയതികളില്‍ ( ശനി, ഞായര്‍ ) വൈകുന്നേരം 7  മണി മുതല്‍ സംപ്രേക്ഷണം ചെയുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക