റ്റാമ്പാ : അമേരിക്കൻ ഐക്യനാടുകളിൽ നടക്കുന്ന ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ എം എ സി എഫ് റ്റാമ്പാ ഓണം "മകരന്ദം " സെപ്തംബര് 7 ശനിയാഴ്ച ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. കഴിഞ്ഞ പത്തു വർഷത്തിലധികമായി രണ്ടായിരത്തിനടുത്തു ആൾക്കാരാണ് എം എ സി എഫ് ഓണത്തിൽ പങ്കെടുക്കാറുള്ളത്. കമ്യൂണിറ്റി സെന്ററിന്റെ കപ്പാസിറ്റി 1500റിൽ നിന്നും മുവ്വായിരത്തിലേക്ക് ഉയർത്തി സൗകര്യങ്ങൾ വർദ്ധിപ്പിച്ചത് തിരക്ക് ഒഴിവാക്കുവാൻ വളരെയധികം സഹായിക്കും.
രാവിലെ 11 മണിയോടെ ഓണസദ്യയും 11:30ന് കലാപരിപാടികളും ആരംഭിക്കും. ഉച്ചക്ക് 2:30തിന് ഘോഷയാത്രയോടു കൂടി മാവേലി മന്നനെ വരവേൽക്കും. 20 മിനുട്ട് നീണ്ടു നിൽക്കുന്ന പൊതുസമ്മേളനത്തിനു ശേഷം മുഖ്യആകർഷണമായ, 200 ലധികം ആൾക്കാർ പങ്കെടുക്കുന്ന മെഗാ ഡാൻസ് നടക്കും.
എം എ സി എഫ് പ്രസിഡന്റ് എബി പ്രാലേൽ , സെക്രട്ടറി സുജിത് അച്യുതൻ , ട്രഷറർ റെമിൻ മാർട്ടിൻ , ട്രസ്റ്റി ബോർഡ് ചെയർമാൻ ഫ്രാൻസിസ് വയലുങ്കൽ , ഓണാഘോഷ കമ്മിറ്റി ചെയർമാൻ റ്റി ഉണ്ണികൃഷ്ണൻ , വുമൻസ് ഫോറം രഞ്ജുഷ , നെകിറ്റ , അമിത തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ടോജിമോൻ , അരുൺ ഭാസ്കർ , ജുബിയ , ജോബി , ലൂക്കോസ് , നീനു , വീണ മോഹൻ , വിശാഖ ശിവ , ഹരി കൃഷ്ണ , ഹരികൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികൾ .
അഞ്ജന കൃഷ്ണൻ , സുനിൽ വർഗിസ് , എബ്രഹാം ചാക്കോ ,പ്രദീപ് നാരായൺ, കിഷോർ പീറ്റർ തുടങ്ങിയവരാണ് ട്രൂസ്റ്റീ ബോർഡിലെ മറ്റ് ഭാരവാഹികൾ.
സദ്യക്കുള്ള ടിക്കറ്റുകൾ MacfTampa.com മിൽ ലഭ്യമാണ്.