ആയിരത്തോളം പേർ മരിച്ച വടക്കൻ കൊറിയൻ പ്രളയവും മണ്ണിടിച്ചിലും തടയാൻ കഴിഞ്ഞില്ല എന്നതിന്റെ പേരിൽ കുറ്റം ചുമത്തി 30 ഉദ്യോഗസ്ഥരെ വധിക്കാൻ കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ്-ഉൻ ഉത്തരവിട്ടു.
വടക്കൻ കൊറിയയുടെ ടി വി ചോസൺ പറയുന്നത് 20--30 ഉദ്യോഗസ്ഥരുടെ മേൽ കൃത്യവിലോപവും അഴിമതിയും ആരോപിച്ചിട്ടുണ്ട് എന്നാണ്. ഇവർക്കെല്ലാം വധ ശിക്ഷ നൽകി.
പ്രളയം ഉണ്ടായ മേഖലയിൽ 20--30 പാർട്ടി കേഡറുകളെ കഴിഞ്ഞ മാസം വധിച്ചെന്നും ടി വി വെളിപ്പെടുത്തി.
വടക്കു രണ്ടു അതിർത്തി ഗ്രാമങ്ങളിലാണ് കനത്ത മഴ മൂലം പ്രളയം ഉണ്ടായത്. പറയുന്നതിൽ കൂടുതൽ ആളുകൾ മരിച്ചിട്ടുണ്ട് എന്നാണ് തെക്കൻ കൊറിയൻ മാധ്യമങ്ങളുടെ നിഗമനം.
അടുത്തിടെ കിം പ്രളയ മേഖലകൾ സന്ദർശിച്ചിരുന്നു. തെക്കുള്ളവർ പറയുന്നതെല്ലാം നുണയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ചൈനയും റഷ്യയും തെക്കൻ കൊറിയയും വാഗ്ദാനം ചെയ്ത സഹായം കിം നിരസിച്ചു. സഹായം ആവശ്യം വരുമ്പോൾ സ്വീകരിക്കാം എന്നദ്ദേഹം പറഞ്ഞു.
N.Korea to execute officials over flooding