മുംബൈ : വെള്ളെഴുത്ത് ബാധിച്ചവർക്ക് ഇനി മുതല്‍ കണ്ണടകള്‍ ആവശ്യമില്ല. ഒരു തുള്ളി മരുന്നിലൂടെ കണ്ണട ഒഴിവാക്കി തെളിമയോടെ കാണാൻ സാധിക്കും.
ഇതിനായുള്ള പ്രെസ് വു തുള്ളി മരുന്നുകള്‍ വികസിപ്പിച്ചിരിക്കുകയാണ് മുംബൈയിലെ എൻറോഡ് ഫാർമസ്യൂട്ടിക്കല്‍ കമ്ബനി . അടുത്ത മാസം മുതല്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും എന്നാണ് വിവരം.
ഡ്രഗ് കണ്‍ട്രോളർ ജനറല്‍ ഒഫ് ഇന്ത്യ (ഡിജിസിഐ), സെൻട്രല്‍ ഡ്രഗ് സ്റ്റാൻഡേഡ് കണ്‍ട്രോള്‍ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) എന്നിവയുടെ അംഗീകാരം ലഭിച്ചതോടെയാണു മരുന്നിന്റെ വിപണനത്തിന് വഴിതെളിഞ്ഞത്. 350 രൂപയ്ക്കാണ് മരുന്ന് ലഭിക്കുക. ഡോക്‌ട്രറുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രമേ മരുന്ന് ലഭിക്കൂ. ഒരു തുള്ളി ഒഴിച്ചാല്‍ 15 മിനിറ്റിനുള്ളില്‍ പ്രവർത്തിച്ചു തുടങ്ങും. അടുത്ത 6 മണിക്കൂർ തെളിഞ്ഞ കാഴ്ച ലഭിക്കും. 3 മുതല്‍ 6 മണിക്കൂറിനുള്ളില്‍ രണ്ടാമതൊരു തുള്ളി കൂടി ഒഴിച്ചാല്‍ കൂടുതല്‍ സമയം മികച്ച കാഴ്ച ലഭിക്കും. ഇതോടെ, കണ്ണട ഉപയോഗം ഒഴിവാക്കാമെന്നു എൻറോഡ് ഫാർമസ്യൂട്ടിക്കല്‍സിന്റെ സിഇഒ നിഖില്‍ കെ. മസുർക്കർ പറഞ്ഞു
മറ്റു രാജ്യങ്ങളില്‍ സമാനമായ മരുന്നുണ്ടെങ്കില്‍ ഇന്ത്യയില്‍ ആദ്യമായാണ് വിപണിയില്‍ എത്തുന്നത്. ഇന്ത്യയില്‍ 274 പേരിലാണു മരുന്ന് പരീക്ഷിച്ചത്. മെച്ചപ്പെട്ട ഫലമാണു കിട്ടിയതെന്നാണ് കമ്ബനി പറയുന്നത്. എന്നാല്‍ മരുന്ന് ഉപയോഗിച്ചരില്‍ ചില ആളുകള്‍ക്ക് ചെറിയ രീതിയില്‍ അസ്വാസ്യങ്ങള്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇത് കുറച്ച് സമയം മാത്രമാണ് അസ്വസ്ഥതകള്‍ നിലനിന്നത്. മരുന്നുമായി പരിചയിച്ചതോടെ ഈ പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്നും കമ്ബനി പറഞ്ഞു.
40 വയസില്‍ തുടങ്ങി 60കളുടെ അവസാനം വരെ വായനയ്ക്ക് തടസമുണ്ടാകുന്ന അവസ്ഥയാണു വെള്ളെഴുത്ത്.