അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് വിമാനാത്താവളത്തില്‍ നിന്ന് വീട്ടിലേക്കു പോവുന്നതിനിടെ അപകടത്തില്‍ മരിച്ചു. ന്യൂമാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40)ആണ് മരിച്ചത്. ടാക്സി കാറിന്റെ ഡ്രൈവറായ തലശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസില്‍ ജുബിയും(38) അപകടത്തില്‍ മരിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഷിജില്‍ സ്വിഫ്റ്റ് ഡിസയര്‍ ടാക്സി കാറില്‍ ന്യുമാഹിയിലുള്ള വീട്ടിലേക്ക് പോകവെ കോഴിക്കോട് വടകര മുക്കാളിയില്‍ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധന്‍ രാവിലെ ആറരയോടെയാണ് അപകടം.
അമേരിക്കയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഷിജില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഷിജിലിനെ എയര്‍പ്പോര്‍ട്ടില്‍ നിന്ന് കൂട്ടാനെത്തിയതാതിരുന്നു ജുബി.
ജുബി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.