Image

യു.കെ.യിൽ 80 കാരനായ ഇന്ത്യക്കാരനെ കുട്ടികൾ കല്ലെറിഞ്ഞും തൊഴിച്ചും കൊലപ്പെടുത്തി

Published on 04 September, 2024
യു.കെ.യിൽ  80 കാരനായ  ഇന്ത്യക്കാരനെ കുട്ടികൾ കല്ലെറിഞ്ഞും തൊഴിച്ചും കൊലപ്പെടുത്തി

യു .കെയിൽ 80 കാരനായ വൃദ്ധന് കല്ലേറിൽ ദാരുണാന്ത്യം . ഭീം സെൻ കൊഹിലി എന്ന ഇന്ത്യാക്കാരനായ വൃദ്ധനാണ് മരിച്ചത്. വീടിനടുത്തുള്ള പാർക്കിൽ വച്ചാണ് സംഭവം നടന്നത്. പട്ടിയുമായി നടക്കാൻ പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.

14 വയസുള്ള രണ്ടു കുട്ടികളും 12 വയസുള്ള 3 കുട്ടികളും ചേർന്നാണ് വൃദ്ധനെ വക വരുത്തിയത് പെൺകുട്ടികളും ഈ കൃത്യത്തിൽ പങ്കെടുത്തു. എറിഞ്ഞും തൊഴിച്ചുമാണ് കൊന്നത്.

ആശുപത്രിയിൽ വച്ചായിരുന്നു  അന്ത്യം. പഞ്ചാബ് സ്വദേശിയാണ് കൊല്ലപ്പെട്ടത് .. ഇദ്ദേഹം ഒരു തുണി ഫാക്ടറി നേരത്തെ നടത്തിയിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

കുട്ടികളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക