Image

ബിസ്‌കറ്റ് ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

Published on 04 September, 2024
ബിസ്‌കറ്റ് ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

താനെ: ബിസ്‌കറ്റ് നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. യന്ത്രത്തിനുള്ളിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയുഷ് ചൗഹാൻ എന്ന കുട്ടിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ അംബർനാഥിലാണ് സംഭവം.

അംബർനാഥിലെ ആനന്ദ് നഗറിലെ എംഐഡിസിയിലെ രാധേ കൃഷ്ണ ബിസ്‌ക്കറ്റ് കമ്പനിയിലാണ് സംഭവം. ഈ ഫാക്ടറിക്ക് സമീപത്താണ് ആയുഷിൻറെ കുടുംബം താമസിച്ചിരുന്നത്. ആയുഷിൻറെ അമ്മ പൂജ കുമാരി ആണ് ബിസ്കറ്റ് കമ്പനിയിലെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നത്.

പൂജ ആയുഷിനെയും എടുത്താണ് ഭക്ഷണപ്പൊതികളുമായി കഴിഞ്ഞ ദിവസം ബിസ്കറ്റ് കമ്പനിയിൽ എത്തിയത്. ആയുഷ് മെഷീൻറെ അടുത്തേക്ക് ഓടി. പ്രവർത്തിക്കുന്ന മെഷീനിൽ ചാരി നിന്ന് ബിസ്കറ്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ യന്ത്രത്തിൻറെ ബ്ലേഡിൽ കുടുങ്ങി കഴുത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

ഫാക്ടറിയിലുണ്ടായിരുന്ന തൊഴിലാളികൾ മെഷീൻ ഓഫ് ചെയ്ത് ആയുഷിനെ ഉല്ലാസ് നഗറിലെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൂജ കുമാരിയുടെ ഏക മകനാണ് ആയുഷ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക