എറണാകുളം : യുവനടിയുടെ പരാതിയെ തുടർന്ന് നടൻ അലൻസിയറിനെതിരെ കേസെടുത്തു. ലൈംഗികാതിക്രമ പരാതിയില്‍ ചെങ്ങമനാട് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2017ല്‍ ബംഗളൂരുവില്‍ വച്ചാണ് സംഭവം നടന്നത് എന്നാണ് നടിയുടെ പരാതിയില്‍ സൂചിപ്പിക്കുന്നത്.
ആഭാസം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് അലൻസിയർ മോശമായി പെരുമാറി എന്നാണ് നടി പരാതിപ്പെട്ടിട്ടുള്ളത്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അലൻസിയറിനെതിരെ കേസെടുത്തിട്ടുള്ളത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുൻപില്‍ ആണ് യുവ നടി പരാതിയുമായി എത്തിയിട്ടുള്ളത്. നേരത്തെ തന്നെ യുവതി ഈ കാര്യത്തില്‍ ആരോപണം ഉയർത്തിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥയായ ഐശ്വര്യ ഡോങ്റെയ്ക്ക് മുൻപിലാണ് നടി മൊഴി നല്‍കിയിട്ടുള്ളത്.