ചെന്നൈ:നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതു സമ്മേളനം സെപ്തംബര്‍ 23ന് നടക്കും. പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
രാഹുലിനെ ക്ഷണിക്കാന്‍ വിജയ് തീരുമാനിച്ചെന്നുംകോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി നടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നുമാണ് ടിവികെ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
കേരള മുഖ്യമന്ത്രി പിണറായി വിജയനെയും സമ്മേളനത്തിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം. രേവന്ത് റെഡ്ഡി, ചന്ദ്ര ബാബു നായിഡു, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്.
2009ല്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ, വിജയ് കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം സജീവമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച നടന്‍ വിജയ് കഴിഞ്ഞ മാസം തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കിയിരുന്നു. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക.